”ന സ്ത്രീ സ്വതന്ത്രമർഹതി” എന്നതാണോ “ന സ്ത്രീ സ്വാതന്ത്ര്യമർഹതി” എന്നതാണോ ശരി… ഞാനടക്കമുള്ള പുരുഷ വർഗ്ഗത്തിന് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള ചില വസ്തുതകളിലൂടെ എൻറെ ഒരു യാത്ര… കണ്ണടച്ച് ഇരുട്ടാക്കാൻ പറ്റില്ല എന്നത് പരമസത്യം…
“മാതാ-പിതാ-ഗുരു-ദൈവം” ഈ ചൊല്ല് അറിയാത്ത മലയാളികൾ ഈ ഭൂലോകത്ത് ഉണ്ടാകാൻ ഇടയില്ല…
സാധാരണ ജനങ്ങളാൽ ഇത് നിർവ്വചിക്കപ്പെട്ടിരിക്കുന്നത് “മാതാവിനെ ആദ്യം വന്ദിക്കണമെന്നും രണ്ടാമത് പിതാവിനെ വന്ദിക്കണമെന്നും മൂന്നാമത് ഗുരുവിനെ വന്ദിക്കണമെന്നും നാലാമത് ദൈവത്തെ വന്ദിക്കണമെന്നും” ആണെന്ന് എല്ലാർക്കുമറിയാം…
എന്നാൽ യഥാർത്ഥത്തിൽ ദൈവജ്ഞരാൽ നിർവ്വച്ചിക്കപ്പെട്ടിരിക്കുന്നത് അങ്ങനെയല്ല… “മാതാവ് പിതാവിനെ കാട്ടിത്തരുന്നു, പിതാവ് ഗുരുവിനെ കാട്ടിത്തരുന്നു, ഗുരു ദൈവത്തെ കാട്ടിത്തരുന്നു” എന്നിങ്ങനെയാണ്… (ദൈവം = ജ്ഞാനം അഥവാ ബോധം, അതായത് ജ്ഞാനമുണ്ടെങ്കിലെ ഈശ്വരനെ അറിയാൻ കഴിയൂ, ബോധമുള്ളവനെ ജ്ഞാനമുണ്ടാവുകയുള്ളു… അതുകൊണ്ടാണ് ഗുരു ദൈവത്തെ കാട്ടിത്തരുന്നു എന്നുപറയുന്നത് അതുകൊണ്ട് സ്ത്രീ സംരക്ഷിക്കപ്പെടണം, രക്ഷിക്കപ്പെടണം എന്നു പറയുന്നത്…
യത്ര നാര്യസ്തു പൂജന്ത്യേ രമന്തേ തത്ര ദേവതാം;
യത്രൈ താസ്തുന പൂജന്ത്യേ സർവാ സ്തത്രാ ഫലാഃ ക്രിയാഃ
(എവിടെ സ്ത്രീകൾ പൂജിക്കപ്പെടുന്നുവോ അവിടെ എല്ലാ ദേവതകളും സന്തോഷത്തോടെ വസിക്കുന്നു. എവിടെ അപ്രകാരം സ്ത്രീകൾ പൂജിക്കപ്പെടുന്നില്ലയോ അവിടെ ചെയ്യുന്ന പ്രവർത്തികളെല്ലാം നിഷ്ഫലങ്ങളായിത്തീരുന്നു…)
സത്യമാണ്, സ്ത്രീകളുടെ കണ്ണീർ വീണിടം നശിച്ചു പോയതായിട്ട് മനസ്സിലാക്കീട്ടുണ്ട്… നിങ്ങൾ ഓരോരുത്തരും ഒരു സ്ത്രീയെ കുറ്റപ്പെടുത്തും മുൻപ് സ്വന്തം അമ്മയെയോ, സഹോദരിയെയോ, ഭാര്യയെയോ, മകളെയോ കുറിച്ച് ചിന്തിക്കുന്നത് നല്ലതായിരിക്കും… അതുകൊണ്ട് സ്ത്രീ സംരക്ഷിക്കപ്പെടണം, രക്ഷിക്കപ്പെടണം എന്നു പറയുന്നത്…
പിതാ രക്ഷതി കൗമാരേ;
ഭർത്താ രക്ഷതി യൗവനേ;
പുത്രോ രക്ഷതി വാർദ്ധക്യേ;
ന സ്ത്രീ സ്വാതന്ത്ര്യമർഹതി
(ജനിച്ചു വീഴുമ്പോൾ മുതൽ മരിക്കുന്നതുവരെ പുരുഷനുള്ള കടമകളാണ് യഥാർത്തത്തിൽ ഈ വരികളിലുള്ളത്…
“അച്ഛൻ കൗമാരത്തിലും ഭർത്താവ് യൗവനത്തിലും പുത്രൻ വാർദ്ധക്യത്തിലും സ്ത്രീയെ സംരക്ഷിക്കണം എന്നർത്ഥം… പുരുഷന്മാർ ഈ കടമകൾ ചെയ്താൽ സ്ത്രീകൾക്ക് സുഖമായി ജീവിക്കാം… അങ്ങനെ സ്ത്രീകൾക്ക് സ്വാതന്ത്ര്യമായി വിഹരിക്കാം എന്ന് വിവക്ഷ.)
