1 June 2022

നൂറ്റിയെട്ട് അയ്യപ്പക്ഷേത്രങ്ങൾ

നൂറ്റിയെട്ട് അയ്യപ്പക്ഷേത്രങ്ങൾ

പമ്പാനദിക്കരയിൽ കണ്ട ദിവ്യശിശുവിനെ കുട്ടികളില്ലാതിരുന്നപന്തളം രാജാവ് എടുത്തു വളർത്തി മണികണ്ഠൻ എന്ന് നാമകരണം ചെയ്തു, ശിവ വിഷ്ണു ചൈതന്യത്തിൽ പിറന്നതിനാൽ ആ ബാലൻ അയ്യപ്പൻ എന്നറിയപ്പെട്ടു, അയ്യൻ എന്നാൽ മഹാവിഷ്ണുവും അപ്പൻ എന്നാൽ പരമശിവനും ആണ്, അങ്ങനെ അയ്യൻ്റെയും അപ്പൻ്റെയും ചൈതന്യത്തിൽ പിറന്ന മണികൺoസ്വാമി അയ്യപ്പസ്വാമിയായി അറിയപ്പെട്ടു, പന്തളം രാജവംശത്തിൻ്റെ കുലദൈവമാണ് ശബരിമല ശ്രീ ധർമ്മശാസ്താവ്, പരദേവത മധുര മീനാക്ഷിയാണ്, സർവ്വ ശാസ്ത്രങ്ങൾക്കും അധിപതി എന്നും ശാസനകൾ പുറപ്പെടുവിക്കുന്നൻ അതായത് രാജാവ് എന്നുമാണ് ശാസ്താവ് എന്ന വാക്കിൻ്റെ അർത്ഥം, ധർമ്മത്തിൽ ഊന്നിയ ശാസനകളിലൂടെ പ്രജകളെ പരിപാലിക്കുന്നവൻ ധർമ്മശാസ്താവ്, സാക്ഷാൽ പരബ്രഹ്മം,
വേദശാസ്ത്രങ്ങൾ പഠിക്കുന്നതിനായി ബാല അയ്യപ്പൻ ആര്യങ്കാവിലുള്ള ഒരു ബ്രാഹ്മണ ഗുരുവിൻ്റെ ഇല്ലത്ത് വസിക്കുകയും പഠനശേഷം ഗുരു തൻ്റെ മകളെ രാജകുമാരന് വിവാഹം കഴിച്ച് നല്കാനുള്ള താല്പര്യം രാജകൊട്ടാരത്തെ അറിയിക്കുകയുംചെയ്തു, ആ പെൺകുട്ടിയുമായി വിവാഹ നിശ്ചയം കഴിയുകയും ചെയ്തു, എന്നാൽ താൻ നിത്യബ്രഹ്മചാരി ആണെന്നും വിവാഹ ജീവിതം കഴിയില്ലന്നും പറഞ്ഞ് അയ്യപ്പൻ ശബരിമല ധർമ്മശാസ്താവിൽ വിലയം പ്രാപിച്ചതായി ഐതീഹ്യം, ആ പെൺകുട്ടിയാണ് മാളികപ്പുറത്തമ്മയെന്ന് വിശ്വാസം, അയ്യപ്പൻ്റെ പുരാണകഥ പ്രകാരം മഹിഷിക്ക് ശാപമോക്ഷം കൊടുക്കുകയും അങ്ങനെ ദേവതയായി മാറിയ അവരാണ് മാളികപ്പുറം എന്നും വിശ്വാസമുണ്ട്, അയ്യപ്പ കഥയുമായി ബന്ധപ്പെട്ട് നിരവധി ഐതീഹ്യകഥകൾ ഉണ്ട്, നിത്യബ്രഹ്മചാരിയായ അയ്യപ്പൻ പന്തളം രാജ വംശത്തിൻ്റെ കുലദൈവമായ ധർമ്മശാസ്താവിൽ ലയിക്കുകയാണ് ഉണ്ടായത്, ധർമ്മശാസ്താവിന് പൂർണ്ണ, പുഷ്ക്കല എന്നിരണ്ട് പത്നിമാരും, സത്യകൻ എന്ന മകനും ഉണ്ട്, എല്ലാവർക്കും അയ്യപ്പസ്വാമിയുടെ കഥകൾ അറിയാവുന്നതുകൊണ്ട് കൂടുതൽ ഐതീഹ്യകഥകൾ പറയുന്നില്ല, തമിഴകത്തിന് മുരുകനും, തെലുങ്കുനാടിന് വെങ്കിടാചലപതിയും എന്ന പോലെ മലയാള മണ്ണിൻ്റെ കുലദൈവമാണ് അയ്യപ്പസ്വാമി,കേരളത്തിലെ പ്രശസ്തമായ നൂറ്റിയെട്ട് അയ്യപ്പക്ഷേത്രങ്ങളെ പരിചയപ്പെടുത്തുന്നു,

1) ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം ,പത്തനംത്തിട്ട,

2) അച്ചൻകോവിൽ ശ്രി ധർമ്മശാസ്തക്ഷേത്രം, കൊല്ലം

3) ആര്യങ്കാവ് ധർമ്മശാസ്താ ക്ഷേത്രം, കൊല്ലം

4) കുളത്തൂപ്പുഴ ശ്രീധർമ്മശാസ്ത ക്ഷേത്രം, കൊല്ലം

5) ചടയമംഗലം അയ്യപ്പക്ഷേത്രം, കൊല്ലം
6) മീന്തലക്കര അയ്യപ്പക്ഷേത്രം, തിരുവല്ല ,പത്തനംതിട്ട,

7) ചാലപ്പറമ്പ് കാർത്യാകുളങ്ങര അയ്യപ്പക്ഷേത്രം, കോട്ടയം

8) ഇള''ങ്കുളം അയ്യപ്പക്ഷേത്രം, കോട്ടയം

9) വേരൂർ ശ്രീ ധർമശാസ്താ ക്ഷേത്രം, കോട്ടയം

10) എരുമേലി ശ്രി ധർമ്മശാസ്താ ക്ഷേത്രം, കോട്ടയം

11) തൃക്കുന്നപ്പുഴ ശ്രീധർമ്മശാസ്ത ക്ഷേത്രം, ആലപ്പുഴ

12 ) തകഴി അയ്യപ്പക്ഷേത്രം, ആലപ്പുഴ

13 ) കാട്ടുവള്ളിൽഅയ്യപ്പക്ഷേത്രം, മാവേലിക്കര ,ആലപ്പുഴ

14) ഇരമല്ലിക്കര അയ്യപ്പക്ഷേത്രം, ചെങ്ങന്നുർ ,ആലപ്പുഴ

15) ശാസ്താനട അയ്യപ്പക്ഷേത്രം, ഉമ്പർനാട്, മാവേലിക്കര ,ആലപ്പുഴ

16) മേടംകുളങ്ങര അയ്യപ്പക്ഷേത്രം, ആലപ്പുഴ

17 ) കാരക്കാട് അയ്യപ്പക്ഷേത്രം, ചെങ്ങന്നൂർ, ആലപ്പുഴ

18 ) അയ്യപ്പൻപ്പാറ ശ്രീധർമ്മശാസ്താ ക്ഷേത്രം, അടൂർ, പത്തനംത്തിട്ട,

19 ) വെള്ളിമുറ്റം അയ്യപ്പൻകാവ് / ആലപ്പുഴ

20) കുന്നം ശ്രീധർമ്മശാസ്താ ക്ഷേത്രം, മാവേലിക്കര ,ആലപ്പുഴ

21 ) പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം, എർണാകുളം

22) കൊമ്പനാട് ശ്രീധർമ്മശാസ്താ ക്ഷേത്രം, എർണാകുളം

23) തളിക്കുളം ശ്രി ധർമ്മശാസ്താ ക്ഷേത്രം, തൃശൂർ

24) ചിറമൻകാട് അയ്യപ്പൻകാവ്, വെങ്ങിലശേരി, തൃശൂർ

25) ആറേശ്വരം ശ്രീ ധർമ്മശാസ്ത ക്ഷേത്രം, കൊടകര, തൃശൂർ

26) കണിമംഗലം ശാസ്താ ക്ഷേത്രം, തൃശൂർ

27) ചിറ്റിച്ചാത്തക്കുടം അയ്യപ്പക്ഷേത്രം, തൃശൂർ

28 ) തിരുവുള്ളങ്കാവ് അയ്യപ്പക്ഷേത്രം, തൃശൂർ

29 ) പനമുക്കമ്പിള്ളി അയ്യപ്പക്ഷേത്രം, തൃശൂർ

30 ) മാട്ടിൽ ശ്രി ധർമ്മശാസ്താ ക്ഷേത്രം, തൃശൂർ

31) മണലൂർ അയ്യപ്പൻകാവ്, തൃശൂർ

32 ) എടത്തിരുത്തി അയ്യപ്പൻകാവ്, തൃശൂർ

33) അകമല അയ്യപ്പൻകാവ്, വടക്കാഞ്ചേരി ,തൃശൂർ

