21 May 2022

ആരാണ് ബ്രാഹ്മണൻ ? ബ്രാഹ്മണനെ തിരിച്ചറിയാൻ എന്തുണ്ട് മാർഗം?

ആരാണ് ബ്രാഹ്മണൻ ? ബ്രാഹ്മണനെ തിരിച്ചറിയാൻ എന്തുണ്ട് മാർഗം?

ജന്മനാ ജായതെ ശൂദ്ര:
സംസ്ക്കാരാത് ദ്വിജ ഉ ച്യതെ
വേദപാഠാത് ഭവേവിപ്ര:
ബ്രഹ്മജ്ഞാനാതി ബ്രാഹ്മണ:

ജന്മം കൊണ്ടു ഏവരും ശൂദ്രൻ തന്നെ, ഉപനയനം തുടങ്ങിയ സംസ്ക്കാര കർമ്മം കൊണ്ടു ദ്വിജനാകുന്നു. വേദങ്ങൾ പഠിച്ചാൽ വിപ്രനാകും ബ്രഹ്മജ്ഞാനം സിദ്ധിച്ചാൽ മാത്രമേ ബ്രാഹ്മണനാകൂ.
നല്ലൊരു ബ്രാഹ്മണൻ താഴെ പറയുന്ന ആറു കാര്യങ്ങളിൽ മാത്രമേ വ്യാവഹാരികമായി വ്യാപരിക്കുകയുള്ളൂ.

1. അദ്ധ്യാപകൻ

ബ്രാഹ്മണൻ ഒരു അദ്ധ്യാപകൻ ആയിരിക്കും.

2. അദ്ധ്യയനം .

ബ്രാഹ്മണൻ ഒരു വിദ്യാർത്ഥി ആയിരിക്കും അദ്ധ്യയനം നടത്തുന്ന വ്യക്തി ആയിരിക്കും.

3 യജ്ഞം.

ബ്രാഹ്മണൻ ഒരു യജ്ഞം അഥവാ സമർപ്പിത കർമ്മം ചെയ്യുന്ന ആളായിരിക്കും.

4.ബ്രാഹ്മണൻ

യജ്ഞങ്ങൾ ചെയ്യിക്കുന്ന ആളായിരിക്കും.

5. ദാനം

ബ്രാഹ്മണൻ ഒരു ദാനം സ്വീകരിക്കുന്ന വ്യക്തിയായിരിക്കും 

6.ബ്രാഹ്മണൻ തനിക്ക് ലഭിക്കുന്നതിൽ നിന്നും തൻ്റേയും തന്നെ ആശ്രയിക്കുന്നവരുടേയും, ദേഹരക്ഷാർത്ഥമുള്ള ആവശ്യം കഴിച്ച് ബാക്കിയെല്ലാം ദാനം ചെയ്യുന്ന വ്യക്തി ആയിരിക്കും. അതും തനിക്ക് മറ്റു വരവുകളൊന്നുമില്ലെങ്കിൽ മാത്രം 

ഒരു വ്യക്തിയെ നിരീഷിച്ചാൽ ഇത്തരം ആറു പ്രവൃത്തികളിൽ മാത്രം ഇടപെടുന്ന വ്യക്തിയെ ബ്രാഹ്മണൻ എന്ന് പറയാം.

ബ്രാഹ്മണൻ സമൂഹത്തിൽ നിന്ന് നേടിയ അറിവിൽ അഹങ്കരിക്കുന്നയാൾ ആയിരിക്കില്ല. എല്ലാ അറിവും ചിന്തയും പരമ പുരുഷനിൽ നിന്നുമാണ് വരുന്നതെന്ന തിരിച്ചറിവുള്ള വ്യക്തിയായിരിക്കും.
ബ്രാഹ്മണൻ ഏതെങ്കിലും തരത്തിലുള്ള ഉടമസ്ഥതാ ബോധത്തിൽ കുടുങ്ങി കിടക്കുന്നവൻ ആയിരിക്കുകയില്ല. ഒന്നും തന്നെ തന്റെതല്ല, എല്ലാം പരമ പുരുഷന്റേതാണ് എന്ന തിരിച്ചറിവുള്ളവനും, സർവ്വവിധസമ്പത്തും സഹജീവികൾക്കുവേണ്ടി വിനിയോഗിക്കാൻ പ്രതിജ്ഞാബദ്ധനും ആയിരിക്കും.

ബ്രാഹ്മണൻ നിലനിൽക്കുന്ന നീതി ന്യായവ്യവസ്ഥയിൽ വിശ്വസിക്കുന്നവൻ ആയിരിക്കുകയില്ല. തന്റെ രക്ഷ പരമപുരുഷനിൽ ആണ് നിലകൊള്ളുനത് എന്ന ഉറച്ച വിശ്വാസം ഉള്ളവനും ആയിരിക്കും.

No comments:

Post a Comment