4 November 2021

വെള്ളി ആഭരണം അണിഞ്ഞാൽ...?

വെള്ളി ആഭരണം അണിഞ്ഞാൽ...?

വെള്ളി ആഭരണങ്ങൾ ഇപ്പോൾ ട്രെൻഡ് ആണ്. വിലക്കുറവും ട്രെൻഡിലുക്കും ഈ ആഭരണത്തെ യുവജനങ്ങൾക്ക്  പ്രിയപ്പെട്ടതാക്കുന്നു. ജ്യോതിഷപരമായി വെള്ളി ആഭരണങ്ങൾക്ക് ഒട്ടേറെ സവിശേഷതകൾ ഉണ്ട്. വെളുത്ത നിറമുള്ള വെള്ളി ആഭരണം ധരിക്കുന്നതിലൂടെ ശുക്രപ്രീതി ലഭിക്കുമെന്നാണ് വിശ്വാസം. ജാതകപ്രകാരം ചന്ദ്രന്റെ അനിഷ്ഠ സ്ഥിതിമൂലം ക്ലേശിക്കുന്നവർ വെള്ളി ആഭരണം ധരിച്ചാൽ ദോഷകാഠിന്യം കുറഞ്ഞിരിക്കുമെന്നും വിശ്വസിക്കുന്നു. വെള്ളി ആഭരണധാരണം മനുഷ്യരിലെ അമിത ക്രോധം നിയന്ത്രിച്ച്‌ മാനസിക സുഖം പ്രദാനം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നവരുമുണ്ട്. ജീവിതത്തിൽ സമൃദ്ധിയും ഐശ്വര്യവും ആയുരാരോഗ്യവും പ്രദാനം ചെയ്യുന്ന ഒരു ലോഹമാണ് വെള്ളി.

ശരീരത്തിന് ഹാനികരമല്ലാത്ത ഒരു ലോഹമാണ് വെള്ളിയെന്നു വൈദ്യശാസ്ത്രവും പറയുന്നുണ്ട്. ചില മരുന്നുകളിലും മെഡിക്കൽ ഉപകരണങ്ങളിലും വെള്ളി ചേർക്കാറുണ്ട്. അണുനാശന സ്വഭാവം വെള്ളിക്കുണ്ട്. വെള്ളി ആഭരണം ധരിക്കുന്നതിലൂടെ ശരീരത്തിലെ നീർവീഴ്ച, സന്ധിവാതം എന്നിവ കുറയ്ക്കാൻ സാധിക്കുമത്രേ. സ്ത്രീകൾ കാൽവിരലിൽ വെള്ളി മിഞ്ചി അണിയുന്നത് ഗർഭപാത്രത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. വെള്ളി ആഭരണങ്ങൾ ഭൂമിയിൽനിന്നുള്ള പോസിറ്റീവ് എനർജിയെ ആവാഹിച്ച് സ്ത്രീയുടെ പ്രത്യുൽപാദനചക്രം ക്രമമാക്കുന്നു.

കുഞ്ഞുങ്ങൾക്ക് വെള്ളിപ്പാത്രത്തിൽ ഭക്ഷണം കൊടുത്താൽ ജലദോഷസംബന്ധമായ അസുഖങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്.. ചുരുക്കത്തിൽ വെള്ളി എന്ന ലോഹത്തിന് മനുഷ്യജീവിതത്തിലും ശരീരത്തിലും ഒട്ടനവധി പ്രാധാന്യമുണ്ട്.

No comments:

Post a Comment