ഹനുമാൻ ചാലിസയുടെ ചരിത്രം
പതിനാലാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി അക്ബറുടെ ഭരണ കാലത്താണ് ഹനുമാൻ ചാലിസയുടെ രചനയുടെ ബന്ധപ്പെട്ട സംഭവം നടക്കുന്നത് . രാമ ഭക്തനും മഹാകവിയും പണ്ഡിതനുമായ തുളസീദാസിനു ശ്രീരാമന്റെ ദർശനം ലഭിച്ചിട്ടുണ്ട് എന്നറിയാനിടയായ അക്ബർ ചക്രവർത്തി അദ്ദേഹത്തെ തന്റെ ദർബാറിലേക്കു ക്ഷണിച്ചു.
ശ്രീരാമന്റെ അസ്തിത്വത്തിൽ സംശയാലുവായിരുന്ന അക്ബർ തനിക്കും ശ്രീരാമനെ കാണിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. ഭക്തർക്ക് മാത്രമേ അദ്ദേഹത്തിന്റെ ദർശനം സാധ്യമാകു എന്ന് തുളസിദാസ് അക്ബറിനെ അറിയിച്ചു. ഇത് കേട്ട് കുപിതനായ അക്ബർ തുളസീദാസിനെ കാരാഗൃഹത്തിൽ അടക്കുവാൻ ഉത്തരവിട്ടു. മഹാകവി തുളസിദാസ് അക്ബറുടെ തടവറയിലിരുന്നു ഭഗവാൻ ഹനുമാനെ സ്തുതിച്ചു രചിച്ച കാവ്യമാണ് ഹനുമാൻ ചാലിസ എന്ന പേരിൽ അറിയപ്പെടുന്നത്. ⛳️
പ്രാചീന ഭാഷയായ ആവതി എന്ന ഭാഷയിലാണ് ഈ കാവ്യം രചിച്ചിരിക്കുന്നത്. 40 ഖണ്ഡങ്ങൾ ആയാണ് ഈ കാവ്യം രചിച്ചിട്ടുള്ളത് , ഹിന്ദിയിൽ 40 നെ സൂചിപ്പിക്കുന്ന ചാലീസ് എന്ന വാക്കിൽ നിന്നാണ് ഈ കാവ്യത്തിന് ഹനുമാൻ ചാലിസ എന്ന പേര് ലഭിച്ചത്. മഹാകവി തുളസിദാസ് ഹനുമാൻ ചാലിസയുടെ രചന ആരംഭിച്ചു 40 ആം ദിവസം അക്ബറുടെ രാജധാനിയായ ഫതേപുർ സിക്രി വാനരന്മാരാൽ വളയപ്പെടുകയും ഈ വാനരന്മാരുടെ ഉപദ്രവം കാരണം ഭടന്മാർക് പോലും പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായി.
മഹാകവി തുളസീദാസിനെ മോചിപ്പിക്കുന്നതാണ് ഈ പ്രശ്നത്തിനുള്ള പ്രതിവിധി എന്ന ഉപദേശം അനുസരിച്ചു 41 ആം നാൾ തുളസീദാസിനെ അക്ബർ കാരാഗൃഹത്തിൽ നിന്നും മോചിപ്പിച്ചു. തുളസീദാസ് മോചിതനായ ഉടൻ തന്നെ വാനരൻമാർ നഗരത്തിൽ നിന്നും അപ്രത്യക്ഷരായി. തന്റെ ഭക്തനെ രക്ഷിക്കുന്നതിനായി ഭഗവാൻ ഹനുമാൻ വാനര പടയെ അയച്ചതായി വിശ്വസിക്കപ്പെടുന്നു....
No comments:
Post a Comment