ഹിന്ദു മതം, ബുദ്ധ മതം, ജൈന മതം, ബോണ്‍പു മതം എന്നിങ്ങനെ വിവിധ മതങ്ങളിലെല്ലാം വിശിഷ്ടമെന്നു കരുതുന്ന പര്‍വ്വതമാണ് കൈലാസ പര്‍വ്വതം. ഭൂമിയില്‍ ഏറ്റവും ഉയരമുള്ള കൊടുമുടി വരെ കീഴടക്കിയ മനുഷ്യന് ഇതുവരെ കടന്നു ചെല്ലാന്‍ കഴിയാത്ത നിഗൂഢതകൂടിയാണ് കൈലാസ പര്‍വ്വതം. ഇന്നുവരെ മനുഷ്യന്റെ മുന്നില്‍ തലകുനിച്ചിട്ടില്ല എന്ന ഖ്യാതിയും അവകാശപ്പെടാന്‍ കഴിയുന്ന ഒരേയൊരു ഭൂമിയിലെ പര്‍വ്വതവും കൈലാസ പര്‍വ്വതമാണ്.
ഒരേ സമയം വിശ്വാസവും ശാസ്ത്രവും ചരിത്രവുമൊക്കെയായി മനുഷ്യനെ ഇന്നും അത്ഭുതപ്പെടുത്തുകയും നിഗൂഢ സങ്കല്പങ്ങളിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്ന ഒരു പേരായി മാറുകയാണ് കൈലാസം. വിശ്വാസിയ്ക്ക് അത് ആത്മീയതയുടെ അവസാന വാക്കാണെങ്കില്‍ ശാസ്ത്രജ്ഞര്‍ക്കും അതുപോലെ പര്യവേഷകര്‍ക്കും ഗവേഷകന്‍മാര്‍ക്കുമൊക്കെ ഇന്നും കീഴടക്കാന്‍ കഴിയാത്ത കൊടുമുടിയും രഹസ്യങ്ങള്‍ അടങ്ങുന്ന നിഗൂഢതകളുമാണ് കൈലാസ പര്‍വ്വതം.
കൈലാസ പര്‍വ്വതം എല്ലാകാലവും ലോകം മുഴുവന്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. സോവിയറ്റ് യൂണിയന്‍ അവരുടെ ഏറ്റവും നല്ല കാലഘട്ടത്തില്‍ അന്നടക്കി ഭരിച്ചിരുന്ന അവിടെയുള്ള ഭരണാധികാരികളും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥമാരും അതുപോലെ തന്നെ രഹസ്യാന്വേഷണ എജന്‍സികളുമൊക്കെ കൈലാസ പര്‍വ്വതമടങ്ങുന്ന ടിബറ്റന്‍ മേഖല തങ്ങള്‍ക്കൊപ്പം ചേര്‍ക്കാനായി ആധിയായി ആഗ്രഹിച്ചിരുന്നു. കൈലാസവും അതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും ടിബറ്റന്‍ വിശ്വാസങ്ങളും ഹിന്ദു മാത വിശ്വാസങ്ങളും ഒക്കെ ഒരു പരിധി വരെ എന്തെങ്കിലുമൊക്കെ സത്യമുണ്ടോ എന്നറിയാന്‍ ആഗ്രഹിച്ചിരുന്നവരായിരുന്നു അന്ന് സോവിയറ്റ് യൂണിയന്‍ ഭരിച്ചിരുന്നവര്‍. അതുപോലെ തന്നെയാണ് പിന്നീട് ലോകത്തെ കിടുകിടാ വിറപ്പിച്ച ഹിറ്റ്ലറും ഈ പറയുന്ന ടിബറ്റന്‍ മേഖലയിലെ കൈലാസ പാര്‍വ്വതവും അവിടെ ഉള്‍പ്പെടുന്ന മേഖലയിലും എന്തൊക്കെയോ നിഗൂഢതകള്‍ ഉണ്ടെന്ന് വിശ്വസിച്ചതായി ചരിത്ര രേഖകളില്‍ പറയുന്നുണ്ട്.
