ചെമ്പരത്തിയെന്ന ഔഷധ സസ്യം
ഗണപതി ഭഗവാനും ദേവിക്കും അർച്ചനക്കായി ഉപയോഗിക്കാറുണ്ട് ചെമ്പരത്തി പൂവ്.
ഇപ്പോൾ ദുർലഭമായി കൊണ്ടിരിക്കുന്ന ചെമ്പരത്തി എന്ന ഈ സസ്യത്തിന്റെ ഇലയും പൂവും വീടുകളിൽ മിക്കപ്പോഴും ഉപയോഗിച്ചിരുന്ന കാലം ഉണ്ടായിരുന്നു. അതിനാൽ അത് വീട്ടുമുറ്റത്ത് നട്ടു വളർത്തിയിരുന്നു. ചെമ്പരത്തി ഇല നല്ലൊരു താളിയാണ്. പ്രകൃതിയിൽ നിന്നും കിട്ടുന്ന ഈ ഷാമ്പൂ തലമുടി കൊഴിയാതെയും അതിന്റെ വളർച്ചയേയും കാക്കും.
ജപകുസുമം കേശവിവര്‍ധനം" എന്നാണ് ചെമ്പരത്തിയെ കുറിച്ച് പറയുന്നത്. മുടി വളരാനും താരന്‍ തടയാനും അകാല നര ഒഴിവാക്കാനും ചെമ്പരത്തി പ്പൂവിനും താളിക്കു കഴിയുന്നു.
നാടന്‍ ചെമ്പരത്തി പൂവ് കൊണ്ട് തോരന്‍ ഉണ്ടാക്കി കഴിക്കാം. രക്തശുദ്ധിക്ക് ഇത് നല്ലതാണ്. ഹൃദയസംബന്ധമായ വൈഷമ്യങ്ങള്‍ക്ക് ഒരു " കാര്‍ഡിയക് ടോണിക് " കൂടിയാണിത്. അഞ്ചാറു പൂവിന്റെ ഇതളുകള്‍ മാത്രമെടുത്ത് 100 മില്ലി വെള്ളത്തില്‍ തിളപ്പിക്കുക. നല്ല ചുവന്ന ദ്രാവകം കിട്ടും. ഇത് അരിച്ചെടുത്ത് തുല്യയളവ് പാലും കുട്ടിചേര്‍ത്ത് ഏഴോ എട്ടോ ആഴ്ച സേവിച്ചാല്‍ ഉന്‍മേഷം വീണ്ടെടുക്കാം.
ചെമ്പരത്തി ചായ
അതിശയിക്കണ്ട ......ചെമ്പരത്തി ചായ ഒരു ലോക പാനീയമാണ് ..ചെമ്പരത്തി ചായ ഒരു പ്രത്യേക തരം ചുവന്നതോ ഇളം ചുവപ്പു നിറമുള്ളതോ ആയ ചെമ്പരത്തിപ്പൂവിന്റെ (Hibiscus sabdariffa)ഇതളുകൾ കൊണ്ട് നിർമ്മിക്കുന്ന ഔഷധ ചായ ആണ്. ഇത് ചൂടുപാനീയമായും, തണുപ്പിച്ചും ഉപയോഗിക്കുന്നു.
സവിശേഷതകൾ
അതിന് പുളിരുചിയാണ്. പലപ്പോഴും പഞ്ചസാര മധുരത്തിനായി ചേർത്തുപയോഗിക്കുന്നു. ഈ ചായയിൽ ജീവകം-സി, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. പാരമ്പര്യമായി ശക്തികുറഞ്ഞ ഒരു ഔഷധമായി കരുതിവരുന്നു. പടിഞ്ഞാറൻ സുഡാനിൽ വളരുന്ന കയ്പ്പുരസമുള്ള വെളുത്ത ചെമ്പരത്തി ചായ ആചാരപരമായി അതിഥികളെ സൽക്കരിക്കാനായി ഉപയോഗിക്കുന്നു. ചെമ്പരത്തി ചായയിൽ സിട്രിക്ക് ആസിഡ്, മാലിക് ആസിഡ്, ടാർട്ടാറിക് ആസിഡ് മുതലായ 15-30% ജൈവാമ്ലങ്ങൾ അടങ്ങിയിരിക്കുന്നു. അതിൽ അമ്ലത്വമുള്ള പോളിസാക്കറൈഡ്സ്, സയാനിഡിൻ, ഡെല്ഫിനിഡിൻ, തുടങ്ങിയ flavonoid ഗ്ലൈക്കോസൈഡുകൾ അടങ്ങിയിട്ടുണ്ട്. ചെമ്പരത്തിക്ക് അതിന്റെ കടുത്ത ചുവന്ന ചുവപ്പു നിറവും സ്വഭാവങ്ങളും ഇവ മൂലമാണ് ലഭിച്ചത്.
