21 November 2020

ദൈവികത ഉള്ളിലാണ് തിരയേണ്ടത്

ദൈവികത ഉള്ളിലാണ് തിരയേണ്ടത്

ദൈവികത ഉള്ളിലാണ് തിരയേണ്ടത്, അത് ദൂരെയാണ്, അത് അടുത്താണ് എന്നാണ് ഉപനിഷത്ത് ബ്രഹ്മത്തെപ്പറ്റി പറയുന്നത്. അന്വേഷിക്കുന്നവന് അത് അടുത്താണ്, ഉള്ളിലാണ്. ചഞ്ചലമായ അന്ത:കരണം അവിടേക്ക് കടക്കുമ്പോൾ ആഗ്രഹം തടയും. അതായത്, ബാഹ്യലോകത്തിലെ ഏതെങ്കിലും അനുഭവങ്ങളുടെ ഓർമ്മ പൊന്തിവരും അങ്ങനെയുള്ള ആഗ്രഹങ്ങളെ പൗരുഷം കൊണ്ട് അകറ്റണം, സത്വരജസ്തമോഗുണങ്ങളാൽ ഉണ്ടാകുന്ന സങ്കല്പ്പങ്ങളെക്കൊണ്ടും നാമരൂപങ്ങളേക്കൊണ്ടും)കലങ്ങിമറിഞ്ഞ അന്ത:കരണത്തിൽ എത്ര അന്വേഷിച്ചാലും സത്യം (സീത) കണ്ടെത്തുക വിഷമമാണ്. നോക്കുന്നതെല്ലാം സങ്കല്പങ്ങൾ ആണ്. സങ്കല്പങ്ങൾ എല്ലാം അസത്യങ്ങളും ആണ്. അന്ത:കരണത്തിന്റെ വൃത്തി നിശ്ചലമാകുമ്പോൾ സത്യം പ്രകാശിക്കും. പക്ഷെ, ചലനം ഉള്ളിടത്തോളം വൃത്തികൾ അവസാനിക്കുന്നില്ല. ചലനം എപ്പോഴും ഉണ്ടുതാനും. ജാഗ്രത്സ്വപ്നസുഷുപ്തി അവസ്ഥകളിൽ എല്ലാം പ്രാണൻ ചലിച്ചുകൊണ്ടിരിക്കുന്നു. അപ്പോഴൊക്കെ അന്ത:കരണം ചഞ്ചലവുമാണ്. ആ നിലക്ക്, പ്രജ്ഞയുടെ അഥവാ പ്രാണൻ   അനുഗ്രഹിച്ചാലല്ലാതെ (അതായത് പ്രാണൻ നിശ്ചലമാകാതെ) എങ്ങനെ സത്യത്തെ അറിയും. ഒരു നിമിഷം പ്രാണൻ നിഷ്ചലമാകുമെങ്കിൽ (യോഗയിലെ പ്രാണായാമവും മറ്റു യോഗമുറകളും ഓർക്കുക), അന്ത:കരണത്തിന്റെ സകല വൃത്തികളും ലയിച്ചു നിശ്ചലമാകും. അന്ത:കരണം ലയിച്ചു പ്രജ്ഞ ഉണർന്നിരിക്കുമ്പോൾ സത്യം അറിയപ്പെടുന്നു. മനസ്സ് തുടങ്ങി എല്ലാ കരണങ്ങളും അടങ്ങി, പ്രാണൻ നിശ്ചലമാകുമ്പോൾ, ശേഷിക്കുന്ന പരമസത്യം അറിയപ്പെടുന്നു...

No comments:

Post a Comment