തിരുവട്ടൂർ ശിവക്ഷേത്രം (കണ്ണൂർ ജില്ല)
തളിപ്പറമ്പിൽ നിന്നും 12 KM വടക്ക് കിഴക്ക് ദിശയിൽ സ്ഥിതി ചെയ്യുന്നു ക്ഷേത്ര സോപാനത്തിൻ്റെ ഇരുവശത്തും ഉള്ള കൈവരികല്ലൻ്റെ ഇരുഭാഗത്തുമായി കൊത്തിവെച്ച ലിഖിതം കൊടുക്കുന്നത് ദുർലഭമായി വരുന്ന സംസ്കൃത ശബ്ദങ്ങൾക്ക് സാധാരണ പോലേ ഗ്രന്ധാക്ഷരങ്ങൾ ഉപയോഗിച്ചിരിക്കുന്നു കേരള സർവ്വകലാശാലയുടെ ഡയരക്ടർ ആയിരുന്ന ശ്രീ മഹേശ്വര നായർ തൻ്റെ എപ്പി ഗ്രാഫിയ മലമ്പാറിക്ക എന്ന ഗ്രന്ഥത്തിൽ പ്രസിദ്ധം ചെയതിറ്റുണ്ട് ശ്രീ എം ജി സ്സ് നാരായണൻ പെരുമാൾ വാഴ്ചയേ കുറിച്ചുള്ള തൻ്റെ ഗവേഷണ പ്രബന്ധത്തിൽ B 16 ആയി ഈ ലിഖിതം ഉൾകൊള്ളിച്ചിറ്റുണ്ട്, (permalsof Kerala calicut 1996 എന്ന അദ്ദേഹത്തിൻ്റെ പുസ്തകത്തിലും പലയിടതത്തും പരാമർശിച്ചിറ്റുണ്ട്
കേരളത്തിൻ്റെ തെക്കൻ ഗ്രാമങ്ങളിൽ നിന്നും 24 ബ്രാഹ്മണരെ കോലത്ത് നാട്ടിലെ തിരുവട്ടൂരിൽ കൊണ്ടുവന്നുകുടിക്കരുത്തിയതിൻ്റെ അടിയാധാരമാണ് ഈ രേഖ കേരളോല്പത്തി കഥയുടെ കോലത്തുനാട്ടുവഴക്കത്തിൽ കാണുന്ന കഥയനുസ്മരിച്ച് പണ്ട് ഒരു കോലത്തിരി രാജാവ് യജ്ഞശാലയുടെ രക്ഷിതാവായി തന്നെ വരിക്കാർ ബ്രാഹ്മണരോട് ആവശ്യപ്പെട്ടുവെത്രേ ക്ഷത്രയിത്ത്വംവരാനുള്ള ഉപായമായ മെ ന്ന നിലയിലാണ് രാജാവ് ഉന്നയിച്ചത്. കീഴ്വഴക്കമില്ലാത്തതിനാൽ ബ്രഹ്മണർ നിരസിച്ചു ഇത് ന് കാരണം കോലത്തിരിക്ക് മന്ത്രാധികാരമില്ലന്ന് പിന്നീട് അതിന് പരിഹാരം കണ്ടത്തി അതിങ്ങിനേ ആയിരുന്നു 24 ബ്രഹ്മണർ സൂര്യഗായത്രിയിലെ ഒരോ അക്ഷരം വരിതിക യാ തേ രാജാവിന് ഉപദേശിക്കുക അങ്ങിനെ ആ കുമ്പോൾ ഒറ്റ അക്ഷര മേ ഉപ ദേശാക്കുന്നുള്ളു അധികാരമില്ലാത്ത ഒരു ആൾക്ക് മന്ത്രം ഉപദേശിച്ചാലുള്ള പാപം നമ്പൂതിരിമാർക്ക് ഇല്ല.
എം ആർ രാഘവവാരിയരുടെ കേരളോല്പത്തി കോലത്തുനാട്ടുവഴക്കങ്ങൾ ചരിത്ര വിഭാഗം കോഴിക്കോട് സർവകലാശാല 1984 (ജംബു ദ്വീപോല്പത്തി എന്ന ഭാഗത്ത പുറം 67 ഓലാ 16'ലിഖിതത്തിൽ കുടിയിരുത്തിയ ബ്രഹ്മണരുടെ എണ്ണം 24 ആയത് ഇത്തരം വല്ല കാരുണങ്ങളാലാണോ എന്ന് അറയില്ല.1ഈ രേഖയുടെ കർത്താവിന കുറിച്ചോ വിശദ വിവരങ്ങൾ ഇല്ലരേഖയുടെ അവസാന ഭാഗത്ത് ഇരാമൻ ചേമാനി എന്ന ആളേ കുറിച്ചു പറയുന്ന ഈ പരാമർശം കാലത്തെ സംബന്ധിച്ച് ഒരു പ്രകാശ രേഖെന്നെ ഈ രാമൻ ജയമാനി മൂഷിക വംശം എന്ന ചരിത്ര കാവ്യത്തിൽ മൂഷികരാജാവായി എന്ന് അറയപ്പെട്ട ആളു തന്നെയാവണം അദ്ദേഹത്തിൻ്റെ കാലം ക്രിസ്താബ്ധം 1020 നോട് അടുപ്പിച്ചാണന്നു കണക്കാക്കുന്നു അതു അനുസരിച്ച് രേഖയുടെ കാലം പതിനൊന്നാം ശതകമാണ് കണക്കാക്കാം ലിപിയും ഭാഷാശൈലിയും വ്യാകരണങ്ങളുമെല്ലാം ഈ കാലഗണനയെ പിൻതാങ്ങുന്നു സഭ എന്ന ഭരണ സമതിയേയും അതിൻ്റെ നടത്തിപ്പിനേയു പ്രതിപാദിക്കുന്ന.ഈ രേഖ ചരിത്ര പ്രാധാന്യം ഉള്ളതു തന്നെ
വൈക്കം, പറൈയൂര് (പറവൂര് ) ആ വട്ടി പുത്തൂർ, ഇരങ്കാടി കൂടൽ (ഈങ്ങാലക്കുട) പെരുവനം എന്നിവടങ്ങളിൽ നിന്നാണ് 24 ബ്രാഹ്മണരെ കൊണ്ടുവന്നത്.,
വളരെ പ്രസിദ്ധമായ അതി മനോഹരമായ ചുമർചിത്രങ്ങൾ ഉള്ള ഈ ക്ഷേത്രം ഇന്ന് നാശത്തിന്റെ വക്കിലാണ് എന്നുള്ളതാണ് സങ്കടകരം.
No comments:
Post a Comment