മലയാളമാസങ്ങളുടെ പേരുകളുടെ ആവിര്‍ഭാവത്തിന് കാരണമായ ചില സങ്കല്‍പ്പങ്ങളുണ്ട്. ഭൂമി സൂര്യനെ ചുറ്റിത്തിരിയുന്നതിന് 12 മാസം വേണം. ഭൂമിയുടെ ഭ്രമണ മാര്‍ഗത്തെ ഈ പന്ത്രണ്ടുമാസവും അനന്തവിസ്തൃതമായ ശൂന്യാകാശത്തിന്റെ ഓരോ ഭാഗങ്ങളിലുള്ള നക്ഷത്രങ്ങള്‍ അഭിമുഖീകരിക്കുന്നു. ഈ നക്ഷത്രങ്ങളുടെ സ്ഥാനരൂപമനുസരിച്ചാണ് ഓരോ മാസത്തിനും പേര് ലഭിച്ചിട്ടുള്ളത്.
രാശികളുടെ ആകൃതി
ചിങ്ങം – സിംഹം
കന്നി – കന്യക
തുലാം – കച്ചവടക്കാരൻ
വൃശ്ചികം – തേൾ
ധനു – വില്ലാളിയും കുതിരയും
മകരം – മാനും മുതലയും
കുംഭം – കുടം
മീനം – മത്സ്യം
മേടം – ആട്
ഇടവം – കാള
മിഥുനം – ഇണ (സ്ത്രീപുരുഷൻ)
കർക്കടകം – ഞണ്ട്
രാശികളുടെ നിറം
ചിങ്ങം – കടുംചുവപ്പു ഇടകലർന്ന വെളുപ്പ്
കന്നി – നാനാവർണം
തുലാം – കറുപ്പ്
വൃശ്ചികം – സ്വര്‍ണനിറം
ധനു – മഞ്ഞ
മകരം – പാരാവത വർണം, വെളുപ്പ് കലർന്ന ചുവപ്പ്
കുംഭം – കീരിയുടെ നിറം
മീനം – മത്സ്യത്തിന്റെ നിറം
മേടം – ചുവപ്പ്
ഇടവം – വെളുപ്പ്
മിഥുനം – തത്തയുടെ ശരീരം പോലെ പച്ച
കർക്കടകം – വെളുപ്പ് കലർന്ന ചുവപ്പ്
ദിക്കുകൾ
മേടം, ചിങ്ങം, ധനു – കിഴക്ക്
ഇടവം, കന്നി, മകരം – തെക്ക്
മിഥുനം, തുലാം, കുംഭം – പടിഞ്ഞാറ്
കർക്കടകം, വൃശ്ചികം, മീനം – വടക്ക്
ദിക്കുകൾക്ക് ആധിപത്യമുള്ളതായി കൽപിച്ചിരിക്കുന്നു.
പഞ്ചഭൂതവും രാശികളും
മേടം, ചിങ്ങം, വൃശ്ചികം – അഗ്നി ഭൂതം
ഇടവം, കർക്കടകം, തുലാം – ജല ഭൂതം
മിഥുനം, കന്നി – ഭൂമി ഭൂതം
ധനു, മീനം – ആകാശ ഭൂതം
മകരം, കുംഭം വായുഭൂതം
രാശികളും ഗുണങ്ങളും
കർക്കടകം, ചിങ്ങം, ധനു, മീനം – സത്വഗുണരാശികൾ
ഇടവം, മിഥുനം, കന്നി, തുലാം – രജോഗുണ രാശികൾ
മേടം, വൃശ്ചികം, മകരം, കുംഭം – തമോഗുണ രാശികൾ
ഓജയുഗ്മരാശികൾ
12 രാശികളെയും ഓജരാശികളായും യുഗ്മരാശികളായും തരംതിരിച്ചിട്ടുണ്ട്. ഓജരാശിയെന്നാൽ പുരുഷരാശികൾ. യുഗ്മരാശിയെന്നാൽ പെൺ രാശികൾ.
മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ ആറ് രാശികളും പുരുഷരാശികളും (ഓജരാശികളും) ഇടവം, കർക്കടകം, കന്നി, വൃശ്ചികം, മകരം, മീനം എന്നീ ആറ് രാശികൾ പെൺരാശികൾ – യുഗ്മരാശികളുമാണ്.
ചിങ്ങമാസം -
ചിങ്ങമാസത്തില്‍ ഭൂമിയെ അഭിമുഖീകരിക്കുന്ന നക്ഷത്രമണ്ഡലം സിംഹത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്നു. അതുകൊണ്ട് ആ മാസത്തിന് സിംഹം അഥവാ ചിങ്ങം എന്ന പേരുണ്ടായി.