ചെമ്പരത്തി ഇല കൊണ്ടുള്ള ചായ സ്ഥിരമായി കഴിക്കുന്നത് സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇതു വഴി ശരീരത്തിന്‍റെ ഹോര്‍മോണ്‍ നില സന്തുലിതമാക്കപ്പെടുകയും ആര്‍ത്തവം ക്രമമായി നടക്കുകയും ചെയ്യും.
പ്രായത്തിന്‍റെ അടയാളങ്ങളെ തടയാം, ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ് ചെമ്പരത്തി. ശരീരത്തിലെ ദോഷകാരികളായ മൂലകങ്ങളെ പുറന്തള്ളാന്‍ ഇതിന് കഴിവുണ്ട്. അതിനാല്‍ ചെമ്പരത്തി ഉപയോഗം വഴി പ്രായം കൂടുന്നത് മൂലമുണ്ടാകുന്ന പല ശാരീരികപ്രവര്‍ത്തനങ്ങളെയും തടഞ്ഞ് ആയുര്‍ദൈര്‍ഘ്യം കൂട്ടാന്‍ ഇവ സഹായിക്കു൦ .ചെമ്പരത്തിപ്പൂവിൽ ആന്തോസയാനിൻ അടങ്ങിയിരിക്കുന്നു.
ഈ പാനീയം വിവിധ സ്ഥലങ്ങളിൽ വിവിധ പേരുകളിൽ അറിയപ്പെടുന്നു.
ഓസ്ട്രേലിയ - റോസെല്ല
ലാറ്റിൻ അമേരിക്ക - അഗ്വാ ഡി ജമൈക്ക
ഇന്ത്യ - അർഹുൽ കാ ഫൂൽ
ഈജിപ്ത്, സുഡാൻ, ഇറ്റലി, റഷ്യ -കർക്കഡെ
ഇറാക്ക് ചായ് -കുചറാത്ത്
ഇറാൻ ചായ്- തോർഷ്
ഫിലിപ്പൈൻസ് -ഗുമാമെല
പടിഞ്ഞാറൻ ആഫ്രിക്ക -ബിസ്സാപ്പ് അല്ലെങ്കിൽ വോഞ്ജോ
ജമൈക്ക, ബാർബഡോസ്, ട്രിനിഡാഡ് ആന്റ് ടുബാഗോ - സോറെൽ
കരീബിയൻ --റെഡ് സോറെൽ
ചെമ്പരത്തിയിൽ സ്വർണ്ണത്തിന്റെ അംശം അടങ്ങിയിരിക്കുന്നതിനാൽ ദിവസവും ഉപയോഗിച്ചാൽ ശരീരത്തിന് സ്വർണ്ണവർണ്ണം ലഭിക്കുമത്രേ. ചെമ്പരത്തി പൂവ് ഗർഭനിരോധക ഔഷധമായും പ്രവർത്തിക്കും. ഇത്രയും ഔഷധഗുണമുള്ള
ചെമ്പരത്തി പോലുള്ള സസ്യങ്ങൾ നട്ടു വളർത്താൻ പ്രോത്സാഹിപ്പിക്കണം. എളുപ്പത്തിൽ വളരുന്നതാണ് ഈ സസ്യം. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കാൻ സാധിക്കുമെങ്കിൽ അതിന്റെ ഉപയോഗവും കൂടും.
നമ്മുടെ നാട്ടിലെ പ്രത്യേകസാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രയോഗിക്കുന്നതിനു മുമ്പ് ലൈസന്‍സ് ഉള്ള ഏതെങ്കിലും RMP-യോട് ഉപദേശം സ്വീകരിച്ചു മാത്രം പ്രയോഗിക്കുക.
No comments:
Post a Comment