ഇന്ദ്രൻ ആരാണ്?
ഉപനിഷത്തുകളിൽ ഇന്ദ്രനെ നിരന്തരം പരീക്ഷിക്കാൻ വരുന്ന ബ്രഹ്മതെ നമ്മുക്ക് കാണാൻ കഴിയുന്നുണ്ട് 'ബ്രഹ്മം പരബ്രഹ്മമായ ധർമ്മ സ്വരൂപിയാണെങ്കിൽ ഇന്ദ്രിയങ്ങളുടെ പതിയായ മനസാണ് ഇന്ദ്രൻ. അഞ്ച് കുതിരകളാൽ നയിക്കപ്പെടുന്ന തേരിനെ വിജയത്തിലേക്ക് നയിക്കുന്ന ശ്രീകൃഷ്ണനെ നമുക്ക് മഹാഭാരതത്തിൽ കണാൻ കഴിയുന്നുണ്ട് 'ആ കൃഷ്ണൻ തന്നെ മനസിൻ്റെ സങ്കൽപ്പഭാവമാണ് ഈ കൃഷ്ണനാൽ സംരക്ഷിക്കപ്പെടുന്ന പണ്ഡവരും പാഞ്ചാലിയും മർത്യൻ്റെ അഞ്ച് പ്രാണശക്തിയും അതിനാൽ പോഷിക്കപ്പെടുന്ന മനശക്തിയാണ് പാഞ്ചാലി. പഞ്ചാലിയെ ശ്രീ കൃഷ്ണൻ്റെ സഹോദരിയായിട്ടാണ് ചിത്രീകരിക്കുന്നത് ജീവൻ്റെ കൂടെ പിറപ്പാണ് മനസ്. ഇത് തന്നെ ഇന്ദ്ര ശക്തിയും. കഥയിലുപരി അതിൽ ഒളിഞ്ഞിരിക്കുന്ന ശാസ്ത്ര സത്യങ്ങളുടെ നിഗൂഢതയിലൂടെയും സഞ്ചരിച്ചാൽ മാത്രമെ ഹൈന്ദവതയിലെ ആശയപൂർണ്ണത ഉൾക്കൊള്ളനാവും അല്ലതെയുള്ള വായനകൾ മനസിനാനന്തം നൽക്കുന്നതിനപ്പുറം വിരക്തമായ് മാറാം 'എന്തു തന്നെയായാലും അറിയുതോറും അറിവ് നിറയ്ക്കുന്ന അമൃതത്വമാണ് മഹാഭാരതം. അത് ഒരിക്കലെങ്കിലും വായിച്ചവർ ലോകത്തുള്ളതെല്ലാം. (ശരിയും ശരികേടും) തരം തിരിച്ച് അവിടെ കാണാനാവും. മഹാഭാരതം ഒരിക്കലും വ്യക്തികളെ പ്രശംസിക്കുന്ന ഒരു കഥയല്ല അറിഞ്ഞ് പഠിക്കുന്നവന് .
No comments:
Post a Comment