ശിവ സ്തോത്രം
ആവാഹിച്ചീടുന്നേന്ഞാന് ഭുക്തി, മുക്തികള്‍ നിത്യം
കൈവരുത്തീടുന്നൊരു ശംഭുവെ ഭക്തിയോടെ,
നരകപ്പെരുങ്കടല്അക്കരെ കടക്കുവാന്‍
തരണിയായുള്ളൊരു ശിവനെ! നമസ്ക്കാരം.
ശിവനായ് ശാന്താത്മാവായ് സുപ്രജാ രാജ്യാദിക-ളരുളും മഹാദേവന്നായിതാ നമസ്ക്കാരം!
സൗഭാഗ്യാരോഗ്യവിദ്യാ വൈദുഷ്യവിത്തസ്വര്‍ഗ്ഗ-
സൗഖ്യങ്ങളരുളീടും ശിവന്നു നമസ്ക്കാരം!
ധര്‍മ്മത്തെത്തരേണമേ, ധനത്തെത്തരേണമേ,
നിര്‍മ്മലമൂര്‍ത്തേ! കാമഭോഗങ്ങള്നല്കേണമേ!
ഗുണവുംസല്ക്കീര്ത്തിയും സുഖവുംനല്കേണമേ!
ഗുണവാരിധേ! സ്വര്‍ഗ്ഗമോക്ഷങ്ങള്‍ നല്കേണമേ.!
(അഗ്നി പുരാണത്തിൽ നിന്ന്... )
No comments:
Post a Comment