18 June 2022

51 ശക്തിപീഠങ്ങൾ - 27

51 ശക്തിപീഠങ്ങൾ - 27

ബംഗ്ലാദേശ്

48. മാ ഭബാനി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ബംഗ്ലാദേശ് ഭബാനിപൂരിലാണ് ക്ഷേത്രം. സതി ദേവിയുടെ ഇടത് കണങ്കാല്‍ പതിച്ച സ്ഥലമാണിത്. വാമന്‍ എന്ന ഭൈരവ അവതാരമാണ് ഇവിടത്തെ മറ്റൊരു ആരാധനാമൂര്‍ത്തി. അപര്‍ണയാണ് ഇവിടത്തെ ദേവി. ഉഗ്രരൂപിണിയായ ദുര്‍ഗ്ഗയുടെ രൂപമാണ് പ്രതിഷ്ഠയ്ക്ക്. ഈ ദേവാലയം കരട്ടോയ നദിയാല്‍ പവിത്രമാകുന്നു. പ്രാദേശികമായി ഗംഗയായി ആദരിക്കപ്പെടുന്നു. സതിയുടെ ഇടത് കണങ്കാലാണ് ഇവിടെ വീണതെന്ന് പലരും വിശ്വസിക്കുമ്പോള്‍, മറ്റുള്ളവര്‍ ഇത് വലത് കണ്ണോ ഇടത് വാരിയെല്ലോ ആണെന്ന് വിശ്വസിക്കുന്നു. 

മാഗി പൂര്‍ണിമ, രാമ നവമി എന്നിവയാണ് ക്ഷേത്രത്തിലെ ഉത്സവങ്ങള്‍. 

വര്‍ഷം മുഴുവനും സന്ദര്‍ശിക്കാന്‍ അനുയോജ്യമാണ്. 

ബോഗ്രയാണ് (60 കി.മീ) ഏറ്റവും അടുത്തുള്ള വിമാനത്താവളം. ശാന്തഹാര്‍ (77 കി.മീ) ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

49. ജശോരേശ്വരി ദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ബംഗ്ലാദേശിലെ ജെസ്സോറിലാണ് ക്ഷേത്രം. ചന്ദ എന്ന ഭൈരവ അവതാരത്തിനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല.പതിനഞ്ചാം നൂറ്റാണ്ടില്‍ ക്ഷേത്രം നിര്‍മ്മിച്ചത് ജെസ്സോറിലെ മഹാരാജാവ് പ്രതാപാദിത്യനാണ്. അദ്ദേഹത്തിന്റെ പേരില്‍ നിന്നാണ് ക്ഷേത്രത്തിന് ഈ പേര് ലഭിച്ചത്. 1971 ലെ യുദ്ധത്തിനും ആഭ്യന്തര കലാപത്തിനും ശേഷം വാസ്തുശില്പിയായ അനരി രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത 100-വാതില്‍ ഘടനയുടെ പ്രധാന ഭാഗങ്ങള്‍ നശിപ്പിക്കപ്പെട്ടു. ഇവിടെ, കാളി ഉഗ്രരൂപിണിയാണ്. ദേവിയില്‍ നിന്ന്് പുറപ്പെടുന്ന അഗ്‌നി അഹങ്കാരത്തെ കത്തിക്കാനും തീര്‍ഥാടകര്‍ക്ക് രക്ഷ നല്‍കാനും സഹായകമാണ്. അഷ്ട ഭൈരവരില്‍ മൂന്നാമനാണ് ചന്ദ. തമിഴ്നാട്ടിലെ നാഗപട്ടണത്തിലെ വൈതീശ്വരന്‍ കോവില്‍ ചന്ദ ഭൈരവ പ്രതിഷ്ഠയാണ്.

ഒക്ടോബറിലെ നവരാത്രി, കാളിപൂജയുമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങള്‍. 

സെപ്റ്റംബര്‍-ഫെബ്രുവരി കാലയളവാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. 

ജെസ്സോറാണ് (126 കി.മീ) ഏറ്റവും അടുത്തുള്ള വിമാനത്താവളം.

50. സുഗന്ധാ ദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ബംഗ്ലാദേശിലെ ശിക്കാര്‍പൂരിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സതിദേവിയുടെ മൂക്ക് പതിച്ച സ്ഥലമാണിത്. ത്രയംബക് രൂപത്തിലാണ് ഭൈരവ മൂര്‍ത്തി. സുഗന്ധ നദിയുടെ തീരത്താണ് ദേവി സുനന്ദ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ നിഴല്‍ ഒരിക്കലും നദിയില്‍ വീഴരുതെന്ന് ആഗമ ശാസ്ത്രം വ്യവസ്ഥ ചെയ്യുന്നു. എന്നിരുന്നാലും, സ്ഥലത്ത്, ക്ഷേത്രത്തിന്റെ നിഴല്‍ വെള്ളത്തില്‍ വീഴുന്നു, ഇത് ആത്മീയ ഊര്‍ജ്ജത്തിന് കരുത്തുപകരുന്നതാണ് എന്നാണ് വിശ്വാസം.  

ഉത്സവം: വാര്‍ഷിക ശിവ ചതുര്‍ദശി

സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: വര്‍ഷം മുഴുവനും

ഏറ്റവും അടുത്തുള്ള വിമാനത്താവളം: ബാരിസാല്‍ (21 കി.മീ)

ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: ജല്‍കത്തി (8 കി.മീ)


No comments:

Post a Comment