ചിങ്ങം രാശിക്കാര്‍ക്ക് നിരവധി വെല്ലുവിളികള്‍ ജീവിതത്തില്‍ നേരിടേണ്ടതായി വരുന്നു. ഇവരുടേയും ആരാധന മൂര്‍ത്തി ദേവാധിദേവനായ ശിവന്‍ തന്നെയാണ്. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും നിങ്ങളെ രക്ഷിക്കുന്നതിന് ശിവഭക്തി സഹായിക്കുന്നു. എല്ലാ തടസ്സങ്ങളേയും ജീവിതത്തില്‍ നിന്ന് ഇല്ലാതാക്കുന്നതിനും ദുരിതത്തിന് അറുതി വരുത്തുന്നതിന് ശിവനെ ആരാധിക്കുന്നത് നല്ലതാണ്.
കന്നി
കന്നിമാസത്തില്‍ ഭൂമിയെ അഭിമുഖീകരിക്കുന്ന നക്ഷത്രമണ്ഡലം ഒരു സ്ത്രീയുടെ ആകൃതിയില്‍ കാണപ്പെടുന്നു. അതുകൊണ്ട് ആ മാസത്തിന് കന്നി എന്ന പേരുണ്ടായി.
കന്നി രാശിക്കാര്‍ക്ക് മികച്ച നേട്ടമാണ് ജീവിതത്തില്‍ സംഭവിക്കുന്നത്. എന്നാല്‍ ഇവര്‍ ആരാധിക്കേണ്ടത് കൃഷ്ണനെയാണ്. ഇത് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ഉറപ്പാക്കുന്നുണ്ട്. മാത്രമല്ല ബന്ധങ്ങളില്‍ മികച്ച നേട്ടങ്ങള്‍ ഭഗവാന്‍ അനുഗ്രഹിച്ച് തരുന്നു. നെഗറ്റീവ് എനര്‍ജിക്ക് പരിഹാരം കാണുന്നതിനും കന്നിരാശിക്കാര്‍ കൃഷ്ണഭഗവാനെ ആരാധിക്കണം. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും കൃഷ്ണന്‍ സഹായിക്കുന്നു.
തുലാംമാസം
ഒരു ത്രാസ്സിന്റെ ആകൃതിയില്‍ നക്ഷത്രമണ്ഡലം ദൃശ്യമാകുന്നതുകൊണ്ട് ആ മാസത്തിന് തുലാംമാസം എന്ന പേര് ലഭിച്ചു.
ഐശ്വര്യമുള്ള ജീവിതത്തിനും നേട്ടത്തിനും തുലാം രാശിക്കാര്‍ ലക്ഷ്മീ ദേവിയെ ആരാധിക്കണം. ഇത് നിങ്ങളുടെ കുടുംബത്തില്‍ ഐശ്വര്യവും സമ്പത്തും വര്‍ദ്ധിപ്പിക്കുന്നു. സാമ്പത്തികമായി ഉഉയരത്തിലെത്തുന്നതിനും ഈ ആരാധനയിലൂടെ നടക്കുന്നു. പല വിധത്തിലുള്ള ജീവിത പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും ഈ മൂര്‍ത്തിയെ ആരാധിക്കുന്നത് നല്ലതാണ്.
വൃശ്ചികമാസം
വൃശ്ചികം എന്നാല്‍ തേള്‍ എന്നാണ് അര്‍ത്ഥം. ആ മാസത്തില്‍ കടന്നുപോകുന്ന രാശിക്ക് തേളിന്റെ ആകൃതിയാണ്. അതുകൊണ്ട് ഈ മാസത്തിന് വൃശ്ചികം എന്ന പേരു കിട്ടി.
വൃശ്ചിരം രാശിക്കാര്‍ ഗണപതിയേയും ശിവനേയും ആരാധിക്കാവുന്നതാണ്. ഇത് ജീവിതത്തിലെ വിഘ്നങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിനും ജീവിതത്തിലെ പ്രയാസങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിനും സഹായിക്കുന്നു. ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തുന്നതിന് ഈ അനുഗ്രഹം സഹായിക്കുന്നു. ജീവിതത്തിലെ തടസ്സത്തിനും പരിഹാരം കാണാവുന്നതാണ്.
ധനുമാസം
ധനുമാസത്തില്‍ കാണപ്പെടുന്ന രാശിക്ക് ധനുസ്സിന്റെ അഥവാ വില്ലിന്റെ രൂപമാണ്. അതുകൊണ്ട് അത് ധനുമാസമായി.
