16 January 2023

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 04

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 04

കേദാർനാഥ്‌

ഉത്തരകാശിയിൽ നിന്ന് മുന്നൂറോളം കിലോമീറ്റർ അകലേ ഗൗരി കുണ്ടിൽ നിന്നും,14 കിലോമീറ്റർ അകലേയായി സ്ഥിതിചെയ്യുന്ന ശങ്കരപീഠമാണ് കേദാർനാഥ്,
ഭാഗീരഥിയും, അളകനന്ദയും, ഗംഗയും, എന്നീനദിയുടേ പ്രവാഹങ്ങളും കണ്ട് മുന്നേറുന്നതാണ് കേദരതിലേക്കുള്ള യാത്ര..

ഗൗരികുണ്ഠിൽ വെച്ച് കേദാരതിലേക്കുള്ള വാഹനയാത്ര അവസാനിക്കുന്നു,
ഗൗരികുണ്ഠ്-മഹാദേവനേ വരിക്കാൻ വേണ്ടി ശ്രീപാർവതി തപസ്സ് ചെയ്ത് സ്ഥലമാണ്, തണുത്തുറച്ച് ഒഴുകുന്ന മന്ദാകിനിയോട് ചേർന്നുള്ള ചൂടുവെള്ള പ്രവാഹമാണിത്, ദേവിക്ക് സ്നാനത്തിന് വേണ്ടി ദേവകൾ നൽകിയ ഘട്ട് ആണിത്... തൊട്ടപ്പുറത്ത് തണുതുറഞ്ഞു ഒഴുകുന്ന നദിയേ വെല്ലുവിളിച്ച് ചൂട് വെള്ളപ്രവാഹമായി പ്രകൃതിയുടേ അൽഭുതമായി നിലനിൽകുന്നു..
 ഗൗരികുണ്ഠിൽ കുളിച്ച് കേറി കേദാർനാഥിലേക് യാത്ര തുടങ്ങാം..
അതിപുരാതനമായ ഈ ക്ഷേത്രം നിർമ്മിച്ചത് പാണ്ഡവരാണ്, പിന്നീട് ശങ്കരാചാര്യരാണ് ഇത് പുതുക്കിപണിഞ്ഞത്, പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഏറ്റവും വിശിഷ്ടമായതാണ് കേദാർനാഥ് ..
ഗോഹത്യയയും, മൃഗഹത്യയയും, ഗുരുതുല്യരായവരേയും, ബന്ധുമിത്രാതികളേയും കുരുക്ഷേത്രത്തിൽ വധിച്ച പാപത്തിൽ നിന്ന് മോക്ഷം തേടി കൈലാസനാഥനേ ഭജിക്കാൻ വ്യാസമുനി നിർദ്ദേശിചതിനേ തുടർന്ന്, ശിവനേ അന്വേഷിച്ചു പാണ്ഡവർ വാരണാസിയിൽ എത്തി, ശിവൻ അവരേ കബളിപ്പിച്ചു ഗുപ്തകാശിയിലെത്തി, അവിടെനിന്നും കാളയുടേ രൂപ ധരിച്ചു കേദാരനാഥിൽ പോയി ഒളിച്ചു, മേഞ്ഞ്നടന്ന കാളയേ ഭീമസേനൻ തിരിച്ചറിയുകയും കയറിപിടിക്കുകയും ചെയ്തു... പിടിവിട്ട് കുതറാൻ ശ്രമിച്ച കാളയേ പാണ്ഡവർ കീഴ്പ്പെടുത്തി, പാണ്ഡർരുടേ ആ നിശ്ചയദാർഡ്യത്തിന് പാപമുക്തി നൽകിയനുഗ്രഹിക്കുകയും ചെയ്തു. ഭീമസേനൻ പിടിച്ച മുതുകുഭാഗമാണ് കേദരനാഥതിലേ പ്രതിഷ്ഠാ സങ്കൽപ്പം,
കാളകൂറ്റന്റേ ബാക്കി നാലു ഭാഗങ്ങൾ അവിടെനിന്ന് അകെലെയായി നാല് ശിവക്ഷേത്രങ്ങളിൽ സങ്കൽപിച്ചു പൂജ നടത്തുന്നു...

മധ്യമഹേശ്വരത്ത് നാഭിയും, തുംഗനാഥതിൽ കൈയ്യും, രുദ്രനാഥിൽ തലയും, കൽപ്പേശ്വരത്തിൽ ജഡയും സങ്കൽപ്പികപെടുന്നു. ഇവയേ പഞ്ചകേദാരങ്ങൾ എന്നറിയപ്പെടുന്നു..
കേദാർനാഥന്റേ പുറകുവശത്തെ വിദൂരതയിൽ എല്ലാതിങ്കളാഴ്ചയും ഒരു ശിവലീംഗം പ്രത്യക്ഷപെടാറുണ്ട്. അതിശൈത്യത്തിൽ ആ സമയം അവിടെ ചിലവഴിക്കുന്നതും ദുർഘടമാണ്..
മന്ദാകിനി നദിയുടേ ഉൽഭവവും കേദാരത്തിൽ നിന്നാണ്, കർണാടകയിൽ നിന്നുള്ള ബ്രഹ്മണരേയാണ് പൂജയ്ക്ക് ശങ്കരാചാര്യർ നിയോഗിച്ചിരിക്കുന്നത്.
സകലപാപ പരിഹാരമൂർത്തിയായ കേദാരനാഥനേ ജീവിതത്തിലൊരിക്കെലെങ്കിലും ദർശിച്ചിരിക്കുന്നത് മഹാഭാഗ്യം തന്നേയാണ്...

No comments:

Post a Comment