21 November 2020

ഗായത്രീഗീത

ഗായത്രീഗീത

മഹാമന്ത്രമായ ഗായത്രിയുടെ വിപുലമായ അർത്ഥം ഹൃസ്വമായി ഗീതാരൂപത്തിൽ പ്രതിപാദിക്കുന്ന ലഘുകാവ്യമാണ് ഗായത്രിഗീത. സമസ്തവേദങ്ങളിലും ശാസ്ത്രങ്ങളിലുമടങ്ങിയിരിക്കുന്ന ജ്ഞാനസാഗരത്തെ സ്ഫുടം ചെയ്തിരിക്കുകയാണ് പതിനാലു ശ്ലോകങ്ങളടങ്ങിയിരിക്കുന്ന ഗായത്രിഗീതയിൽ. സന്തോഷം സമാധാനവും ആനന്ദവും ഇഴചേർത്ത് ലോകവാസം ആനന്ദപൂർണമക്കി തീർക്കാൻ ഈ ഗായത്രീ പാരായണത്തിലൂടെ സാധിക്കട്ടെ !!!

" ഔമിത്യേവ സുമാമധേയമനഘം വിശ്വാത്മനോ ബ്രഹ്മണഃ
സർവഷ്വേവ ഹിതസ്യനാമസുവസോരേതത് പ്രധാനം മതം
യം വേദാ നിഗദന്തി ന്യായ നിരതം ശ്രീസച്ചിദാനന്ദകം
ലോകേശം സമദർശിനം നിയമനം  ചാകാരഹീനം പ്രഭും "

'ഓം'
ന്യായനിരതം, സച്ചിദാനന്ദം, സർവ്വേശ്വരം, സമദർശി, നിയാമകം, പ്രഭു, നിരാകാരം, എന്നെല്ലാം വേദങ്ങൾ വിളിക്കുന്ന ആ മഹനീയതേജസ് എല്ലാ നാമങ്ങളിലും വെച്ച്ശ്രേഷ്ഠവും പാപമില്ലാത്തതും പവിത്രവും ധ്യാനയോഗ്യവുമായ 'ഓം' അല്ലാതെ മറ്റൊന്നുമല്ല.

"ഭ്രുർ വൈ പ്രാണേ ഇതി ബ്രുവന്തിമുനയോ വേദാന്ത പാരംഗതാഃ
പ്രാണഃ സർവ വിചേതനേഷു പ്രസൃതഃ സാമാന്യരൂപേണച
ഏതേനൈവ വിസിദ്ധ്യതേ ഹി സകലം നൂനം സമാനം ജഗത്
ദ്രഷ്ടവ്യഃ സകലേഷു ജന്തുഷു ജനൈർനിത്യമ ഹ്യ സുശ്ചത്മവത്"…...

'ഭുഃ'
വേദാന്തസ്നേഹികൾ പ്രാണനെ 'ഭുഃ' എന്നാണ് വിളിക്കുന്നത്. ഈ പ്രാണനാണ് സമസ്തജീവജാലങ്ങളിലും കുടികൊള്ളുന്നത്.  ഈ ലോകത്ത് എല്ലവരും തുല്യരാണെന്ന് ഇതിലൂടെ മനസ്സിലാക്കാം. അക്കാരണം കൊണ്ട് തന്നെ എല്ലാ ജീവജാലങ്ങളെയും സ്വന്തം ആത്മാവിനെപ്പോലെ കരുതണം

ഭൂവോ നാസോ ലോകേ സകലവിപവ നിഘദിതഃ
കൃതം കാര്യം. കർത്തവ്യമിതി മനസാ ചാസ്യകരണം
ഫലാംശാം മർത്യയോ വിദധതി നവൈകർമ നിരതഃ
ലഭ്യന്ത്യേ നിത്യതേ ജഗതിഹി പ്രസാദസുമനസാം."

'ഭുവഃ'
ലോകത്തിലെ മുഴുവൻ പേരിലും നിറഞ്ഞിരിക്കുന്നതാണ് 'ഭുവഃ'  കർമമെന്നത് കർത്തവ്യം എന്നു കരുതിക്കൊണ്ടു ചെയ്യുന്നതാണ് ആശയില്ലാതെ കർമത്തിൽ മുഴുകാനായാൽ എപ്പോഴും  സന്തോഷം നിറഞ്ഞിരിക്കും.

"സ്വരേഷോ  വൈശബ്ദോ  നിഗദതി മനഃസ്ഥൈര്യകരണം
തഥാ സൗഖ്യം സ്വാസ്ഥ്യം ഹ്യുപദിശതി ചിത്തസ്യലോലതാം
നിമഗ്നത്വം സത്യവ്രത സരസി ചാചക്ഷതിഉത
ത്രിധാ ശാന്തിംഹ്യേതാം ഭൂവിച ലഭതേ സംയമരതഃ"....

