ശ്രീരാമ സ്തുതി
ശ്രീധര തവ പാദാംബുജം മമ
ബാധ കൂടാതെ സേവിച്ചു കൊള്ളുവാൻ
ബോധവിഗ്രഹ കാത്തുകൊള്ളേണമേ
രാമ രാഘവ പാഹിമാം പാഹിമാം
രാഗദ്വേഷങ്ങളെന്നുടെ മാനസ്സേ
ഭോഗിതല്പക പറ്റാതിരിക്കുവാൻ
ഭാഗധേയബുധേ കാത്തുകൊള്ളേണമേ
രാമ രാഘവ പാഹിമാം പാഹിമാം
മാനഹാനി വന്നീടിലുമെന്നുടെ ജ്ഞാനഹാനി വന്നീടാതിരിക്കുവാൻ
ദീനബന്ധോ തുണക്കേണമെപ്പോഴും
രാമ രാഘവ പാഹിമാം പാഹിമാം
യത്നിച്ചെറ്റ മിരന്നു നടക്കിലും
മന്ദിചീടൊല്ല മാമക മാനസ്സേ
ഇന്ദിരാ കാന്ത നിൻ പദം നൽകണേ
രാമ രാഘവ പാഹിമാം പാഹിമാം
നല്ലവരെ നമസ്കരിക്കാകണം
നല്ല പുണ്ണ്യ സ്ഥലം ഗമിച്ചീടണം
ഇല്ലാതാകണം ഭ്രാന്തിയും മായയിൽ
രാമരാഘവാ പാഹിമാം പാഹിമാം
മൽകൃതങ്ങളാം ദോഷങ്ങളൊക്കവേ
ഉൽക്കമലേ സഹിച്ചു കൊണ്ടെന്നുടെ
ദുഷ്കൃതം തീർത്തു രക്ഷിച്ചു കൊള്ളണേ
രാമ രാഘവ പാഹിമാം പാഹിമാം.
No comments:
Post a Comment