18 June 2022

51 ശക്തിപീഠങ്ങൾ - 5

51 ശക്തിപീഠങ്ങൾ - 5

ത്രിപുര

4. ദേവി ത്രിപുര സുന്ദരി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ത്രിപുരയിലെ ഉദയ്പൂരിലാണ് ക്ഷേത്രം. സതിദേവിയുടെ വലതു കാലാണ് ഇവിടെ പതിച്ചത്. ത്രിപുരേഷ് എന്ന അവതാരം പൂണ്ട ഭൈരവനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. ആമയുടെ സാമ്യമുള്ള കുന്നിന്‍ മുകളില്‍ കല്യാണ്‍സാഗര്‍ തടാകത്തിന് അഭിമുഖമായാണ് ത്രിപുര സുന്ദരി ക്ഷേത്രം. താന്ത്രികാ പാരമ്പര്യത്തില്‍ കാമാഖ്യ ദേവിയുമായി അടുത്ത ബന്ധമുണ്ട്. ത്രിപുര സുന്ദരി ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളില്‍ ചുവന്ന നിറത്തിലുള്ള കറുത്ത കാശി കല്ലില്‍ നിര്‍മ്മിച്ച ദേവിയുടെ രണ്ട് വിഗ്രഹങ്ങള്‍ ഉണ്ട്. അവയെ ത്രിപുര സുന്ദരിയും ഛോതിമയും എന്ന് വിളിക്കുന്നു. കുന്നിന് ആമയുടെ ആകൃതി കാരണം, ക്ഷേത്രം കൂര്‍മപിഠ എന്നും അറിയപ്പെടുന്നു. 2019 ഒക്ടോബര്‍ വരെ മൃഗബലി ആചാരമായിരുന്നു. ഉദയ്പൂരിലെ മുസ്ലീങ്ങള്‍ അവരുടെ ആദ്യത്തെ വിളയും പാലും ദേവിക്ക് സമര്‍പ്പിക്കുന്നു. ത്രിപുരയിലെ ആദിവാസി സമൂഹങ്ങളും ദേവിയെ ആരാധിക്കുന്നു. 

ദീപാവലിയാണ് ഇവിടത്തെ മുഖ്യ ഉത്സവം. 

ഡിസംബര്‍ മുതല്‍ മാര്‍ച്ച് മാസം വരെയുള്ള കാലയളവില്‍ ഇവിടെ സന്ദര്‍ശനം നടത്താന്‍ അനുയോജ്യമായ സമയമാണ്. 

അഗര്‍ത്തലയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ക്ഷേത്രത്തില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം. ഉദയ്പൂരാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍.

No comments:

Post a Comment