ചീരപ്പൻ ചിറ
ശബരിമല കേരളത്തിൽ
ആയതിൽ അഭിമാനം കൊള്ളുന്ന ഓരോ മലയാളിയും കണ്ടിരിക്കേണ്ട സ്ഥലമാണ് ആലപ്പുഴ ജില്ലയിലെ മുഹമ്മയിലുള്ള ചീരപ്പൻചിറ, അയ്യപ്പന്റെ പഠനകളരി. സ്വാമി അയ്യപ്പൻ (മണികണ്ഠൻ ) തന്റെ കൗമാര
കാലത്തെ കളരി അഭ്യസിച്ച ഇടമാണ് ചീരപ്പൻ ചിറ കളരി. വർഷങ്ങൾക്ക് മുമ്പ് രാജശേഖര തമ്പുരാൻ പന്തളം കൊട്ടാരം ഭരിക്കുന്ന കാലത്താണ് ദൈവിക വരദാനമായി ലഭിച്ച മണികണ്ഠൻ രാജാവിൻ്റെ പുത്രനായിവളരുന്നത്. അഭ്യാസമുറകളിൽ ഏറെ താൽപര്യവുംകഴിവും ഉണ്ടായിരുന്ന മണികണ്ഠൻ കളരി മുറയിലെ പ്രത്യേക അഭ്യാസമായ പൂഴികടകൻ ഉൾപ്പെടെയുള്ള അഭ്യാസമുറകൾ പഠിക്കാനാണ് മുഹമ്മയിലെ ചീരപ്പൻചിറ കുലത്തിൻ്റെ സൃഷ്ടാവായ ഗുരുക്കളുടെ അടുത്തെത്തിരുന്നത്. അന്നത്തെ തലമുതിർന്ന കാരണവരായിരുന്നു ചീരപ്പൻ ഗുരുക്കൾ വലം കയ്യിലെ ആയുധം നഷ്ടപ്പെട്ടു പൂഴി മണ്ണിൽ വീണു കിടക്കുമ്പോൾ അങ്കക്കലിപൂണ്ട് വീണവനെ വെട്ടാൻ പാടില്ല എന്ന് യുദ്ധ മര്യാദ മറന്നു വധിക്കാൻ ചാടിവീഴുന്ന എതിരാളിയുടെ മുഖത്തേക്ക് ഇടതുകൈയിലെ പരിചയിൽ മണ്ണു നിറച്ച് ശക്തിയോടെ വാരിയെറിയുന്നതാണ പൂഴിക്കടകൻ അടവ്. പതിനെട്ടടവും പഠിക്കുന്നതിനു അയ്യപ്പനുയോഗ്യതയുണ്ടെന്ന് മനസ്സിലാക്കിയ കളരി ഗുരു അദ്ദേഹത്തിന് അതീവരഹസ്യമായി പൂഴിക്കടകൻ പഠിപ്പിക്കുകയായിരുന്നു എന്നാണ് പഴമക്കാർപറയുന്നത്.
ചീരപ്പൻ ഗുരുക്കൾ വസിച്ചിരുന്നതും കളരി പഠിപ്പിച്ചിരുന്നതുമായ കുടിലും പരിസരവും ഇപ്പോഴും സംരക്ഷിച്ചു പോരുന്നു. ചീരപ്പൻചിറകുടുംബത്തിലെ ഏറ്റവും പിൻതലമുറക്കാർ ചേർന്നു ഒരു ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. ശംഭു മെമ്മോറിയൽ ട്രസ്റ്റ് എന്നാണ് അതിന്റെ പേര് .