ഒരേ സമയം തന്നെ ടിബറ്റിലേക്ക് രഹസ്യമായും പരസ്യമായുമൊക്കെ തങ്ങളുടെ അനുജരന്‍മാരെ അയച്ചിട്ടുമുണ്ട് ഹിറ്റ്ലര്‍. അതുപോലെ തന്നെ സോവിയറ്റ് യൂണിയനും. ഈ രണ്ടു രാജ്യങ്ങളും അതിയായി വിശ്വസിച്ചിരുന്നു അവിടെ എന്തൊക്കെയോ അമൂല്യമായത് ഉണ്ടെന്ന്. ഹിമാലയന്‍ പര്‍വ്വതങ്ങള്‍ എന്നും നിഗൂഢതകളുടേതാണ് ശംബാല എന്ന രാജ്യമുണ്ടെന്ന് വിശ്വസിച്ചിരുന്ന ആളാണ് ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതി ഹിറ്റ്ലര്‍ എന്ന് പറഞ്ഞാല്‍ ചിലര്‍ വിശ്വസിക്കില്ല, ഹിറ്റ്‌ലര്‍ മാത്രമല്ല സോവിയറ്റ് യൂണിയനും വിശ്വസിച്ചിരുന്നു. അങ്ങനെ ഒരു രഹസ്യ രാജ്യം അവിടെ ഉണ്ടായിരിക്കാമെന്ന് സത്യത്തില്‍ ഈ ടിബറ്റന്‍ മേഘലയും കൈലാസ പര്‍വ്വതവും തങ്ങള്‍ക്കൊപ്പം ചേര്‍ക്കണമെന്ന് ആഗ്രഹിച്ചവരായിരുന്നു ബ്രിട്ടീഷുകാരും. അതിനു പല ശ്രമങ്ങളും ബ്രിട്ടീഷുകാര്‍ നടത്തിയിട്ടുണ്ട് സോവിയറ്റ് യൂണിയനും നടത്തിയിട്ടുണ്ട്.
1812 മുതല്‍ വിദേശ പര്യവേശക സംഘങ്ങള്‍ കൈലാസ് മാനസരോവര്‍ മേഖലകളില്‍ പാര്യടനം നടത്താന്‍ ശ്രമിച്ചിരുന്നു അന്നുവരെ ലോക ഭൂപടത്തില്‍ ഈ പ്രദേശങ്ങള്‍ ശൂന്യമായിട്ടാണ് കിടന്നിരുന്നത് എന്ന് കൂടി ഓര്‍ക്കുക. വിശദമായൊരു സര്‍വേയിലൂടെ ആ ശൂന്യത നികത്തുക എന്നതായിരുന്നു പ്രത്യക്ഷത്തില്‍ അവര്‍ മുന്നോട്ട് വെച്ച ആശയം പക്ഷെ അതിന്റെ പിന്നില്‍ ഒരുപാട് സ്വാര്‍ഥ താല്പര്യങ്ങളുമുണ്ടായിരുന്നു. നിഗൂഢതകള്‍ നിറഞ്ഞ ഈ മണ്ണ് എന്താണ്, ഈ പാര്‍വ്വതങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ എന്താണ്? ഇത് കണ്ടെത്തുക എന്നതുതന്നെയാണ് ബ്രിട്ടീഷുകാരന്റെയും ലക്ഷ്യം.
