ആന്ധ്രാപ്രദേശ്
38. രാകിണി ദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ആന്ധ്രാപ്രദേശ് കിഴക്കന്‍ ഗോദാവരി ജില്ലയിലെ രാജമുണ്ട്രിയിലാണ് ക്ഷേത്രം. ദണ്ഡപാണിയുടെ ഭാവത്തിലാണ് ഭൈരവന്‍ ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല നിര്‍വഹിക്കുന്നത്. ഗോദാവരി നദിയുടെ തീരത്താണ് ശ്രീ ഉമകോടിലിംഗേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാകിണി, വിശ്വേസി (ലോകത്തിന്റെ ഭരണാധികാരി), വിശ്വമാത്രിക (ലോകമാതാവ്) എന്നി രൂപങ്ങളിലാണ് ദേവിയെ ആരാധിക്കുന്നത്. ഇവിടെ ഗോദാവരി തന്നെ ദേവിയുടെ ആള്‍രൂപമാണ്.
ശിവരാത്രി, ദുര്‍ഗാപൂജ, നവരാത്രി എന്നിവയാണ് ഇവിടത്തെ ഉത്സവം.
ഓഗസ്റ്റ്-മാര്‍ച്ച് കാലയളവാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.
രാജമുണ്ട്രിയാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനും വിമാനത്താവളവും
39. ഭ്രമരാംബിക ദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ആന്ധ്രാപ്രദേശ് കുര്‍ണൂലിലെ ശ്രീശൈലത്താണ് ക്ഷേത്രം. ഭൈരവന്റെ അവതാരമായ ശംബരാനന്ദയാണ് മറ്റൊരു ആരാധനാമൂര്‍ത്തി. ശക്തി പീഠങ്ങളില്‍ മൂന്നാമത്തെ തേനീച്ച അവതാരമാണ് ഭ്രമരാംബിക. സമ്പത്തിന്റെ ദേവതയായ മഹാലക്ഷ്മി കൂടിയാണ് ഭ്രമരാംബിക ദേവി. ശ്രീ ഭ്രമരാംബ മല്ലികാര്‍ജുന സ്വാമി വര്‍ള ദേവസ്ഥാനം എന്നറിയപ്പെടുന്ന ക്ഷേത്ര സമുച്ചയം, കൃഷ്ണ നദിയിലെ ശ്രീശൈലം ജലസംഭരണിയില്‍ നിന്ന് വളരെ അകലെയല്ല. തീര്‍ത്ഥാടകര്‍ ഇവിടെ ഐശ്വര്യത്തിനായി പ്രാര്‍ത്ഥിക്കുന്നു.
നവരാത്രി, കുംഭം എന്നിവയാണ് ഉത്സവങ്ങള്‍.
സെപ്റ്റംബര്‍-ഫെബ്രുവരി കാലയളവാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.
മാര്‍ക്കപൂര്‍ (91 കി.മീ) ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ഹൈദരാബാദ് (230 കി.മീ) ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
No comments:
Post a Comment