മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തിനു അടുത്ത് ഭാരതപുഴയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മിനി പമ്പ എന്നും അറിയപ്പെടുന്നു. കുറ്റിപ്പുറം പാലത്തിനരികത്താണ് ക്ഷേത്രം. മലബാറിലേക്ക് കവാടം തുറന്നുവച്ച് ഭാരതപ്പുഴയ്ക്ക് കുറുകെ നീണ്ടുനിവർന്നു കിടക്കുന്ന സുന്ദരമായ പാലം കാണാത്തവരായി അധികം പേരുണ്ടാകില്ല. 1953ൽ തുറന്നുകൊടുത്ത ഈ പാലം അറുപത്തേഴ് വയസ്സ് പിന്നിട്ടിരിക്കുന്നു. നിർമ്മാണം പൂർത്തിയാക്കി ഉപയോഗം തുടങ്ങും മുമ്പ് തന്നെ തകർച്ച നേരിടുന്ന പുതിയ കാലത്തെ പാലങ്ങൾക്കുമുന്നിൽ തലയെടുപ്പോടെ ഇന്നും നിൽക്കുകയാണ് കുറ്റിപ്പുറം പാലം. നിളയ്ക്ക് കുറുകെ പ്രകൃതിയുടെ സമ്പൂർണ്ണ സൗന്ദര്യത്തെ പുൽകി നിൽക്കുന്ന ഈ പാലം ഇന്നും അരോഗ ദൃഢഗാത്രമാണ്. കിഴക്കോട്ട് ഭാരതപ്പുഴക്ക് അഭിമുഖമായാണ് പ്രധാന ഖര പ്രതിഷ്ഠ. പ്രധാനമൂർത്തി വലിയ ശിവലിംഗപ്രതിഷ്ഠയാണ്.
മല്ലൂർ ക്ഷേത്രത്തിൽ. രണ്ടു നേരം പൂജയുണ്ട്.
ഉപദേവതമാർ ശ്രീ ഗണപതി, ശ്രീ അയ്യപ്പൻ
ശബരിമല തീർത്ഥാടകരുടെ ഒരു പ്രധാന ഇടത്താവളം കൂടിയാണ് മല്ലൂർ ക്ഷേത്രം. അയ്യപ്പന്മാർക്ക് വിരിവെക്കാനും കുളിക്കാനും, പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാനുമുള്ള എല്ലാ സൗകര്യങ്ങളും അന്നദാനവും ഈ ക്ഷേത്രത്തിൽ ഉണ്ട്. മണ്ഡലക്കാലത്ത് ശരണാഘോഷങ്ങളാൽ സദാസമയവും പ്രാർത്ഥനാ നിരതമാണ് മല്ലൂർ ക്ഷേത്രം.
കുഭമാസത്തിലെ ശിവരാത്രിയാണ് പ്രധാന ആഘോഷം. തവന്നൂർ മനവകയായിരുന്നു മല്ലൂർ ക്ഷേത്രം. മലപ്പുറം ജില്ലയിലെ തവനൂർ പഞ്ചായത്തിലാണു കേരളത്തിലെ പ്രസിദ്ധമായ ബ്രാഹ്മണ ഗൃഹങ്ങളിൽ ഒന്നായ തവനൂർ മന സ്ഥിതി ചെയ്യുന്നത്. സ്ഥലപ്പേരും ഇല്ലപ്പേരും ഒന്നു തന്നെ . തവനൂർ. താപസനൂർ (താപസന്മാരുടെ ഊർ (സ്ഥലം) തവനൂർ ആയി മാറിയതാണു . ധാരാളം ക്ഷേത്രങ്ങൾ ഉള്ള പുണ്യസ്ഥലമാണു തവനൂർ.
നിളാതീരത്ത് സ്ഥിതി ചെയ്യുന്ന പുണ്യഭൂമിയാണു തവനൂർ. കാവുകൾ ധാരാളമുള്ള തവനൂർ ഒരിക്കൽ ദ്രാവിഡ സംസ്കൃതിയുടെ ഈറ്റില്ലമായിരുന്നു. വേദപഠനങ്ങൾക്കെല്ലാം പ്രാധാന്യം കൊടുത്തിരുന്ന നാടാണു തവനൂർ.. ഈ പുണ്ണ്യഭൂമിയിൽ, ഭാരതപ്പുഴക്ക് തെക്ക് ഭാഗത്തായാണു തവനൂർ മന സ്ഥിതി ചെയ്യുന്നത്. ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നതിൽ ഏറ്റവും വലിയ മനയാണു തവനൂർ മന. നിളക്കഴകാണു തവനൂർ മന. മാമാങ്കഭൂമിയുടെ അരികിൽ, തൃമൂർത്തി സംഗമഭൂമിയിൽ സോമയാഗ പെരുമയിൽ തവനൂർ മന. തലയെടുപ്പോടെ നിൽക്കുന്നു. 2008 ഒക്ടോബർ 1 ന് മലബാർ ദേവസ്വം ബോർഡ് നിലവിൽ വന്നശേഷം ദേവസ്വം ബോർഡ് മല്ലൂർ ക്ഷേത്രം ഏറ്റെടുത്തു.
അത്യുഗ്ര ഹാലാ ഹല പാണി പദ്മം
ഗംഗാധരം ചന്ദ്രതുഷാരവർണ്ണം
ഗൗരീപതിം ഘോരഭൂജംഗഭൂഷം
ശ്രീ നീലകണ്ഠം ഹൃദി ഭാവയാമി
No comments:
Post a Comment