അയ്യപ്പപഞ്ചാക്ഷരകീർത്തനം
[ന] നന്മമേലിൽ വരുവതിനായ് നിർമ്മലാ! നിന്നെ സേവ ചെയ്തീടുന്നു സമ്മതം മമ വന്നു തുണയ്ക്കണം ഹരിഹരപുത്രനയ്യപ്പാ പാഹി മാം...
[മ] മന്നിലിന്നു മഹാഗിരി തന്നില- ത്യുന്നതമാം ശബരിമല തന്നിൽ സേവിച്ചീടും ജനങ്ങളെയൊക്കെയും പാലിച്ചീടുക സ്വാമി നിലവയ്യാ...
[ശി] ശിവസ്തുത! ഞങ്ങൾക്കുള്ള മാലൊക്കെയും തിരുവടിതന്നെ തീർ ത്തു രക്ഷിക്കണം കരുണാവാരിധേ! കാത്തിടേണം തവ തിരുമലരടി വന്ദേ നിലവയ്യാ...
[വ] വരണം ഞങ്ങൾക്കു സമ്പത്തു മേല്ക്കുമേൽ തരണം സന്തതിയുമടിയങ്ങൾക്ക് പലഗുണങ്ങൾ ശരീരസൗഖ്യങ്ങളും വരണമേ നിത്യം സ്വാമി നിലവയ്യാ...
[യ] എപ്പോഴും തവ പാദങ്ങളല്ലാതെ മടൊരു മനസ്സില്ലാ കൃപാനിധേ തൃക്കണ്പാർ ക്കണം ഞങ്ങളെ നിത്യവും വിഷ്ണുനന്ദന! സ്വാമി നിലവയ്യാ...
No comments:
Post a Comment