5 June 2022

ചോദ്യാവലി - ഭസ്മം, കുങ്കുമം, ചന്ദനം

ചോദ്യാവലി - ഭസ്മം, കുങ്കുമം, ചന്ദനം

1. ശൈവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്❓
👉 ഭസ്മം

2. വൈഷ്ണവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്❓
👉 ചന്ദനം

3. ശാക്തമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്❓
👉 കുങ്കുമം

4. മൂന്ന് (3) എണ്ണത്തിലുള്ള ഭസ്മകുറി തൊടുവാൻ ആർക്കാണ് അധികാരമുള്ളത്❓
👉 സന്ന്യാസി

5. ഭസ്മം തൊടേണ്ടത് എങ്ങിനെയാണ്❓
👉 നെറ്റിക്ക് കുറുകെയായി

6. ചന്ദനം തൊടേണ്ടത് എങ്ങിനെയാണ്❓
👉 നെറ്റിക്ക് ലംബമായി

7. ദേവീ സ്വരൂപമായ കുങ്കുമം എങ്ങിനെയാണ് തൊടേണ്ടത്❓
👉 പുരികങ്ങൾക്ക് മദ്ധ്യേ വൃത്താകൃതിയിൽ

8. ചന്ദനം തൊടേണ്ട വിരൽ ഏതാണ്❓
👉 മോതിരവിരൽ

9. കുങ്കുമം തൊടേണ്ട വിരൽ ഏതാണ്❓
👉 നടുവിരൽ

10. ചന്ദനം കുങ്കുമം ഭസ്മം ഇവ മൂന്നും കൂടി തൊടുന്നത് എന്തിന്റെ പ്രതീകമാണ്❓
👉 ത്രിപുരസുന്ദരിയുടെ

11. ഭസ്മത്തിന് പറയുന്ന മറ്റൊരു പേരെന്ത്❓
👉 വിഭൂതി

12. ഭസ്മം നനച്ചു തൊടേണ്ടത് ഏത് സമയത്താണ്❓
👉 രാവിലെ

13. ഭസ്മം നനക്കാതെ തൊടേണ്ടത് ഏത് സമയത്താണ്❓
👉 വൈകുന്നേരം

14. കുങ്കുമം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്❓
👉 ദുർഗ്ഗയുടെ

15. ചന്ദനം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്❓
👉 വിഷ്ണുവിന്റെ

16. ഭസ്മം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്❓
👉 ശിവന്റെ

17. ത്രിവിധ ഭസ്മങ്ങൾ ഏതെല്ലാം❓
👉 ശാന്തികം, പൗഷ്ടികം, കാമദം

18. ഭസ്മം തൊടേണ്ടത് നെറ്റിയുടെ ഏത് ഭാഗത്ത് നിന്നാരംഭിക്കണം❓
👉 ഇടതു വശത്തുനിന്ന്

19. ഏതിന്റെ പ്രതീകമായാണ് ചന്ദനക്കുറി മുകളിലേയ്ക്ക് അണിയുന്നത്❓
👉 സുഷ്മനാ നാഡിയുടെ

20. ചന്ദനക്കുറി തൊടുന്നതിന് വൈഷ്ണവർ പറയുന്ന ഒരു പേരെന്ത്❓
👉 ഊർദ്ധപുണ്ഡ്രം

21. കുങ്കുമം ഭസ്മക്കുറിയോട് ചേർന്ന് തൊടുന്നത് എന്തിന്റെ പ്രതീകമാണ്❓
👉 ശിവശാക്ത്യാത്മകം

22. കുങ്കുമം ചന്ദനക്കുറിയോട് ചേർന്ന് തൊടുന്നത് എന്തിന്റെ പ്രതീകമാണ്❓
👉 വിഷ്ണുമായാ പ്രതീകം

23. തിലകധാരണം വഴി ഷഡ്ചക്രങ്ങളിൽ ഏത് ചക്രത്തിലാണ് ഉണർവേകുന്നത്❓
👉 ആജ്ഞാചക്രത്തിന്


No comments:

Post a Comment