1816 ല്‍ വില്യം വെബ് എന്ന ബ്രിട്ടീഷ് സര്‍വേയര്‍ ടിബറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ചുവെങ്കിലും അനുവാദം ലഭിച്ചില്ല. 1846 ലും അവര്‍ അവരുടെ ശ്രമം തുടര്‍ന്ന് കൊണ്ടേയിരുന്നു പിന്നീട് പല തവണ പല മാര്‍ഗ്ഗങ്ങളിലൂടെയാണ് ഈ മേഖലയില്‍ നിന്ന് കുറച്ചെങ്കിലും വിവരങ്ങള്‍ കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചത്. പക്ഷെ അപ്പോഴും പ്രധാനപ്പെട്ട കൈലാസ പര്‍വ്വതത്തിലേക്ക് എത്തിപ്പെടാനോ അവിടെയുള്ള ഹിമാലയത്തിലെ രഹസ്യങ്ങള്‍ എന്തൊക്കെയെന്ന് എല്ലാ അര്‍ഥത്തില്‍ തിരിച്ചറിയാനോ അവര്‍ക്ക് കഴിഞ്ഞില്ല. പലരും പറയുന്നുണ്ട് സാറ്റലൈറ്റുകളുണ്ടല്ലോ എത്രയും ടെക്നോളജി പുരോഗമിച്ചിട്ടില്ലേ പിന്നെയും എന്തുകൊണ്ടാണ് നമുക്കിതൊന്നും കണ്ടെത്താന്‍ കഴിയാത്തതെന്ന്. സത്യത്തില്‍ നമ്മള്‍ കയ്യിലുണ്ടെന്ന് വിശ്വസിക്കുന്ന നമ്മുടെ കണ്ടുപിടിത്തങ്ങള്‍ ഒന്നും എല്ലാ തരത്തിലും പൂര്‍ണ്ണത കൈവരിക്കാന്‍ കഴിയുന്ന ഒന്നല്ല. അതായത് മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയെന്നു പറയുന്നത് ശരിയാണ് പക്ഷെ അതെ മനുഷ്യനാണ് ഈ ഭൂമിയിലെ കൈലാസ പര്‍വ്വതത്തിന്റെ കൊടുമുടി കീഴടക്കാന്‍ കഴിയാത്തത്.
പ്രകൃതി വളരെ വിചിത്രമാണ് ഭൂമിക്കടിയിലെ നിഗൂഢതകളെ കുറിച്ചോ കടലിന്റെ ആഴങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന നിഗുഢതകളെ കുറിച്ചോ മനുഷ്യനിന്ന് കൃത്യമായി ഒന്നും തന്നെ അറിയില്ല. ആ സ്ഥിതിക്ക് നമ്മള്‍ ടെക്നോളജിയെ കൂട്ടുപിടിച്ച് അത് ചെയ്യാന്‍ കഴിയില്ലേ എന്ന് ചോദിക്കുന്നത് സത്യത്തില്‍ മൂഢത്വം മാത്രമാണ്. കൈലാസ പര്‍വ്വതം ഉള്‍പ്പെടുന്ന അല്ലെങ്കില്‍ ഉയര്‍ന്ന മല മേഖലകളില്‍ ഒന്നുംതന്നെ പലയിടങ്ങളിലും മനുഷ്യന്റെ വാഹനങ്ങള്‍ക്ക്, ഹെലികോപ്റ്ററുകള്‍ക്ക്, വിമാനങ്ങള്‍ക്ക് സഞ്ചരിക്കുന്നതിനു പോലും പരിമിതികളുണ്ട് പ്രയാസങ്ങളുണ്ട് ബുദ്ധിമുട്ടുകളുണ്ട്. ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍ പോലും പലപ്പോഴും മലഞ്ചരിവുകളില്‍ തകര്‍ന്നുവീഴുന്നതും ഇത്തരത്തില്‍ ഭൂമി കരുതി വെച്ചിരിക്കുന്ന നിഗൂഢതകളുടെ ഭാഗാമാണ്. യന്ത്ര താകരാറെന്ന് പറഞ്ഞു എഴുതി തള്ളപെടുമ്ബോള്‍ അവിടെ എന്താണ് സംഭവിച്ചത് എന്ന് ആര്‍ക്കുമറിയാതെ അത് തേഞ്ഞുമാഞ്ഞു പോകുന്നു. ഇതിന് പിന്നില്‍ അന്വേഷണം നടത്താനുള്ള സാഹചര്യമോ ടെക്നോളജിയോ പോലും ഇന്ന് ലോകത്ത് ആരുടെ കൈവശവുമില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ ഇന്ന് ഹിമാലയമൊക്കെ മനുഷ്യന്‍ അടക്കി ഭരിക്കുമായിരുന്നില്ലേ.
