സുഖവും ധനവും ഉള്ളവരായും ജനസമ്മതരായും കീർത്തിയും വിനയവുമുള്ളവരായും ആരോടും നല്ല വാക്കുകൾ പറയുന്നവരായും കുടുംബങ്ങളിൽ പ്രമാണിമാരായും വിശപ്പ് കുറഞ്ഞവരായും ഭവിക്കും. സാഹിത്യാദി കലകളിൽ താൽപര്യം മൂലം ഇവർ മറ്റുള്ളവരുടെ ആദരവിന് പാത്രമാകും. എല്ലാക്കാര്യത്തിനും വിശാല മനസ്കതയും ശുഭാപ്തിവിശ്വാസവും പ്രദർശിപ്പിക്കും.തുടക്കത്തിൽ എളിയ നിലയിലായാലും ക്രമേണ ഉയർന്നനിലയിലെത്തും. ക്ഷമാശീലവും ഉത്കർഷേച്ഛയും ഇവരുടെ മുഖമുദ്രയാണ്. ബിസിനസ്സിലും വൈവാഹിക രംഗത്തും ഇവർ നല്ല കൂട്ടൂകാരായിരിക്കും. ഉത്തരവാദിത്വമേറ്റെടുത്ത് വിജയത്തിലെത്തിക്കാൻ അത്യദ്ധ്വാനം ചെയ്യും. സ്ത്രീകൾ നീതിയുടെ ഭാഗത്ത് നിലകൊള്ളും. കുടുംബഭരണത്തിൽ നല്ല പ്രാപ്തി കൈവരുത്തും.
ഉത്രം ജന്മനക്ഷത്ര ചിന്ത :-
ഗോത്രം - പുലസ്ത്യ
മൃഗം - ഒട്ടകം
വൃക്ഷം - ഇത്തി
ഗണം - മനുഷ്യഗണം
യോനി - പുരുഷൻ'
പക്ഷി - കാക്ക
പഞ്ചഭൂതം - അഗ്നി
നക്ഷത്ര ദേവത - ഭഗൻ
നക്ഷത്രരൂപം - വിസ്താരം
നക്ഷത്രാധിപൻ - സൂര്യൻ
രാശി - ചിങ്ങവും കന്നിയും
രാശ്വാധിപൻ - സൂര്യനും ബുധനും
രത്നം - മാണിക്യം (Ruby)
നാമ നക്ഷത്രം :-
ആദ്യ പാദം - ടേ
രണ്ടാം പാദം - ടോ
മൂന്നാം പാദം - പ
നാലാംപാദം - പി
ജപിക്കേണ്ട മന്ത്രം :-
ഓം ഭഗായ നമഃ
Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്
No comments:
Post a Comment