ഝാര്‍ഖണ്ട്
30. ദേവി ജയദുര്‍ഗ ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഝാര്‍ഖണ്ഡിലെ ദിഗോറിലാണ് ക്ഷേത്രം. സതിദേവിയുടെ ഹൃദയം പതിച്ച സ്ഥലമാണിത്. ബൈദ്യനാഥ് എന്ന പേരിലാണ് ഭൈരവനെ ആരാധിക്കുന്നത്. ഹൃദയപീഠം എന്ന് വിളിക്കപ്പെടുന്ന ഈ ദേവാലയത്തെ ചിതഭൂമി എന്നും വിളിക്കുന്നു. 72 അടി ഉയരമുള്ള ക്ഷേത്രത്തിനുള്ളിലെ ദേവിയുടെ വിഗ്രഹം ബാബ ബൈദ്യനാഥ് ധാം ക്ഷേത്രത്തിന് നേരെ എതിര്‍വശത്താണ്. ചുവന്ന സില്‍ക്ക് ചരടുകള്‍ രണ്ട് ക്ഷേത്രങ്ങളുടെയും മുകള്‍ ഭാഗത്തെ ബന്ധിപ്പിക്കുന്നു. ഈ മുകള്‍ത്തട്ടുകളെ സ്വന്തം പട്ടുനൂലുകള്‍ കൊണ്ട് ബന്ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ ദാമ്പത്യ ജീവിതം അനുഗ്രഹിക്കപ്പെടുമെന്ന് വിശ്വസിക്കുന്നു.
ഉത്സവങ്ങള്‍: ശ്രാവണി മേള, അശ്വയുജ നവരാത്രി, മഹാ ശിവരാത്രി
സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: ഒക്ടോബര്‍-മാര്‍ച്ച്
ഏറ്റവും അടുത്തുള്ള വിമാനത്താവളം: സിമ്ര, ദിയോഗര്‍ (8 കി.മീ)
അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍: ബൈദ്യനാഥം, ദിയോഗര്‍ ജംഗ്ഷന്‍ (3 കി.മീ)
No comments:
Post a Comment