ഭാരത സംസ്കാരത്തിൽ അഭിമാനം കൊള്ളുന്ന സുഹൃത്തുക്കളെ, ലോകത്തിലെ ഏറ്റവും മഹത്തായ ആർഷ ഭാരത സംസ്കാരത്തിന്‍റെ പിന്തുടര്‍ച്ചകാരൻ ആയതിൽ അഭിമാനം കൊള്ളുകയും സനാതന ധർമം അനുവർത്തിക്കുകയും ചെയ്യുന്നവർ നമ്മൾ
👉 ഹിന്ദുസ്ഥാനെ മാതൃസ്ഥാനത്ത് കണ്ട് വന്ദിക്കുന്നവർ നമ്മൾ
👉 "ലോകാ സമസ്താ സുഖിനോ ഭവന്തു " എന്ന പ്രാർഥനയിലൂടെ ലോകത്തിലെ സർവ്വ ചരാചരങ്ങളുടെയും നന്മ കാംക്ഷിക്കുന്നവർ നമ്മൾ
👉 അനേകം ദേവതകളെ ആരാധിക്കുമ്പോഴും ഒരേ ഒരു ഈശ്വര സങ്കല്പം മാത്രം ഉള്ളവർ നമ്മൾ
👉 ഈശ്വരൻ എന്നത് സർവ്വ ചരാചരങ്ങളിലും നിറഞ്ഞിരിക്കുന്ന ചൈതന്യം ആയിട്ട് അറിയുന്നവർ നമ്മൾ.
👉 മതത്തിന്‍റെ പേരില്‍ ഒരിടത്തും തളയ്ക്കപെടാതെ പരിപൂർണ ജീവിത സ്വാതന്ത്ര്യം ഉള്ളവർ നമ്മൾ..
👉 ഏത് ഇഷ്ട്ട ദേവനെ ആരാധിക്കുമ്പോഴും ഏത് ക്ഷേത്ര ദർശനം ശീലമാക്കുമ്പോഴും ഇതെല്ലം സർവ്വ ശക്തനായ ജഗധീശ്വരനിലേക്കുള്ള അനേക മാർഗങ്ങളിൽ ഒന്ന് മാത്രമെന്ന് അറിയുന്നവർ നമ്മൾ...
👉 എന്‍റെ മതവും എന്‍റെ ദൈവവും, നിന്‍റെ മതത്തിനെയും നിന്‍റെ ദൈവത്തെകാൾ ശ്രേഷ്ഠം എന്നും എന്‍റെ മാർഗം മാത്രമാണ് ഒരേ ഒരു മാർഗം എന്നും പഠിപ്പിക്കാത്തവർ നമ്മൾ...
👉 കൃഷ്ണനെ പോലെ തന്നെ ക്രിസ്തുവിനെയും നബിയേയും ഉള്‍ക്കൊള്ളുവാൻ വിശാല മന്സുള്ളവർ നമ്മൾ.....
👉 സ്വരാജ്യത്തിന് വേണ്ടി സ്വജീവൻ സമർപ്പിക്കാന്‍ സർവ്വദാ സന്നദ്ധൻ ആയവർ നമ്മൾ..
👉 ദൈവത്തിനെ ഭയപ്പാടോടെ കാണാതെ പ്രേമ ഭക്തിയോടെ സ്നേഹിക്കുന്നവർ നമ്മൾ...
👉 "എനിക്ക് നല്ലത് മാത്രം വരുത്തേണമേ." എന്ന് പ്രാർത്ഥിക്കാതെ "സുഖവും ദുഖവും ഒരേ പോലെ സ്വീകരിക്കാനുള്ള ശക്തി നല്‍കേണമേ " എന്ന് പ്രാർത്ഥിക്കുന്നവർ നമ്മൾ...
👉 സ്വർഗ്ഗവും നരകവും ഈ ഭൂമിയിൽ തന്നെ ആണെന്നും അത് സ്വകർമഫലം അനുഭവിക്കൽ ആണെന്നും അറിയുന്നവർ നമ്മൾ...
👉 ഒരു വ്യക്തിയിലോ ഒരു ഗ്രന്ഥതിലോ മാത്രം ഒതുക്കാൻ കഴിയാത്ത, അനേകായിരം ഋഷിവര്യന്മാരാലും ലക്ഷകണക്കിന് ശാസ്ത്ര ഗ്രന്ഥങ്ങളാലും അനുഗ്രഹീതമായ സനാതന സംസ്കാരം കൈമുതല്‍ ആയവർ നമ്മൾ...
👉 2000 ത്തോളം അടിസ്ഥാന ഗ്രന്ഥങ്ങളും , 10000 ത്തോളം വ്യാഖ്യാനങ്ങളും, 100000 ത്തോളം ഉപാഖ്യാനങ്ങളും ഉള്ള ആർഷ ഭാരത സംസ്കാരത്തിന്‍റെ ജ്ഞാനസാഗരത്തിൽ നിന്ന് ഒരു കൈകുമ്പിളില്‍ ജ്ഞാനം എങ്കിലും കോരി എടുക്കാൻ ശ്രമിചിട്ടുള്ളവർ നമ്മൾ...
