5 April 2021

ശിവകീർത്തനം

ശിവകീർത്തനം

തളിതോറും ഒളിതൂകും കനിവിൻ വിളക്കേ
തെളിയേണേ ഞാൻ നിൻ പൊൻ‌കിരണങ്ങളേൽ‌ക്കേ...

മൃത്യുജ്ഞയ നൃത്തോത്സുക രത്നോജ്വലപാണേ
മുക്തിപ്രദ ഭക്തപ്രിയ പരമേശ്വര പാഹി
ശ്രീപരമേശ്വര പാഹി....

അമൃതും വിഷവും ചേരും ശ്രീനീലകണ്‌ഠാ
അണിയും തീയും നീരും നീ ശൈലകാന്താ....

സുഖവും ദുഃഖവുമെല്ലാം ഒരു പോലെതാങ്ങാൻ
സകലേശാ കൃപയെന്നിൽ ചൊരിയേണമെന്നും
നീ കനിയേണെയെന്നും....

മടിയാതുടലും‌പാ‍തി നൽകുന്ന രുദ്രാ
യമനെപ്പോലുംവെല്ലും
ശ്രീ മഹാശംഭോ...

ഇഹവും പരവും എന്റെ തുണയായി തീരാൻ
പരമേശ്വര പദയുഗ്മം പണിയുന്നു എന്നും
ഞാൻ പണിയുന്നു എന്നും

തളിതോറും ഒളിതൂകും കനിവിൻ വിളക്കേ
തെളിയേണേ ഞാൻ നിൻ പൊൻ‌കിരണങ്ങളേൽ‌ക്കേ
മൃത്യുഞ്ജയ നൃത്തോത്സുക രത്നോജ്വലപാണേ
മുക്തിപ്രദ ഭക്തപ്രിയ പരമേശ്വര പാഹി
ശ്രീപരമേശ്വര പാഹി

1 comment: