ഉത്തര്‍പ്രദേശ്
20. ദേവി വരാഹി ശക്തിപീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് ക്ഷേത്രം. സതിദേവിയുടെ കീഴ്പ്പല്ലുകള്‍ പതിച്ച സ്ഥലമാണിത്. മഹാരുദ്രനെയാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതലയ്ക്കായി ശിവന്‍ നിയോഗിച്ചത്. ദേവി വരാഹിയെയാണ് ഇവിടെ ആരാധിക്കുന്നത്. വിഷ്ണുവിന്റെ സുദര്‍ശന ചക്രത്തിന് സമാനമായ ചക്രധാരിണിയായാണ് ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ദേവിയെ മഹാവിഷ്ണുവിനോടൊപ്പം ആരാധിക്കുന്നതിനാല്‍ ഈ പീഠം സവിശേഷമാണ്. വരാഹി ശത്രുക്കളെ നിഗ്രഹിക്കുമെന്ന് തീര്‍ത്ഥാടകര്‍ വിശ്വസിക്കുന്നു.
സെപ്റ്റംബര്‍ - ഫെബ്രുവരി കാലയളവാണ് സന്ദര്‍ശനത്തിന് അനുയോജ്യമായ സമയം.
വാരാണസിയാണ് തൊട്ടടുത്തുള്ള വിമാനത്താവളം.
21. ലളിത ദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് ക്ഷേത്രം. സതിദേവിയുടെ വിരലുകള്‍ പതിച്ച സ്ഥലമാണിത്. ഭാവ രൂപത്തിലാണ് ഇവിടെ കാലഭൈരവനെ ആരാധിക്കുന്നത്. സൗന്ദര്യത്തിന്റെ ആത്യന്തിക പ്രതിരൂപമാണ് ലളിത ദേവി. മാധവേശ്വരി, രാജരാജേശ്വരി എന്നിവയാണ് പ്രതിഷ്ഠയുടെ മറ്റ് പേരുകള്‍. അറിവും പ്രബുദ്ധതയും നേടാനാണ് ഭക്തരും സാധുക്കളും ഇവിടെ സന്ദര്‍ശിക്കുന്നത്. എല്ലാ പാപങ്ങളും കഴുകിക്കളയാന്‍ സഹായിക്കുമെന്നാണ് വിശ്വാസം.
ഒക്ടോബര്‍ - ഫെബ്രുവരി കാലയളവാണ് ക്ഷേത്രത്തില്‍ പോകാന്‍ അനുയോജ്യമായ സമയം.
22. വിശാലാക്ഷി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഉത്തര്‍പ്രദേശില്‍ വാരാണസിയിലാണ് ക്ഷേത്രം. സതിദേവിയുടെ കര്‍ണാഭരണം പതിച്ച സ്ഥലമാണിത്. കാലഭൈരവനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. മീര്‍ഘട്ടിനപ്പുറമാണ് വിശാലാക്ഷിയുടെ ആരാധനാലയം. മണികര്‍ണി എന്ന പേരിലും ദേവിയെ ആരാധിക്കുന്നു.
ദേവിയുടെ പേരിലാണ് പ്രശസ്തമായ ഘട്ട് അറിയപ്പെടുന്നത്. വിശാലാക്ഷി, കാഞ്ചീപുരത്തെ കാമാക്ഷി , മധുരയിലെ മിനാക്ഷി എന്നിവയാണ് പ്രധാന ദേവി ക്ഷേത്രങ്ങളായി ദക്ഷിണേന്ത്യക്കാര്‍ കാണുന്നത്.
നവരാത്രിയാണ് പ്രധാന വിശേഷം. ഓഗസ്റ്റ്- മാര്‍ച്ച് കാലയളവാണ് സന്ദര്‍ശനം നടത്താന്‍ ഉചിതമായ സമയം.
വാരാണസിയാണ് തൊട്ടടുത്തുള്ള വിമാനത്താവളവും റെയില്‍വേ സ്‌റ്റേഷനും.
23 ദേവി കാര്‍ത്യായനി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഉത്തര്‍പ്രദേശിലെ വൃന്ദാവനിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദേവി ഉമയാണ് പ്രതിഷ്ഠ. സതിദേവിയുടെ മുടി വീണ സ്ഥലമാണിത്. ഭൈരവന്റെ അവതാരമായ ഭൂതേശയാണ് ഇവിടത്തെ മറ്റൊരു ഉപാസന മൂര്‍ത്തി.രാധയുടെ പൂജ ഇവിടെ കാര്‍ത്യായനി വ്രതമായി ആചരിക്കുന്നു. ക്ഷേത്രത്തില്‍ അഞ്ച് സമ്പ്രദായങ്ങളിലായി അഞ്ച് വ്യത്യസ്ത ദേവതകളെ ആരാധിക്കുന്നു - കാര്‍ത്യായനി (ശക്തന്‍), ശിവന്‍ (ശൈവ), ലക്ഷ്മി നാരായണ്‍ (വൈഷ്ണവ), ഗണേശന്‍ (ഗണപതായ), സൂര്യ (സൂര്യ) എന്നിവരോടൊപ്പം ജഗതാത്രീദേവിയും.
1923 ല്‍ യോഗിരാജ് സ്വാമി കേശവാനന്ദ് ബ്രമാചാരിയാണ് ഇപ്പോഴത്തെ ഘടന നിര്‍മ്മിച്ചത്.
വിജയദശമി, ദുര്‍ഗാപൂജ, നവരാത്രി എന്നിവയാണ് ഇവിടത്തെ വിശേഷദിവസങ്ങള്‍.
ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവാണ് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താന്‍ അനുയോജ്യമായ സമയം.
No comments:
Post a Comment