6 September 2021

ഗ്രഹങ്ങൾ

ഗ്രഹങ്ങൾ

സൂര്യൻ :-

ഗ്രഹങ്ങളിൽ രാജാവാണ് സൂര്യൻ. അച്ഛൻ കശ്യപൻ, അമ്മ അദിതി.
പത്നിമാർ - ഛായ, സംജ്ഞ, സവർണ
സാരഥി - അരുണൻ.
സൂര്യന്റെ രഥം വലിക്കുവാൻ ഏഴു കുതിരകളുണ്ട്.

ചന്ദ്രൻ :-

രാത്രി വെളിച്ചം തരുന്ന ദേവൻ. അത്രിമഹർഷിയ്ക്ക് അനസൂയയിലുണ്ടായ പുത്രൻ.  ചന്ദ്രന്റെ രഥം വലിക്കുവാൻ പത്തു കുതിരകളുണ്ട്. ചന്ദ്രന്റെ ഭാര്യമാർ ദക്ഷന്റെ പുത്രിമാരായ ഇരുപത്തേഴു നക്ഷത്രങ്ങളാണ്.

വ്യാഴം :-

ദേവഗുരുവാണ്. എട്ടു വെള്ളക്കുതിരകളെ കെട്ടിയ രഥത്തിലാണ് സഞ്ചാരം. അംഗിരസ്സിന് വസുദയിലുണ്ടായ പുത്രനാണ് വ്യാഴം.

ശുക്രൻ :-

ഭൃഗുമഹർഷിയുടെ പുത്രനാണ് ശുക്രൻ. അസുരഗുരുവാണ്.  കുതിരകളെ കെട്ടിയ വലിയ തേരിലാണ് സഞ്ചാരം.

ശനി :-

സൂര്യന് ഛായയിൽ ഉണ്ടായ പുത്രൻ. ആകാശത്തുള്ള വലിയ രഥത്തിൽ സഞ്ചരിക്കുന്നു. മെല്ലെ സഞ്ചരിക്കുന്ന ഗ്രഹമായതിനാൽ മന്ദൻ എന്നും പേരുണ്ട്.

ബുധൻ :-

ബൃഹസ്പതിയുടെ ഭാര്യയായ താരയിൽ ചന്ദ്രനുണ്ടായ പുത്രനാണ് ബുധൻ. വായുവേഗത്തോടുകൂടിയ എട്ടുകുതിരകളെ പൂട്ടിയ രഥത്തിലാണ് സഞ്ചാരം.

ചൊവ്വ :-

ഭൂമിയുടെ പുത്രനാണ് ചൊവ്വ. സ്വർണ്ണനിർമ്മിതമായ വലുപ്പമേറിയ രഥത്തിലാണ് സഞ്ചാരം.

രാഹു :-

കശ്യപപ്രജാപതിയ്ക്ക് സിംഹിക എന്ന ഭാര്യയിൽ ജനിച്ച പുത്രനാണ് രാഹു.  രാഹുവിന്റെ രഥം ചാരനിറമുള്ളതും , കറുത്ത എട്ടു കുതിരകളോടുകൂടിയതുമാണ്.

കേതു :-

കശ്യപന് ദനുവിൽ ജനിച്ച പുത്രനാണ് കേതു. കൈകളിൽ വാളും വിളക്കും ധരിച്ചിരിക്കുന്നു. തേരിന് എട്ടുകുതിരകളുണ്ട്.

No comments:

Post a Comment