“ന സ്ത്രീ സ്വാതന്ത്ര്യമർഹതി” മനുസ്മൃതിയിലെ ഈ വാക്കുകൾ ലോകം മുഴുവനുമുള്ള സാമൂഹികപ്രവർത്തകരെയും സ്ത്രീസമത്വവാദികളെയും പലപ്പോഴും ചൊടിപ്പിച്ചിട്ടുണ്ടു്.
“ന സ്ത്രീ സ്വതന്ത്രമർഹതി” എന്നതായിരിക്കാം പിൽക്കാലത്തു് “ന സ്ത്രീ സ്വാതന്ത്ര്യമർഹതി” എന്നായി തീർന്നത്… സ്വ + തന്ത്രം = സ്വതന്ത്രം അതായത് സ്വന്തം തന്ത്രം (ചിന്ത)… ഇവിടെ സ്ത്രീയ്ക്ക് സ്വന്തം തന്ത്രം ഉപയോഗിച്ച് ജീവിക്കേണ്ട കാര്യമില്ല… ചിന്തിക്കേണ്ട ആവശ്യമില്ല…. എല്ലാം വിളിപ്പുറത്ത് ഉണ്ടാകും… കാരണം ഓരോ കാര്യവും ചെയ്യാനും ചെയ്തുകൊടുക്കാനും പുരുഷനെ ചുമതലപ്പെടുത്തിയിരിക്കുന്നു… അങ്ങനെ സ്ത്രീകൾക്ക് സ്വാതന്ത്ര്യമായി വിഹരിക്കാം… അതുകൊണ്ട് സ്ത്രീ സംരക്ഷിക്കപ്പെടണം, രക്ഷിക്കപ്പെടണം എന്നു പറയുന്നത്…
മാതാ ശാസതി കൗമാരേ;
ഭാര്യാ ശാസതി യൗവനേ;
പുത്രീ ശാസതി വാർദ്ധക്യേ;
ന മർത്യഃ സുഖമർഹതി.
(ജനിച്ചു വീഴുമ്പോൾ മുതൽ മരിക്കുന്നതുവരെ പുരുഷൻ ശ്രദ്ധിക്കേണ്ടതാരെ എന്നതാണ് ഈ വരികളിലുള്ളത്… ശാസതി = विज्ञान, അറിവ്, information തരുന്ന പ്രവൃത്തി… മർത്യഃ = പുരുഷൻ… അമ്മ ചെറുപ്പത്തിലും ഭാര്യ യൗവനത്തിലും മകൾ വാർദ്ധക്യത്തിലും ഇടതടവില്ലാതെ പുരുഷനെ നേർവഴിക്ക് നടത്താൻ ശ്രമിക്കുന്നതുകൊണ്ട് പുരുഷൻ സുഖത്തെക്കുറിച്ച് ചിന്തിക്കേണ്ട എന്നർത്ഥം…)
പുരുഷനെ നേർവഴിക്ക് നടത്താൻ സ്ത്രീ വേണമെന്ന് സാരം… ഏതൊരു പുരുഷൻറെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ടാകും എന്ന് കേട്ടിട്ടില്ലേ… അതുകൊണ്ട് സ്ത്രീ സംരക്ഷിക്കപ്പെടണം, രക്ഷിക്കപ്പെടണം എന്നു പറയുന്നത്…
No comments:
Post a Comment