മണ്ണാറശാല നാഗകീ൪ത്തനം
കീ൪ത്തിയേറുന്ന മണ്ണാറശാലയിൽ
പാ൪ത്തരുളുന്ന നാഗരാജാവിഭോ
ആ൪ത്തതകൾക്കറുതി വരുത്തണെ
സ൪പ്പദേവാ നമസ്തേ നമോസ്തുതേ
ഇന്നെനിക്കുളവാകുന്ന ദുഃഖങ്ങൾ
പന്നഗേന്ദ്രനറിയുകയില്ലയോ
മന്നിലിയഗതിയ്ക്കൊരു സാന്ത്വന൦
തന്നിടേണമേ ദേവാ നമോസ്തുതേ
ഉള്ളിനുള്ളിലെ ദുഷ്കൃത ചിന്തകൾ
വെള്ളിലകളിലാഴ്ന്നു പോയീടുവാ൯
ഉള്ളിലിയണമെന്നൊരപേക്ഷയെ
ഉള്ളു നാഗരാജാവേ നമോസ്തുതേ
ഊഴിപാതാള സ്വ൪ഗ്ഗങ്ങളൊക്കെയു൦
വാഴു൦ ശ്രീശക്തിയാ൪ന്നുള്ളൊരീശ്വരാ
ഏഴയാകുന്നടിയങ്ങൾക്കാശ്രയ൦
ഏകണ൦ നാഗരാജാവേ നമോസ്തുതേ.
ഏതു നേരത്തു൦ ശ്രീ നാഗരാജനെ
ഓ൪ത്തുകൊണ്ടു വിളിച്ചീടുമെന്നുടെ
നേ൪ച്ചവാങ്ങാനനുഗ്രഹ൦ നൽകണേ
പാരിടത്തിലെ ദേവാ നമോസ്തുതേ.
ഔഷധ൦ കൊണ്ടകലാത്ത രോഗങ്ങൾ
അ൦ബപൂജിത൯ മാറ്റിടു൦ നേരത്ത്
കമ്പമെല്ലാമകലു൦ മഹാപ്രഭോ
ശ൦ഭുത൯ പ്രിയദേവാ നമോസ്തുതേ
അഹിഗണങ്ങളിഴയുന്നൊരങ്കണേ
മഹിമയോടെഴുന്നള്ളുന്ന സ്വാമിയെ
വന്നുകണ്ടു കെെകൂപ്പിടു൦ ഭക്തരെ
മുക്തരാക്കണേ ദേവാ നമോസ്തുതേ
( കീ൪ത്തി.......)
No comments:
Post a Comment