സ്വഃ"
മനസ്സിന്റെ ശക്തിക്കുവേണ്ടിയാണ് 'സ്വഃ' നിർദ്ദേശിക്കുന്നത്.  ചഞ്ചലമായിരിക്കുന്ന മനസ്സിനെ ഏകാഗ്രതയിലുറപ്പിക്കണം. മാത്രമല്ല എല്ലായ്പ്പോഴും സത്യത്തെ മുറുകെപ്പിടിക്കുകയും

"തതോ വൈനിഷ്പത്തിഃ സുഭുവിമതിമാൻ പണ്ഡിതവരഃ
നിജാനൻഗുഹ്യം  യോമരണ ജീവനയോസ്തദഖിലം
അനന്തസംസാരേ വിചരതേ ഭയാലക്തി രഹിത
സ്തഥാ നിർമാണം വൈനിജഗതി വിധിനാം പ്രകുരുതേ"

''തത്''
ജീവിത മരണങ്ങളുടെ നിഗൂഡരഹസ്യങ്ങൾ അറിയുന്നയാളാണ് ബുദ്ധിമാനും പണ്ഡിതനുമെന്നാണ് 'തത്'   വെളിപ്പെടുത്തുന്നത്. അങ്ങനെയുള്ളവർ  ഭയാസക്തിയില്ലാതെ അനന്തമായ ലോകത്തിൽ തന്റെ ഗതിവിഗതികളിലൂടെ  യാത്ര ചെയ്യുന്നു.

"സവിതുസ്തുപദം വിതനേതിധ്രുവം
മനുജോ ബലവാൻ വസിതേവ ഭവേത്
വിഷയാ അനുഭൂതി പരിസ്ഥിതയോ
വൈസദാത്മന ഏവ ഗണേദിതി സഃ”

''സവിതു"
ഓരോരുത്തരും ആദിത്യനെപ്പോലെ ശക്തരായിരിക്കണമെന്നാണ്  'സവിതു ' എന്ന പദത്തിൽ നിന്നും മനസ്സിലാക്കേണ്ടത്. എല്ലാവിഷയാനുഭൂതികളും സ്വപ്രാണനോടാണ് ബന്ധിക്കപ്പെട്ടിരിക്കുന്നതെന്ന തിരിച്ചറിവും ഇതിലൂടെ ലഭിക്കുന്നു.

“വരേണ്യം ചൈതദ്വൈപ്കടയതി ശ്രേഷ്ഠത്വമനിശം
സദാപശ്യേച്ച്രേഷ്ഠ മനനമപി ശ്രേഷ്ഠസ്യ വിദധേത്
തഥാ ലോകേ ശ്രേഷ്ഠം സരളമനസാ കർമചഭജേത്
തദിത്ഥ്യം ശ്രേഷ്ഠത്വം വ്രജതി മനുജഃ ശോഭിത ഗുണൈഃ"

“വരേണ്യം"
നിത്യസത്യത്തിലേയ്ക്ക്  ശ്രദ്ധിക്കാനാണ് ഏവരും ശ്രമിക്കുന്നതെന്ന്  'വരേണ്യം' എന്ന പദത്തിലൂടെ മനസ്സിലാക്കാം.  ഉല്ലിൽ ശ്രേഷ്ഠത നിറച്ച് നല്ല മനസ്സോടെ ശ്രേഷ്ഠമായ കർമ്മങ്ങൾ  ചെയ്ത് ശ്രേഷ്ഠതയെ പ്രാപിക്കേണ്ടതുമാണ്

"ഭർഗോ വ്യാഹൃതിപദം ഹി നിതരാം ലോക സുലോകോഭവേത്
പാപേ പാപവിനാശനേ ത്വവിരതംദത്തവധാനോവസേത്
ദുഷ്ടാദുഷ്കൃതി ദുർവിപാക നിചയസ്തോഭ്യോ ജുഗുപ്സേദ്ധിച
തന്നാശായ വിധീയതാം ചസതതം സംഘഷമേദിഃ സഹ”

''ഭർഗോ''
പാപങ്ങളെ ഇല്ലാതക്കാൻ ഓരോരുത്തരും ശ്രമിച്ചുകൊണ്ടിരിക്കണമെന്നാണ്  'ഭർഗോ'  എന്ന പദത്തിലൂടെ തിരിച്ചറിയേണ്ടത്. ദുഷ്ടചിന്തയുടെയും പ്രവർത്തിയുടെയും നാശത്തിനായി  എല്ലായിപ്പോഴും പ്രവർത്തിക്കണം.

