9 May 2022

കൂവളം എന്ന ബില്വം

കൂവളം എന്ന ബില്വം

ശിവഭഗവാന് പ്രിയപ്പെട്ടതായതിനാൽ കൂവള വൃക്ഷത്തെ ശിവദ്രുമം, ശിവമല്ലി, വില്വം [ബില്വം (സംസ്കൃതം )] എന്നീ
പേരുകളിലും അറിയപ്പെടുന്നു. ശിവക്ഷേത്രങ്ങളിൽ പ്രഥമ സ്ഥാനം നല്‍കി പരിപാലിക്കുന്ന വൃക്ഷമാണ് കൂവളം. ഇതിന്റെ ഇല വാടിയാലും പൂജയ്ക്ക് എടുക്കാം എന്ന് ആചാര്യന്മാർ വിധിച്ചിട്ടുണ്ട്.

ബില്വാഷ്ടകം ജപിച്ച് കൂവളത്തിന്റെ ഇല കൊണ്ട് ശിവഭഗവാന് അര്‍ച്ചന ചെയ്യുന്നതിലൂടെ ജന്മാന്തര പാപങ്ങള്‍ പോലും നശിച്ച് മോക്ഷം ലഭിക്കും.
ക്ഷേത്രത്തിൽ വില്വപത്രം പൂജയ്ക്കായി സമർപ്പിച്ച് ബില്വാഷ്‌ടകം ചൊല്ലി നമസ്കരിച്ചാൽ ആഗ്രഹിക്കുന്നതിന്റെ ഇരട്ടിഫലം ലഭിക്കും.
ശിവരാത്രി, തിരുവാതിര, പ്രദോഷം, ഞായർ, തിങ്കൾ തുടങ്ങിയ ദിവസങ്ങളിൽ ശിവക്ഷേത്രത്തിൽ കൂവളത്തിന്റെ ഇല കൊണ്ട് അർച്ചന നടത്തുന്നത് വളരെ വിശേഷമാണ്. വിവാഹ തടസം മാറുന്നതിനും, അനുയോജ്യമായ മികച്ച ബന്ധം ലഭിക്കുന്നതിനും ആഗ്രഹിക്കുന്ന വിവാഹ ബന്ധത്തിനും ദാമ്പത്യ വിഷമങ്ങൾ പരിഹരിക്കുന്നതിനും കുവളത്തിന്റെ
ഇലകൊണ്ടുള്ള അർച്ചന ഉത്തമമാണ്.

ബില്വാഷ്ടകം 

ത്രിദളം ത്രിഗുണാകാരം
ത്രിനേത്രം ച ത്രിയായുധം
ത്രിജന്മപാപ സംഹാരം
ഏകബില്വം ശിവാര്‍പ്പണം

ത്രിശാഖൈ: ബില്വപത്രൈശ്ച
ഹ്യച്ഛിദ്രൈ: കോമലൈ: ശുഭൈ:
ശിവപൂജാം കരിഷ്യാമി
ഏകബില്വം ശിവാര്‍പ്പണം

അഖണ്ഡബില്വ പത്രേണ
പൂജിതേ നന്ദികേശ്വരേ
ശുദ്ധ്യന്തി സര്‍വ്വപാപേഭ്യോ:
ഏകബില്വം ശിവാര്‍പ്പണം

സാലഗ്രാമശിലാമേകാം
വിപ്രാണാം ജാതു ചാര്‍പ്പയേത്
സോമയജ്ഞമഹാപുണ്യം
ഏകബില്വം ശിവാര്‍പ്പണം
ദന്തികോടി സഹസ്രാണി
വാജപേയശതാനി ച
കോടികന്യാ മഹാദാനം
ഏകബില്വം ശിവാര്‍പ്പണം

ലക്‍ഷ്മ്യാസ്തനുത ഉത്പന്നം
മഹാദേവസ്യ ച പ്രിയം
ബില്വവൃക്ഷം പ്രയച്ഛാമി
ഏകബില്വം ശിവാര്‍പ്പണം

ദര്‍ശനം ബില്വവൃക്ഷസ്യ
സ്പര്‍ശനം പാപനാശനം
അഘോരപാപസംഹാരം
ഏകബില്വം ശിവാര്‍പ്പണം

കാശീക്ഷേത്ര നിവാസം ച
കാലഭൈരവദര്‍ശനം
പ്രയാഗേമാധവം ദൃഷ്ട്വാ
ഏകബില്വം ശിവാര്‍പ്പണം

മൂലതോ ബ്രഹ്മരൂപായ
മദ്ധ്യതോ വിഷ്ണുരൂപിണേ
അഗ്രത: ശിവരൂപായ
ഏകബില്വം ശിവാര്‍പ്പണം

ബില്വാഷ്ടകമിദം പുണ്യം
യ: പഠേത് ശിവസന്നിധൌ
സര്‍വ്വപാപവിനിര്‍മ്മുക്ത:
ശിവലോകമവാപ്നുയാത്..

No comments:

Post a Comment