10 September 2021

ഇഷ്ടകാര്യലബ്ധിക്ക്- ലംബോദരന്‍റെ ഇഷ്ടനിവേദ്യങ്ങള്‍

ഇഷ്ടകാര്യലബ്ധിക്ക്- ലംബോദരന്‍റെ ഇഷ്ടനിവേദ്യങ്ങള്‍

മലര്‍നിവേദ്യം

അവലും മലരും കല്‍കണ്ടവും കദളിപ്പഴവും ചേര്‍ത്ത് ഗണപതിക്ക് നിവേദിച്ചാല്‍ നിത്യവും സുഖഭോജനം.

ശര്‍ക്കര, തേങ്ങ, നെയ്യ്

ഇവ രാവിലെ ഗണപതിക്ക് നിവേദിച്ചാല്‍ ബുദ്ധിമാനായി ഭവിക്കും.

ഉണ്ണിയപ്പം

മലര്‍ ചേര്‍ത്ത് നിവേദിച്ചാല്‍ ഐശ്വര്യം ലഭിക്കും.

അട-മലര്‍

ഇവ ചേര്‍ത്ത് നിവേദിച്ചാല്‍ രോഗശാന്തി ലഭിക്കും.

കടുംപായസം

ഗണപതിക്ക് നിവേദിച്ചാല്‍ മാരണദോഷങ്ങള്‍ മാറിക്കിട്ടും.

കദളിപ്പഴം

ഇത് ശര്‍ക്കരയും നെയ്യുംചേര്‍ത്ത് നിവേദിച്ചാല്‍ മംഗല്യഭാഗ്യം ലഭിക്കും.

വെറ്റില

ഇത് നിവേദിച്ചാല്‍ സരസവാഗ്മിയായി ഭവിക്കും. ആര്‍ക്കും വിരോധം തോന്നാത്തവിധം സംഭാഷണചാതുര്യം ലഭിക്കും. ഗണപതിയുടെ മുന്നില്‍ നാളികേരമെറിഞ്ഞുടച്ചാല്‍ തടസ്സങ്ങള്‍ മാറും. ശത്രുക്കള്‍ തേങ്ങ ഉടയുന്നതുപോലെ ഇല്ലാതെയാകും. ഉടഞ്ഞ തേങ്ങയുടെ ലക്ഷണം നോക്കി ഭാഗ്യദോഷങ്ങള്‍ പ്രവചിക്കാനും കഴിയും.

ഗണപതിക്ക് ഇഷ്ടമായ മറ്റൊരു വഴിപാടാണ് ഗണപതിഹോമം. അവനവന്‍റെ സാമ്പത്തികസ്ഥിതിക്ക് അനുസരിച്ച് ഒരു തേങ്ങയും ലേശം ശര്‍ക്കരയും നെയ്യും ചേര്‍ത്തോ അഷ്ടദ്രവ്യങ്ങള്‍ ചേര്‍ത്തോ ഗണപതിഹോമം നടത്താം. ഹോമം നടത്തുന്ന വഴിപാടുകാരന്‍റെ മനസ്സിലെ ഭക്തിക്കനുസരിച്ച് ഗുണഫലങ്ങള്‍ ഭഗവാന്‍ നല്‍കുമെന്നതില്‍ സംശയമില്ല

No comments:

Post a Comment