“ദേവസ്യതി തുവ്യാകരണോത്യമരതാം മർത്യോപിസ പ്രാപ്യതേ   ദേവാനാമിവ   ശുദ്ധദൃഷ്ടികരണാത് സേവോപചാരദ്ഭൂവി
നിസ്വർത്ഥ പരമാർത്ഥ കരമ കരണാത് ദീനായദാനാത്തഥാ
ബാഹ്യാഭ്യാന്തര മസ്യ  ദേവഭൂവനം സംയുജ്യതേ ചൈവഹി"....

''ദേവസ്യ''
മരണവിധേയരായ മനുഷ്യർക്കുപോലും ദേവത്വം പ്രാപിക്കാ മെന്നാണ് 'ദേവസ്യ' എന്ന പദം കൊണ്ടർഥമാക്കുന്നത്. സഹജീവികളോട് കരുണകാണിക്കുകയും ദീനരെ സാഹായിക്കുകയും  ചെയ്താൽ ദേവലോകം ലഭ്യമാക്കും.

ധീമഹി ഭവേമ സർവവിധം ശുചിം
ശക്തിചയം വയമിത്യുപദിഷ്ടാഃ ഖലു
നോമനുജോ ലഭതേ സുഖശാന്തിം
മനേന വിനേതി വദന്തി ഹിവേദഃ …….

''ധീമഹി’'
“ധിയോ മത്യോന്മഥ്യാഗമനിഗമ മന്ത്രാൻ സുമതിമാൻ
വിജാനീയാത്തത്വ വിമല നവനീതം പരമിവ
യതോസ്മിൻ ലോകേ വേസംശയാഗത വിചാര സ്ഥലശതേ
മതിഃ ശുദ്ധൈവഞ്ചാ പ്രകടയതി സത്യം സുമനസേ.”

"ധിയോ"
ബുദ്ധിതികഞ്ഞവർ വേദശാസ്ത്രങ്ങളിലൂടെയും  ആഗമനങ്ങളിലൂടെയും സഞ്ചരിച്ച് ജീവിതവഴി കണ്ടെത്തണമെന്നാണ് ' ധിയോ' എന്ന വാക്ക് ഓർമിപ്പിക്കുന്നത്.  ശുദ്ധിനിറഞ്ഞ ബുദ്ധികൊണ്ടുമാത്രമേ സത്യത്തെ തിരിച്ചറിയാനാകൂ.

"യോനോ വാസ്തിതു ശക്തിസാധനചയോ ന്യൂനാധികഷ്ച്ചഥവാ
ഭാഗം ന്യൂനമതം ഹി തസ്യ വിധധേമാത്മ  പ്രസാദായച
യൽ പശ്ചദവശിഷ്ട് ഭാഗമഖിലം തൃക്ത്വാ ഫലശാ ഗൃദി
തദ്ധീനേഷ്വഭിലാഷ വസ്തു വിതര യേ ശക്തി ഹീനാഃ സ്വയം" ….

''യോനഃ"
ഈശ്വരൻ ലഭ്യമാക്കിത്തന്നിട്ടുള്ളതിന്റെ ചെറിയൊരുഭാഗമെങ്കിലും മറ്റുള്ളവർക്കായി നീക്കിവെക്കണമെന്നാണ് ;'യോനഃ'  എന്ന പദം ഓർമ്മിപ്പിക്കുന്നത്.

പ്രചോദയ് സ്വയം ത്വിതരാം ശ്ച മാനവാൻ
നരഃ പ്രയണായ ച സത്യ വർത്മ്മനി
കൃതം ഹി  കർമാഖിലമിത്ശമംഗിനാ
വദന്തിധർമ ഇതി ഹി വിപശ്ചിതഃ …..

"പ്രചോദയാത്"
ഏതിനെയാണോ വിദ്വാന്മാർ  ധർമമെന്നു വിളിക്കുന്നത് ആ സത്യത്തിന്റെ വഴിയിലൂടെയാണ് ഒരുവൻ  സഞ്ചരിക്കേണ്ടതെന്നാണ് "പ്രചോദയാത്" എന്ന വാക്കിലൂടെ മനസ്സിലാക്കേണ്ടത്.   മാത്രമല്ല, മറ്റുള്ളവരെ ആ മാർഗത്തിലൂടെ യത്രചെയ്യാൻ പ്രേരിപ്പിക്കുകയും വേണം .

" ഗായത്രി ഗീതാം ഹ്യേതാം യോനരോവേത്തി തത്വതഃ
സമുക്ത്വാ സർവ്വദുഖേഭ്യഃ  സദാനന്ദേ നിമജ്ജതി"

ആരാണോ ഗായത്രീഗീത യഥാവിധി മനസ്സിലാക്കുന്നത് അയാളിൽ നിന്നും എല്ലാവിധത്തിലുള്ള പ്രതിസന്ധികളും ദൂരികരിക്കപ്പെടും . അയാൾ  എല്ലായ്പ്പോഴും സന്തോഷം ആനന്ദവും നിറഞ്ഞവനുമായിരിക്കും...

No comments:

Post a Comment