34) ചെർപ്പുളശ്ശേരി അയ്യപ്പൻകാവ്, പാലക്കാട്

35 ) ഒറ്റപ്പാലം അയ്യപ്പൻകാവ്, പാലക്കാട്

36 ) കരിക്കാട് അയ്യപ്പക്ഷേത്രം, മലപ്പുറം

37) ചമ്രവട്ടത്ത് അയ്യപ്പക്ഷേത്രം, മലപ്പുറം

38) ഇട്ടിയൊട്ട് അയ്യപ്പക്ഷേത്രം, മലപ്പുറം

39) കുറൂർ അയ്യപ്പൻകാവ്, തേഞ്ഞിപ്പാലം, മലപ്പുറം

40) നിറംകൈതകോട്ട അയ്യപ്പൻക്കാവ്, വള്ളിക്കുന്ന്, മലപ്പുറം

41) കുതിരക്കുട അയ്യപ്പക്ഷേത്രം, കൊയിലാണ്ടി, കോഴിക്കോട്

42) ചെറുപുഴ അയ്യപ്പക്ഷേത്രം, കണ്ണൂർ

43) ശാസ്താപുരം അയ്യപ്പക്ഷേത്രം, വായാട്ടുപറമ്പ, കണ്ണൂർ

44) കിഴൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം, കാസർഗോഡ്

45 ) ശ്രിമേൽകടകംവെള്ളി അയ്യപ്പക്ഷേത്രം, പാലത്ത്, കോഴിക്കോട്

46) എടത്തറ ശ്രീ അയ്യപ്പക്ഷേത്രം, ചെങ്കാറ്റൂർ, പാലക്കാട്

47) കുന്നംപുറത്ത് ശ്രി ധർമ്മശാസ്താ ക്ഷേത്രം, പരിപ്പ്, കോട്ടയം

48) ആറാട്ടുപുഴ ശ്രി ധർമ്മശാസ്താ ക്ഷേത്രം, തൃശൂർ

49) കുതിരാൻമല അയ്യപ്പക്ഷേത്രം, പാലക്കാട്

50 ) മൂക്കന്നൂർ അയ്യപ്പക്ഷേത്രം, തൃശൂർ

51) തൈക്കാട് ധർമ്മശാസ്താ ക്ഷേത്രം, തൃശൂർ

52 ) മുളക്കുന്നത്തുക്കാവ് അയ്യപ്പക്ഷേത്രം, തൃശൂർ

53) അറാക്കുളം ശ്രീ ധർമശാസ്താ ക്ഷേത്രം, ഏറ്റുമാനൂർ

54) മംഗലം അയ്യപ്പൻക്കാവ്, പാലക്കാട്

55) കൂടപ്പുഴ മരത്തോപ്പള്ളി അയ്യപ്പക്ഷേത്രം, ചാലക്കുടി, തൃശൂർ

56) കണ്ണനല്ലൂർ അയ്യപ്പക്ഷേത്രം, കൊല്ലം

57) ചൊവ്വര ശ്രി ധർമ്മശാസ്താ ക്ഷേത്രം, എർണാകുളം

58) കമുകിൻതോട്ടം അയ്യപ്പക്ഷേത്രം, പാറശാല, തിരുവനന്തപുരം

59) വാകത്താനം അയ്യപ്പക്ഷേത്രം, പത്തനംതിട്ട,

60 ) കുമരകം അയ്യപ്പക്ഷേത്രം, കോട്ടയം

61) മാന്നാർ അയ്യപ്പക്ഷേത്രം, ആലപ്പുഴ

62 ) വീരകോട് അയ്യപ്പക്ഷേത്രം, ശുചീന്ദ്രം

63) അയ്യപ്പൻകോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം, ഇടുക്കി

64 ) നെട്ടൂർ ശാസ്താവ്, നെട്ടിശ്ശേരി,

65) ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രം

