7 November 2021

നാഗവിദ്യ

നാഗവിദ്യ

നാഗങ്ങൾ ഇതര യോനിയിൽപ്പെട്ട ഒരു മഹാശക്തിയാണ്. ഇവരുടെ ഉൽപ്പത്തി കശ്യപമഹർഷിയും അദ്ദേഹത്തിന്റെ പത്നി കദ്രുവിലും സുരസയിൽ നിന്നും ആണെന്നാണ് പറയുന്നു
ഇവർ ദേവന്മാരെപ്പോലെത്തന്നെ ദിവ്യ ശക്തി ഉള്ളവരാണ്. വരദാനവും, നിഗ്രഹവും ഇവർക്ക് കഴിയും പാതാളലോകത്തിന്റെ അടുത്തുള്ള നാഗലോകത്തിലാണ് സ്ഥാനം.
ഇവരിലും ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്രനാഗങ്ങൾ ഉണ്ടു സത്വരജസ്തമോഗുണിയായി ഉള്ളവരുണ്ട്.
ബ്രാഹ്മണ നാഗരാജൻ - അനന്തൻ
ക്ഷത്രിയ നാഗരാജൻ - വാസുകി
വൈശ്യ നാഗരാജൻ - കാർക്കോടകൻ
ക്ഷുദ്ര നാഗരാജൻ - തക്ഷകൻ

ഇത് അല്ലാതെ ഇവരിൽ മുഖ്യമായി 8 നാഗരാജന്മാരുണ്ട്

•അനന്തൻ
•വാസുകി
•തക്ഷകൻ
•കാർക്കോടകൻ
•പദ്മം
•മഹാപദ്മം
•ശംഖപാലൻ
•ഗുളികൻ
അഷ്ട നാഗങ്ങൾ എന്നു വിളിക്കും ഇവ ഭഗവാൻ ശിവൻൻ്റെ ആഭരണമായി കണക്കാകുന്നു

ഇതിൽ 9 നാഗസങ്കല്പം ഉണ്ട്
അനന്തൻ
വാസുകി
ശേഷൻ
പദ്മനാഭം
കംബളം
ശംഖപാലൻ
ധൃതരാഷ്ട്രൻ
തക്ഷകൻ
കാളിയൻ

ഇതല്ലാതേ അനവദി ഉപനാഗങ്ങളുണ്ട്

54 തരം ഉപനാഗദേവതകൾ ഉണ്ട്.
സർപ്പബലി പൂജ ഇവരെ വിളിച്ചാണ് നടത്തുക.
അനന്തഭഗവാൻ ശ്രീഹരിയുടെ ശയ്യയാണ്.
വാസുകി ശിവഭഗവാന്റെ കണ്ഡാഭരണവും
തക്ഷകൻ അമ്മയ്ക്ക് പ്രിയനും.

നാഗങ്ങൾ യോഗതന്ത്രത്തിൽ കുണ്ഡലിനീപ്രതീകമാണ്.
മൂലാധാരചക്രത്തിൽ മൂന്നര ചുറ്റായി അധോമുഖമായി ഒരു നാഗിനി സ്വർണപ്രഭയായി ഉറങ്ങിക്കിടക്കുന്നു.
അവൾ അഖട ചക്രരൂപമായി 51 അക്ഷരശരീരത്തോടുകൂടിയവളുമാണ്.
ഇത്രയും മുഖ്യമാണ് നാഗശക്തി.

നാഗങ്ങളിൽ പുരുഷ, സ്ത്രീ, നപുംസക ഇങ്ങനെ മൂന്ന് ലിംഗം ഉണ്ട്.
പുരുഷനാഗത്തെ നാഗരാജൻ എന്നും സ്ത്രീയെ നാഗയക്ഷി, നാഗിനി, നാഗറാണി എന്നുമെല്ലാം വിളിക്കും.
ഇത് അല്ലാതെ പ്രാദേശികമായി കരിനാഗം, അഞ്ജനമണിനാഗം തുടങ്ങി ഒട്ടനവധി നാഗ സങ്കല്പങ്ങളുണ്ട്.
കേരളത്തിൽ പുള്ളുവ ജാതിയിൽപ്പെട്ടവർ നാഗാരാധനയിൽ നല്ല പാരംഗതരായിരുന്നു.
സർപ്പം പാട്ട്, സർപ്പം തുള്ളൽ ഇവ എല്ലാവർക്കും അറിയാം.

ശൈവ, വൈഷ്ണവമായിട്ടാണ് മുഖ്യമായും നാഗപൂജാ കർമ്മം.
ജ്യോതിഷത്തിൽ രാഹു, ഗുളികൻ നാഗസൂചകമാണ്.
നാഗങ്ങൾ ശൈവ, വൈഷ്ണവ, ശാക്ത, ഗാണപത്യ, സൌര, സ്കന്ദക്രമത്തിലും വർഗ്ഗീകരണം ഉണ്ട്.
സൂര്യന്റെ രഥത്തിൽ ഒരു നാഗമുണ്ട് 'ശ്വേതാർക്ക നാഗം'.
പുരാണത്തിൽ നാഗവിദ്യയും നാഗാസ്ത്രത്തിന്റെ പരാമർശവും ഉണ്ട്.
നാഗപാശം അതിൽ ശക്തമായ അസ്ത്രമാണ്. രാമലക്ഷ്മണന്മാർക്ക് പോലും അതിനെ ജയിക്കാനായില്ല.
ശിവപുരാണത്തിൽ നാഗാസ്ത്രം ശിവൻ ഒരു അസുരനെ നശിപ്പിക്കാൻ നാഗഭൂതം എന്ന വിദ്യ പ്രകടിപ്പിച്ചു എന്ന പരാമർശമുണ്ട്. അതുപോലേ പിനാകവും
നാഗങ്ങളിൽ ഒരുപാട് രഹസ്യവിദ്യയുണ്ട്.

നാഗ കാളി
നാഗ വേതാളം
നാഗ വേതാളി
നാഗ ഭൈരവൻ
നാഗാസ്ത്രം
നാഗ ഗന്ധർവൻ
നാഗ ചാമുണ്ഡി
നാഗ മോഹിനി

ഈ മൂർത്തികളുടെ മന്ത്രം വച്ചു കടുത്ത പ്രയോഗവിധികളും അത്ഭുതകരമായ സിദ്ധിയും നേടിയിരുന്നു ഒരു കാലത്തു കാലാന്തരത്തിൽ പലതും നഷ്ടപ്പെട്ടു എന്ന് പറയാം.

ഇത്രയും ദിവ്യമാണ് നാഗങ്ങളും, നാഗ ഉപാസനയും...

No comments:

Post a Comment