👉 സർവ്വ ചരാചരങ്ങളുടെയും നിലനില്‍പ്പിന് ആധാരമായ പ്രകൃതിയെ ഈശ്വരന്‍ ആയി കണ്ട് സ്നേഹിക്കുകയും പക്ഷി മൃഗാതികളെയും വൃക്ഷങ്ങളെയും പരിപാലിക്കുകയും ചെയ്യുന്നവർ നമ്മൾ..
👉 ഈശ്വര വിശ്വസി ആയി മാത്രം കഴിയാതെ മനസ്സിനെ ഈശ്വരനിലേക്ക് സ്വയം ഉയർത്തി, ഈശ്വരനെ അനുഭവിച്ചറിഞ്ഞ് ആ പരമമായ ആനന്ദം നേടാന്‍ ശ്രമിക്കുന്നവർ നമ്മൾ...
👉 "മാനവ സേവ ആണ് മാധവ സേവ" എന്ന തത്വത്തിൽ ഊന്നി ജാതി മത ഭേദമന്യേ എല്ലാവരെയും സഹായിക്കുമ്പോഴും തിരിച്ചൊന്നും പ്രതീക്ഷിക്കാത്തവർ നമ്മൾ..
👉 മാതാവിന്‍റെയും പിതാവിന്‍റെയും ഗുരുവിന്‍റെയും സ്ഥാനം ഈശ്വരനെക്കള്‍ മഹത്തരമായി കാണുന്നവർ നമ്മൾ..
👉 ഇനിയൊരു ജന്മം ഉണ്ടെങ്കിൽ പരമ പവിത്രമായ ഭാരത മാതാവിന്‍റെ മടിത്തട്ടിൽ ഒരു പുല്‍ക്കൊടി ആയെങ്കിലും പിറക്കാൻ കഴിയണമേ എന്ന് പ്രാർത്ഥിക്കുന്നവർ നമ്മൾ...
👉 ഇപ്രകാരം നമ്മളെ അല്ലെങ്കിൽ നമ്മുടെ സ്ംസ്ക്കാരത്തെ നിർവചിക്കാൻ ഒരു കുറിപ്പ് കൊണ്ട് ഒന്നും ആകില്ല
ഇതാണ് നമ്മൾ.. ഇതാകണം നമ്മൾ ... അല്ലാതെ ഇത്ര മഹത്തരവും ജ്ഞാനസാഗരവുമായ നമ്മുടെ സംസ്കാരത്തിനെ അറിയാതെ കേവലം ഒരു മതം ആയികണ്ട്, അതിലെ ഒരു ഗ്രന്ഥം, ഒരേ ഒരു ഗ്രന്ഥം എങ്കിലും വായിച്ചറിയാൻ പോലും കൂട്ടാക്കാതെ അല്ലേല്‍ "മെനക്കെടാൻ"" വയ്യാതെ" ഒറ്റപെട്ട സംഭവങ്ങളെയും വ്യക്തികളെയും ഉയർത്തിപ്പിടിച്ചുകൊണ്ട്, നിരീശ്വരവാദികളുടെയും രാഷ്ട്രീയകച്ചവടകാരുടെയും കൂട്ടുപിടിച്ച് നമ്മുടെ സംസ്ക്കരത്തിന് എതിരെയും അതുവഴി തന്‍റെ പൈതൃകത്തിന് എതിരെ തന്നെയും പൊങ്ങച്ചത്തോട് കൂടി വാൾ ഓങ്ങുന്ന "ഇന്നത്തെ പരിഷ്കൃതര്‍ ആകല്ലേ ആകരുതേ നമ്മൾ...
ഓർക്കുക... ലോകത്തിലെ മറ്റെല്ലാ മഹാസംസ്കാരങ്ങളും നശിച്ചു നാമാവശേഷമായിട്ടും ആർഷ ഭാരത സംസ്കാരം ഇന്നും ലോകത്തിനു മുഴുവൻ വഴികാട്ടിയായി, ജ്ഞാനത്തിന്റെ പ്രകാശം നല്‍കി ജ്വലിച്ച് നില്‍ക്കുന്നു - " ലോകാ സമസ്താ സുഖിനോ ഭവന്തു "എന്ന മഹത്തായ മനോഭാവം - ഇന്ന് ലോകജനത വീണ്ടും ഭാരതത്തിന്‍റെ ജ്ഞാനസാഗരത്തിനെ പ്രതീക്ഷയോടു കൂടി ഉറ്റുനോക്കുന്നു...
നമ്മുടെ സംസ്കാരം നമുക്ക് ഏറെ വിലപ്പെട്ടതാണ്, എന്തുകൊണ്ടെന്നാൽ എങ്ങനെ ജീവിക്കണമെന്നും, ഈ ജീവിതം കൊണ്ട് എങ്ങനെ മുക്തി നേടണം എന്നും നമ്മെ പഠിപ്പിക്കുന്നു .
നാം ചെയ്യണമെന്നു പറയുന്ന ഓരോ കർമ്മങ്ങൾക്കും പിന്നിൽ ഓരോ ലക്ഷ്യമുണ്ട്. പരബ്രഹ്മത്തെ അറിയുക എന്ന പരമമായ ലക്‌ഷ്യം.....
No comments:
Post a Comment