പ്രകൃതിയുടെ പല സൗകര്യങ്ങളോടും നമുക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല. കൊടും തണുപ്പിനെ അതിജീവിച്ച് നിലനില്‍ക്കുന്നതിനും പരിമിതികളുണ്ട് ഇന്നും എവറസ്റ്റ് കീഴടക്കാന്‍ ഇറങ്ങി പുറപ്പെടുന്ന പാതിപേരും ജീവന്‍ നഷ്ടമാകുന്നതിന്റെ കാരണവും മറ്റൊന്നല്ല. കൈലാസം എന്ന പേരുകേള്‍ക്കാത്ത ആരും ഒരുപക്ഷെ ഉണ്ടാവില്ല പ്രപഞ്ചത്തിന്റെ അച്യുതണ്ടായ മഹാമേനു പര്‍വ്വതത്തിന്റെ കൂര്‍ദ്ധ രൂപമാണ് കൈലാസമെന്നാണ് വിശ്വാസം. താമരയുടെ ഇലകള്‍ പോലുള്ള വലുതും ചെറുതുമായ പര്‍വ്വത നിരയ്ക്ക് നാടുവിലായിട്ടാണ് കൈലാസത്തിന്റെ നില്‍പ്പെന്ന പറയപ്പെടുന്നു. മഞ്ഞുമൂടി നില്‍ക്കുന്ന കൈലാസം സൂര്യ രശ്മികളേറ്റ് തിളങ്ങുമ്ബോള്‍ താമരയിലിരിക്കുന്ന രത്നം പോലെ തോന്നുന്നു എന്നാണ് കവി ഭാവന. എന്നാല്‍ അതെ സമയം വിശ്വാസ പ്രകാരം ചിന്തിച്ചാല്‍ ഇപ്പോള്‍ ഈ കാണുന്നതല്ല യഥാര്‍ത്ഥ കൈലാസ പര്‍വ്വതം എന്നാണ് പറയപ്പെടുന്നത്. ശംബാല എന്ന് പറയപ്പെടുന്ന സ്ഥലത്താണത്രെ യഥാര്‍ത്ഥ കൈലാസം സ്ഥിതി ചെയ്യുന്നത് ആധ്യാത്മിക തേജസും യോഗ ശക്തികളുമില്ലെങ്കില്‍ അവിടെ ചെന്നെത്താന്‍ കഴിയില്ലേ എന്നാണ വിശ്വാസം. എന്നാല്‍ ഇപ്പോള്‍ നാം കൈലാസാം എന്ന് പേരിട്ടു വിളിക്കുന്ന പര്‍വ്വതവും അതിനോട് ചേര്‍ന്നുള്ള ചില പര്‍വ്വതവും ചേര്‍ന്നുള്ള കൈലാസ നിരകള്‍ ഹിമാലയത്തിന്റെ ഭാഗം തന്നെയാണ്.
ഹിമാലയങ്ങളില്‍ നിന്നും ഒരല്‍പം അകന്ന് പടിഞ്ഞാറന്‍ ടിബറ്റിന്റെ ഏകാന്തമായ ഒരു പ്രദേശത്തു ഏറെക്കുറെ ഒറ്റപ്പെട്ടാണ് അത് നിലനില്‍ക്കുന്നത്. ബുദ്ധ മത പുരാണങ്ങളിലും, ജൈന മത പുരാണങ്ങളിലും, ഹിന്ദു മത പുരാണങ്ങളിലും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കൈലാസ പര്‍വ്വതത്തെ കുറിച്ച് പരാമര്‍ശങ്ങളുണ്ട്. ഹിന്ദു മത പുരാണത്തില്‍ ഇത് ശിവന്റെ വാസസ്ഥലം എന്ന പേരിലാണ് അറിയപ്പെടുന്നത് ദീന മതത്തില്‍ കൈലാസ പര്‍വ്വതത്തെ അഷ്ടപത പര്‍വ്വതം എന്ന പേരിലാണ് അറിയപ്പെടുന്നത്. മോക്ഷ പ്രാപ്തിക്ക് വേണ്ടി തന്നെയാണ് തപസുചെയ്യാന്‍ അവരും കൈലാസ പര്‍വതത്തെ തിരഞ്ഞെടുക്കുന്നത് കൈലാസ യാത്ര പുണ്യമായിട്ടാണ് അവര്‍ കരുതുന്നത്.
