4 November 2021

ഒരു ഭവനം എങ്ങനെ ആകണം

ഒരു ഭവനം എങ്ങനെ ആകണം

1)രണ്ടിടത്ത് ഭക്ഷണം പാകം ചെയ്യരുത്.

2)ചിതലും വലയും കെട്ടരുത്.

3)വിളക്ക് കരിന്തിരി കത്തരുത്.

4)പായയും കിടക്കയും മടക്കിവെക്കാതിരിക്ക രുത്.

5)ഉമ്മറപ്പടിമേലിരിക്കരുത്.

6)ഉമ്മറപ്പടിയിൽ തലവെച്ചുകിടന്നുറങരുത്.

7)വീട്ടിലുള്ള തുണിയോ മുറമോ തീപിടിക്കരുത്.

8)നടവഴിയിൽ ഇരിക്കാനും കിടക്കാനും പാടുള്ള തല്ല.

9)വിശന്നുവരുന്നവനു അന്നം കൊടുക്കാതിരി ക്കരുത്.

10)എച്ചിൽ നീക്കാതെ കിടക്കരുത്.

11)എച്ചിൽ പാത്രങൾ കഴുകാതെ കിടക്കരുത്.

12)നിത്യന മുറ്റം അടിക്കാതെ കിടക്കരുത്.

13)വീട്ടുമുറ്റത്ത് പൂല്ല് വളരാതെ നോക്കണം.

14)ഉപയോഗശൂന്യമായ വസ്തുക്കൾ മുറ്റത്തേക്ക് വലിച്ചെറിയരുത്.

15)ഉപയോഗിച്ച വസ്ത്രങൾ കഴുകാതെ ഇടരുത്.

16)അത്താഴപ്പട്ടിണി കിടക്കരുത്.

17)വീടിന് മുൻവശത്ത് തുപ്പരുത്.

18)കുടുംബാംഗങൾ തമ്മിൽ കലഹിക്കരുത്.

19)പിൻവശത്തുകൂടി സാധനങൾ കടത്തി കൊ ണ്ട് പോകരുത്.

20)നഖംമുറിച്ചതും, അടയ്ക്കാമൊരിയും,തലമുടി വേർപെടുത്തിയതും പുരയിടത്തിനുള്ളിൽ ഇടരു ത്.

21)ഉമിക്കരിയും ഉപ്പും കയ്യിൽ കൊടുക്കുകയോ കളയുകയോ ചെയ്യരുത്.

22)പകർച്ചവ്യാധി ബാധിച്ചേടത്ത് എണ്ണ വറുത്തിട രുത്.

23)അമ്മിയിന്മേലും ഉരലിന്മേലും കയറി നില്ക്ക രുത് ഇരിക്കരുത്.

24)വീട്ടിൽ അരി, വിളക്കെണ്ണ, വിളക്ക് തിരി, ഉപ്പ്, അലക്കുവസ്ത്രം, ഉമിക്കരി, ഭസ്മം, കുങ്കുമം, ചാന്ത്, കൺമഷി എന്നിവ ഉണ്ടാവാതിരിക്കരുത്.

No comments:

Post a Comment