ധനു രാശിക്കാര്‍ ശിവന്റെ മറ്റൊരു അവതാരമായ ദക്ഷിണാ മൂര്‍ത്തിയെയാണ് ആരാധിക്കേണ്ടത്. ഇത് ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്ന് മുന്നേറുന്നതിന് സഹായിക്കുന്നു. ജോലിയില്‍ മുന്നേറ്റം ഉണ്ടാവാന്‍ ദക്ഷിണാമൂര്‍ത്തിയുടെ അനുഗ്രഹം സഹായിക്കുന്നു. ഏത് വലിയ പ്രശ്നമാണെങ്കിലും അതിനെയെല്ലാം ധീരമായി നേരിടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
മകരമാസം
മകരമാസത്തിലേത് മകരമത്സ്യത്തിന്റെ ആകൃതിയായതുകൊണ്ട് മകരമാസമായി.
മകരം രാശിക്കാര്‍ ഗണപതിഭഗവാനെയാണ് ആരാധിക്കേണ്ടത്. വിഘ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സാമ്പത്തികമായി ഉന്നതിയിലെത്തുന്നതിനും കരിയറിലെ വളര്‍ച്ചക്കും ഗണപതിഭഗവാന്‍ അനുഗ്രഹിക്കുന്നു. ഏത് ജീവിതത്തിലെ പ്രതിസന്ധികളേയും തരണം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
കുംഭമാസം
കുംഭം എന്നാല്‍ കുടം എന്നര്‍ത്ഥം. കുംഭമാസത്തിൽ കാണപ്പെടുന്ന രാശിക്ക് കുംഭത്തിന്റെ രൂപമാണ്.
കുംഭം രാശിക്കാര്‍ ആരാധിക്കേണ്ടത് സീതാസമേതനായ ശ്രീരാമനെയാണ്. കുടുംബത്തില്‍ ഐക്യവും സ്‌നേഹവും ഉണ്ടാവുന്നു. കുടുംബത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുവന്നതിന് ഭഗവാന്‍ അനുഗ്രഹിക്കുന്നു. ഭാര്യഭാര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള ഐക്യത്തിനും ഏറ്റവും മികച്ചത് ശ്രീരാമദേവന്റെ അനുഗ്രഹം തന്നെയാണ്. കുടുംബത്തില്‍ സമാധാനം നിലനിര്‍ത്തുന്നതിനും ശ്രീരാമനെ ആരാധിക്കാവുന്നതാണ്.
മീനമാസം
മീനമെന്നാല്‍ മത്സ്യം എന്നര്‍ത്ഥം. മീനമാസത്തിൽ കാണപ്പെടുന്ന രാശിക്ക് മത്സ്യത്തിന്റെ രൂപമാണ്.
മീനം രാശിക്കാര്‍ ആരാധിക്കേണ്ടത് വിദ്യാദേവതയായ സരസ്വതിയേയും ദേവാധിദേവനായ പരമശിവനേയുമാണ്. നിങ്ങളില്‍ വിദ്യാഭ്യാസപരമായി മുന്നേറാന്‍ ഇതിലൂടെ സാധിക്കുന്നു. നല്ല ജോലി ലഭിക്കുന്നതിനും ജീവിതത്തില്‍ എല്ലാ തടസ്സങ്ങള്‍ മാറുന്നതിനും ഭഗവാന്റെ അനുഗ്രഹം നിങ്ങളില്‍ എ്‌പ്പോഴും ഉണ്ടാവുന്നു. കരിയറില്‍ മികച്ച നിലയില്‍ നിങ്ങള്‍ എത്തുന്നു.
മേടമാസം
മേടമാസത്തില്‍ ദൃശ്യമാകുന്ന നക്ഷത്ര മണ്ഡലരാശി ആടിന്റെ രൂപത്തിലാണ്. മേഷം എന്നാല്‍ ആട് എന്നാണ് അര്‍ത്ഥം. അങ്ങനെ മേടമാസമായി.