അതെ സമയത്ത് ബുദ്ധ മതത്തില്‍ താന്ത്രിക ബുദ്ധ മത അനിയായികള്‍ കൈലാസ പര്‍വ്വതത്തെ ചക്ര സംവരയുടെ വാസസ്ഥലമായി കരുതുന്നു. ഗുരു റെബോച്ചിയുമായി കൈലാസ പര്‍വ്വതത്തിലെ വിവിധ പ്രദേശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ജൈന മത വിശ്വാസികള്‍ക്ക് കൈലാസ പര്‍വ്വതം അറിവിന്റെ ആദ്യ ഗുരു കൂടിയാണ്. ചുരുക്കി പറഞ്ഞാല്‍ മതങ്ങളില്‍ വളരെ പവിത്രമെന്ന് പറഞ്ഞാല്‍ മോക്ഷം ലഭിക്കുമെന്ന് കരുതപ്പെടുന്ന ഒരു പ്രദേശമാണ് ഒരു പര്‍വ്വതമാണ് കൈലാസം പര്‍വ്വതം. അതെ സമയത്ത് ശാസ്ത്രിയമായിട്ട് എന്തുകൊണ്ടാണ് ഈ പര്‍വ്വതത്തെ മനുഷ്യന് കീഴടക്കാന്‍ കഴിയാത്തത് എന്ന് കൂടി നോക്കാം. മത വിശ്വാസികളുടെ അഭിപ്രായത്തില്‍ അവര്‍ പറയുന്നത് ദൈവത്തിന്റെ സന്നിധി ആയതുകൊണ്ട് തന്നെ അവിടെ അങ്ങനെ പെട്ടന്ന് എല്ലാവര്‍ക്കും എത്തിപ്പെടാന്‍ കഴിയില്ല എന്നാണ്. കൊടും തപസ്സില്‍ ഏര്‍പ്പെടുന്ന സന്യാസിമാര്‍ക്കും യോഗിവര്യന്മാര്‍ക്കും ഒക്കെയാണത്രെ കൈലാസ പര്‍വ്വതത്തില്‍ എത്തിപ്പെടാന്‍ കഴിയുക. എന്നാല്‍ ഭൂമി ശാസ്ത്രപരമായി ചില കാര്യങ്ങള്‍ കൂടി നമുക്ക് നോക്കാം, ഗ്വാട്ട്വാര എന്ന ഇന്ത്യന്‍ ഭൂഫാലകവും പൂര്‍വ്വേഷ്യ ഫലകവും കൂട്ടിയിടിച്ചാണ് പര്‍വ്വത നിരകലുണ്ടായത് എന്നാണ് ഭൂമി ശാസ്ത്രപരമായ സിദ്ധാന്തം ഇതിന്റെ പാളികളില്‍ നിന്നാണ് കൈലാസവും ഉണ്ടായതെന്ന് കരുതുന്നു.സിന്ധു സാങ്‌പോ അരികു പാളി എന്നാണ് അറിയപ്പെടുന്നത് ഇതിന്റെ വടക്കന്‍ ഫലകം വളഞ്ഞ് ഉയര്‍ന്നാണ് കൈലാസം രൂപം കൊണ്ടതെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.