ചീരപ്പൻചിറ പണിക്കർഗുരുക്കളും അദ്ദേഹത്തിന്റെ സന്തതിപരമ്പരകളും കടത്തനാടൻ കളരിയിൽ അഗ്രഗണ്യരായിരുന്നു .അവരായിരുന്നു അവിടെത്തെ പല പ്രശ്നങ്ങളിലും തീർപ്പുകൾ കൽപ്പിച്ചിരുന്നത്. പന്തളം രാജാവ് തന്റെ പുത്രനായ സ്വാമി അയ്യപ്പനെ കളരിഅഭ്യസിപ്പിക്കാൻ ചീരപ്പൻചിറ തറവാട്ടിലേക്ക് അയച്ചിരുന്നു. ചീരപ്പൻ ചിറ തറവാട്ടിൽ പൂങ്കൊടി എന്ന് പേരുള്ള ഒരു യുവതിയാണ് അയ്യപ്പനെ ഉറുമി അഭ്യസിപ്പിച്ചിരുന്നത് ഗുരുക്കളുടെ മകളായിരുന്നു.പൂങ്കൊടി' പൂങ്കൊടിക്കു അയ്യപ്പനോട് സ്നേഹം തോന്നുകയും ബ്രഹ്മചാരി ആയിരുന്നത് കൊണ്ടു പ്രണയാഭ്യർത്ഥന അയ്യപ്പൻ നിരസിക്കുകയും ചെയ്തു. പിന്നീട് അയ്യപ്പൻ തന്റെ രാജ്യം ആക്രമിക്കപ്പെട്ടപ്പോൾ രാജ്യരക്ഷാർത്ഥം തൻ്റെ പന്തളം കൊട്ടാരത്തിലേക്ക് പോകാനൊരുങ്ങി. പോകുന്നതിനുമുമ്പ് ശ്രീഅയ്യപ്പൻ തന്റെ ഉടവാളും ആഭരണങ്ങളും ചീരപ്പൻചിറ പണിക്കർക്ക് കൊടുക്കാൻ തീരുമാനിച്ചു എന്നാൽ ആ യാത്ര പറഞ്ഞ് ഇറങ്ങുന്ന സമയത്ത്പണിക്കർ ഇല്ലാത്തതിനാൽ തറവാട്ടിൽ ഏൽപ്പിച്ചു . പന്തളം കൊട്ടാരത്തിലേക്ക് പോകുന്നതിനുമുമ്പ് അയ്യപ്പൻ പൂങ്കൊടിയോടു ഇപ്രകാരം പറഞ്ഞുവത്രേ തനിക്കായി ശബരിമലയിൽ ഒരു ക്ഷേത്രം ഉണ്ടാകുമെന്നും അങ്ങനെ അവിടെ കന്നി അയ്യപ്പന്മാർ വരാതെ ആകുമ്പോൾ പൂങ്കൊടിയെ കല്യാണം കഴിച്ചു കൊള്ളാമെന്നും . ഈ പൂങ്കൊടി ആണ് മാളികപുറത്തമ്മ ആയി അറിയപ്പെടുന്നത് എന്നാണ് മറ്റൊരു ഐതിഹ്യം. ഈ ചീരപ്പൻചിറ തറവാട് നോട് ചേർന്ന് മുക്കാൽ വട്ടം എന്ന് ക്ഷേത്രവുമുണ്ട് അയ്യപ്പന്റെ നിർദ്ദേശപ്രകാരമാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത് എന്നാണു
വായ് മൊഴി. അയ്യപ്പൻ ഗുരുക്കളുടെ സ്വപ്നത്തിൽ വരികയും തന്നെ കാണാൻ ഇനി ശബരിമലയിൽ വരേണ്ടതില്ലെന്നും ഇന്ന ദിവസം ഒരു വലിയ മരം പുഴയിലൂടെ ഒഴുകി വരും അതെടുത്ത് തറവാടിനോടു ചേർന്ന് ക്ഷേത്രം പണികഴിപ്പിക്കണമെന്നും അരുളിച്ചെയ്തു.
അയ്യപ്പൻ ഒരു കൊള്ളക്കാരനു എതിരെ പട കൂട്ടാൻ നുസഹായമഭ്യർത്ഥിച്ച് ചീരപ്പൻചിറ തറവാട്ടിൽവന്നപ്പോൾ ചീരപ്പൻചിറ കാരണവരും മറ്റ് ബന്ധുക്കളും കടത്തനാട്ടിലെ തറവാട്ടിൽ പോയിരുന്നുവെന്നും അതിനാൽ അയ്യപ്പന്റെ ഉടവാളും പടച്ചട്ടയും ചീരപ്പൻചിറ തറവാട്ടിൽ അടയാള സൂചകമായി വെച്ച് പോയെന്നും എന്ന ഒരു ഐതിഹ്യവും പറഞ്ഞു കേൾക്കുന്നു. ചീരപ്പൻ ചിറ കളരിയിൽ നിന്നുമാണു കടത്തനാടൻ കളരിയും പൂഴിക്കടകനും അഭ്യസിച്ചത്. അതിനാൽ ചീരപ്പൻചിറ ക്ഷേത്രത്തിൽ പൂഴിക്കടകനിൽ അക്രമിക്കു നേരെ കുതിക്കുന്നതിനു മുൻപുള്ള വീരഭദ്രാസനത്തിലുള്ള രൂപത്തിലുള്ള അയ്യപ്പന്റെ പ്രതിഷ്ഠയാണ് കാണുന്നത്.
No comments:
Post a Comment