മേടം രാശിക്കാര്‍ ആരാധിക്കേണ്ടത് ദേവാധിദേവനായ ശിവനെയാണ്. ശിവനെ ആരാധിക്കുന്നവര്‍ക്ക് ജീമീനം രാശിക്കാര്‍ ആരാധിക്കേണ്ടത് വിദ്യാദേവതയായ സരസ്വതിയേയും ദേവാധിദേവനായ പരമശിവനേയുമാണ്. നിങ്ങളില്‍ വിദ്യാഭ്യാസപരമായി മുന്നേറാന്‍ ഇതിലൂടെ സാധിക്കുന്നു. നല്ല ജോലി ലഭിക്കുന്നതിനും ജീവിതത്തില്‍ എല്ലാ തടസ്സങ്ങള്‍ മാറുന്നതിനും ഭഗവാന്റെ അനുഗ്രഹം നിങ്ങളില്‍ എ്‌പ്പോഴും ഉണ്ടാവുന്നു. കരിയറില്‍ മികച്ച നിലയില്‍ നിങ്ങള്‍ എത്തുന്നു.വിതത്തില്‍ പല വിധത്തിലുള്ള പ്രയാസങ്ങള്‍ തുടക്കത്തില്‍ ഉണ്ടാവും. എന്നാല്‍ ഇതിലൂടെ ജീവിതത്തിലേക്കുള്ള ഉയര്‍ച്ചയും സംഭവിക്കുന്നു. മാത്രമല്ല ജീവിതത്തിലെ ഏത് പ്രയാസത്തേയും ഇല്ലാതാക്കുന്നതിനും ശിവഭജനം സഹായിക്കുന്നു. ഇത് ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിനും ഭക്തരെ സഹായിക്കുന്നു.
ഇടവമാസം
ഇടവമാസത്തില്‍ കടന്നുപോകുന്ന നക്ഷത്രരാശി കാളയുടെ രൂപമാണ്. ഋഷഭം എന്നാല്‍ കാള എന്നര്‍ത്ഥം. അതിന്റെ ഉദ്ഭവമാണ് ഇടവം. അങ്ങനെ ഇടവമാസം ഉണ്ടായി.
ഇടവം രാശിക്കാര്‍ക്ക് ലക്ഷ്മിദേവിയെയാണ് ആരാധിക്കേണ്ടി വരുന്നത്. ഇവര്‍ക്ക് ജീവിതത്തില്‍ ലക്ഷ്മീ ദേവിയെ ആരാധിക്കുന്നതിലൂടെ അത് ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. ദിനവും ഇവര്‍ ലക്ഷ്മീ ദേവിയെ ആരാധിക്കേണ്ടതാണ്. ലക്ഷ്മീ ദേവിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ ഐശ്വര്യവും സാമ്പത്തിക നേട്ടങ്ങളും ഉണ്ടായിരിക്കും.
മിഥുനമാസം
മിഥുനമാസം യുവമിഥുനങ്ങളെ (സ്തീപുരുഷന്മാരെ) കുറിക്കുന്നു. നക്ഷത്രരാശി, യുവമിഥുനങ്ങള്‍ ഒന്നിച്ചിരിക്കുന്ന പ്രതീതി ജനിപ്പിക്കുന്നതുകൊണ്ട് മിഥുനമാസം എന്ന പേരും ഉണ്ടായി.
മിഥുനം രാശിക്കാര്‍ വിഷ്ണുഭഗവാനെയാണ് പ്രാര്‍ത്ഥിക്കേണ്ടത്. ഇത് എല്ലാ വിധത്തിലും നിങ്ങളില്‍ മികച്ച ജീവിതം നല്‍കുന്നു. മഹാവിഷ്ണുവിനെ ഭജിക്കുന്നതിന് ഈ രാശിക്കാര്‍ ശ്രദ്ധിക്കുക. ഈ ആരാധന നിങ്ങളില്‍ പ്രതിസന്ധി ഘട്ടങ്ങളിലും മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നു ഈ ആരാധന.
കര്‍ക്കടകമാസം
കര്‍ക്കടകം എന്നാല്‍ ഞണ്ട് എന്നാണ് അര്‍ത്ഥം. കര്‍ക്കടകത്തില്‍ കാണുന്ന നക്ഷത്രമണ്ഡലരാശി ഞണ്ടിന്റെ ആകൃതി കാണിക്കുന്നു. അതുകൊണ്ട് ഈ മാസത്തിന് കര്‍ക്കടകം എന്ന പേരുണ്ടായി.
കര്‍ക്കിടകം രാശിക്കാരുടെ ആരാധനാമൂര്‍ത്തി ശിവനാണ്. ഇത് ആയുസ്സ് വര്‍ദ്ധിപ്പിക്കുകയും നേട്ടങ്ങള്‍ക്കും സഹായിക്കുന്നു. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള ദോഷങ്ങളെ ഇല്ലാതാക്കുന്നതിനും ഈ ആരാധാന സഹായിക്കുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ അതിനെ തരണം ചെയ്യുന്നതിന് ശിവഭക്തി സഹായിക്കുന്നു.
No comments:
Post a Comment