ഭൂഫലകങ്ങള്‍ കൂട്ടിയിടിച്ചപ്പോള്‍ ഇന്ത്യയുടെയും പൂര്‍വ്വേഷ്യയുടെയും നടുക്കുണ്ടായിരുന്ന ടെത്തിയന്‍ കടലിന്റെ ഭൂരി ഭാഗവും ഈ ഭൂപാളിയില്‍ നിന്നും പിന്‍വാങ്ങി ഈ ഭാഗങ്ങളെല്ലാം പണ്ട് കടലിന്റെ അടിയിലായിരുന്നുവെന്ന് കണക്കാക്കുന്നു. കൈലാസത്തിനും മനസരോവരത്തിനും ചുറ്റുമുള്ള പ്രദേശങ്ങളില്‍ കടല്‍ കക്കകളുടെ അവശിഷ്ടങ്ങളും സമുദ്ര ജീവികളുടെ ഫോസിലുകളും സാളഗ്രാമങ്ങളും മറ്റും കാണപ്പെടുന്നത് ഇതുകൊണ്ടാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൈലാസത്തിന്റെ വടക്കന്‍ സമതലങ്ങളില്‍ ഇപ്പോഴുമുണ്ട് ചില ഉപ്പുതടാകങ്ങള്‍ ടിബറ്റിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള അലി എന്ന പ്രദേശത്താണ് ഹിമാലയവും കൈലാസ നിരകളും സ്ഥിതി ചെയ്യുന്നത്. കൈലാസത്തിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗങ്ങളില്‍ പര്‍വ്വതാരോഹര്‍ക്ക് പോലും എത്തിച്ചേരാന്‍ സാധ്യമല്ല.
1926 ല്‍ കൈലാസത്തിന്റെ വടക്കു ഭാഗത്തെ കുറിച്ച് വിശദമായ പഠനങ്ങള്‍ ഉണ്ടായിരുന്നു ഏതാണ്ട് വടക്കു ഭാഗം 6000 അടി കയറുക തികച്ചും ദുഷ്കരമാണെന്ന് കണ്ടെത്തുകയും ചെയ്തു. പിന്നീട് 1936 ല്‍ ഹെര്‍ബര്‍ട്ട് ടിച്ചി കൈലാസ പര്‍വ്വതം കയറുവാന്‍ ശ്രമം നടത്തിയിരുന്നു പക്ഷെ പല സ്ഥലത്തു നിന്നും അദ്ദേഹത്തിന് ലഭിച്ച ഉത്തരം സര്‍വ്വസങ്ക പരിത്യാഗ്യായ ഋഷികള്‍ക്ക് മാത്രമേ കൈലാസ പര്‍വ്വതം കീഴടക്കാന്‍ കഴിയുകയെന്നായിരുന്നു. പിന്നീട് 1980 ല്‍ ചൈന ഗവണ്‍മെന്റെ ഹാള്‍ട്ട് മെസന്നാര്‍ എന്ന പര്‍വ്വതാരോഹന് അനുവാദം നല്‍കിയിരുന്നു. പിന്നീട് 2001ല്‍ ഒരു സ്പാരീസ് സംഘത്തിന് അനുവാദം നല്‍കിയെങ്കിലും അവരും പരാജയപ്പെട്ടു. ഇതിനിടയില്‍ വീരവാദം പറഞ്ഞ് പര്‍വ്വതം കീഴടക്കാന്‍ ശ്രമിച്ച നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായി പലരും കാണാതാവുകയും ചെയ്തു. തുടര്‍ന്ന് നിവര്‍ത്തികെട്ട് ചൈന അങ്ങോട്ട് പര്‍വ്വതാരോഹണം നിരോധിക്കുകയും ചെയ്തു.
ശാസ്ത്രിയ പഠനങ്ങളെല്ലാം പറയുന്നത് ഇന്നും മനുഷ്യന് കൈലാസ പര്‍വ്വതത്തിന്റെ ഉയരങ്ങളില്‍ എത്തിച്ചേരാന്‍ കഴിയുകയില്ല എന്ന് തന്നെയാണ്. എവറസ്ററ് കൊടുമുടി കീഴടക്കിയ മനുഷ്യന് ഇപ്പോഴും കൈലാസത്തില്‍ എതാന്‍ കഴിയാത്തത് ദുഷ്‌പേര് തന്നെയാണ്. പക്ഷെ അപ്പോഴും ഭൂമിയും പ്രകൃതിയും വിചിത്രമാണ് എല്ലാം നേടിയെന്ന് അഹങ്കരിക്കുന്ന മനുഷ്യന്‍ പലതും ഇപ്പോഴും നേടാന്‍ കഴിഞ്ഞിട്ടില്ലായെന്നും ഇനിയും പലതും ബാക്കിയുണ്ടെന്നും ഓര്‍മ്മപ്പെടുത്തുകയുമാണ് കൈലാസ പര്‍വ്വതം.
No comments:
Post a Comment