66) താമരംകുളങ്ങര ശ്രി ധർമ്മശാസ്താ ക്ഷേത്രം, എർണാകുളം

67) പച്ച നെടുംപറമ്പ് അയ്യപ്പക്ഷേത്രം

68) പുഴയ്ക്കൽ അയ്യപ്പക്ഷേത്രം

69) മനകൊടി അയ്യപ്പക്ഷേത്രം

70 ) ആനപ്രാമ്പൽ ശ്രീധർമ്മശാസ്താ ക്ഷേത്രം

71) മീനച്ചിൽ ശാസ്താവ്

72) കൊല്ലങ്കോട് ശാസ്താവ്, പാലക്കാട്

73) പൂഞ്ഞാൾ ശ്രി ധർമ്മശാസ്ത ക്ഷേത്രം

74) നേരിയ മംഗലം അയ്യപ്പക്ഷേത്രം

75) പെരിങ്ങോട്ടുകാവ് അയ്യപ്പക്ഷേത്രം

76) നാരായണമംഗലം അയ്യപ്പക്ഷേത്രം

77) ശക്തികുളങ്ങര അയ്യപ്പക്ഷേത്രം

78) മണലിത്തറഅയ്യപ്പക്ഷേത്രം മുല്ലപ്പള്ളി കാവ്

79) കണ്ണാടിപറമ്പ് അയ്യപ്പക്ഷേത്രം

80 ) രാമപുരം അയ്യപ്പക്ഷേത്രം

81) തെച്ചിക്കോട്ടുകാവ് അയ്യപ്പക്ഷേത്രം

82) വാരം ശ്രീ ധർമ്മശാസ്താ ക്ഷേത്രം

83) കരിമ്പുഴ അയ്യപ്പക്ഷേത്രം

84 ) ചാത്തന്നൂർ അയ്യപ്പക്ഷേത്രം

85) വാമനാപുരം അയ്യപ്പക്ഷേത്രം

86) മുളയനല്ലൂർ അയ്യപ്പക്ഷേത്രം

87) ആരുവാമൊഴി അയ്യപ്പക്ഷേത്രം

88) ചെറുവള്ളിക്കാവ് അയ്യപ്പക്ഷേത്രം

89) ചെറുകോൾ അയ്യപ്പക്ഷേത്രം

90 ) പാണ്ടവൻഗിരി അയ്യപ്പക്ഷേത്രം

91) തായങ്കാവ് അയ്യപ്പക്ഷേത്രം, തൃശൂർ

92) ഉഴവൂർ അയ്യപ്പക്ഷേത്രം

93) വയസ്കര ശാസ്താവ്, കോട്ടയം

94) തിരുവിലാക്കാവ് അയ്യപ്പക്ഷേത്രം

95) വേലുപ്പിള്ളിഅയ്യപ്പക്ഷേത്രം

96) മേലമ്പാറഅയ്യപ്പക്ഷേത്രം

97) പാക്കിൽ അയ്യപ്പക്ഷേത്രം

98) തിച്ചൂർ അയ്യപ്പക്ഷേത്രം, തൃശൂർ

99) വീരനാർക്കാവ് അയ്യപ്പൻ ക്ഷേത്രം

100) അഞ്ചൽ അയ്യപ്പക്ഷേത്രം

101) പെരുനാട് അയ്യപ്പക്ഷേത്രം

102 വെള്ളിയന്നൂർ അയ്യപ്പക്ഷേത്രം

103) കമ്മംകുടി അയ്യപ്പക്ഷേത്രം

104 ശ്രീ കല്ലേലി ശാസ്താ ക്ഷേത്രം

105) കുമ്പല്ലൂർ അയ്യപ്പക്ഷേത്രം

106) കുടക്കുഴി അയ്യപ്പക്ഷേത്രം

107) പന്തളം വലിയകോയിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം

108) പൊന്നമ്പലമേട്

കാശിരാമേശ്വരം പാണ്ടിമലയാളം അടക്കിവാഴും നമ്മുടെ ഹരിഹരസുധനാനന്ദ ചിത്തനയ്യനയ്യപ്പസ്വാമിയേ ....
ശരണമയ്യപ്പാ......

No comments:

Post a Comment