7 November 2020

പക്ഷാന്തര ലക്ഷ്മീ ഭജനം

"പക്ഷാന്തര ലക്ഷ്മീ ഭജനം"

ഐശ്വര്യത്തിനും, സമൃദ്ധിയ്ക്കും,  അഭിവൃദ്ധിയ്ക്കും ഉതകുന്ന ഒരു അനുഷ്ഠാനം.

"ശ്രീ"എന്ന ലക്ഷ്മീ കടാക്ഷമാണ്, ഐശ്വര്യവും, സമാധാനവും, അഭിവൃദ്ധിയും നൽകി  പ്രപഞ്ചത്തെ നിലനിർത്തിപ്പോ രുന്നത്. ഓർമ്മയിൽ വരുന്ന ഒരു സംഭവം ഉണ്ട്. പണ്ട് വായിച്ചറിവു ള്ളതാണ്. പാർവ്വതീപരമേശ്വരന്മാർ തമ്മിൽ "ശ്രീ"യുടെ പ്രശസ്തി യെക്കുറിച്ചൊരു തർക്കം. പ്രപഞ്ചത്തിലെ ഏറ്റവും വലിയ ദുഃഖങ്ങളാണ് ഭർത്തൃദുഃഖവും, പുത്രദുഖവും എന്ന് ദേവിയുടെ വാദം. മഹാദേവനുണ്ടോ സമ്മതിക്കുന്നു. അദ്ദേഹം ഉദാഹരണ സഹിതം ദേവിയ്ക്ക് മനസ്സിലാക്കിക്കൊടുത്തു; ഇതൊന്നുമല്ല, പിന്നെയോ 'ശ്രീ' കടാക്ഷമില്ലാത്ത ദുഃഖം, അതായത് ദാരിദ്ര്യദുഃഖം എന്ന മഹാദുഃഖമാകുന്നു പ്രപഞ്ചത്തി ലെ ഏറ്റവും വലിയ ദുഃഖം എന്ന്. ഇന്ന് ലോകം മുഴുവൻ പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന മഹാമാരിയുടെ അനന്തര ഫലമായി ഉണ്ടായേക്കാവുന്ന ഒരു ദുരന്തമായിരിക്കും "ദാരിദ്ര്യം".

മംഗളപ്രദമായ ഐശ്വര്യങ്ങൾ ക്ഷയിച്ചു പോകാതെ, പ്രപഞ്ച നിലനിൽപിനായി, അഴകും, ശോഭയും, സമാധാനവും, അഭിവൃദ്ധിയും കോരിച്ചൊരിഞ്ഞ്, ശാശ്വതമായി എന്നും നമ്മെ കാത്തുരക്ഷിക്കുന്നവളാണ് സാക്ഷാൽ ശ്രീദേവിയെന്ന "മഹാലക്ഷ്മി".ദേവിമാരിൽ അത്യുന്നത സ്ഥാനം അലങ്കരിക്കുന്നതും, അർഹിക്കുന്നതും ശ്രീ മഹാലക്ഷ്മി തന്നെയാണ്. "ശ്രീ"യാണ് ഭഗവാൻ മഹാവിഷ്ണുവിന് ശ്രേയസ്സും. അഷ്ടലക്ഷ്മീ ദേവിമാരെ ദർശിച്ച്, പ്രാർത്ഥിച്ച് യഥാവിധി വഴിപാടുകൾ നടത്തിവരുന്ന കുടുംബങ്ങളിൽ, അഷ്ടൈശ്വര്യ ങ്ങളും, സകല സൗഭാഗ്യങ്ങളും എന്നെന്നും നിറഞ്ഞു നിൽക്കും.

അഷ്ടൈശ്വര്യപ്രദായിനിയായ ദേവിയെ, ദേവന്മാർ പോലും ഒന്നടങ്കം ഭജിക്കുന്നു. വിദ്യയും, ശക്തിയും,പദവിയും,കീർത്തിയും ഐശ്വര്യവും എല്ലാം അനുഭവവേ ദ്യമാക്കണമെങ്കിൽ ശ്രദേവീ കടാക്ഷംഅത്യന്താപേക്ഷിതമാ ണെന്ന് ഒരുപാട് അനുഭവങ്ങൾ സൂചിപ്പിക്കുന്നു. ജഗന്മാതാവായ ശ്രീമഹാലക്ഷീദേവിയെ, കനകധാര സ്തോത്രം  ജപിച്ച്, വാഴ്ത്തി സ്തുതിച്ച് സ്വർണ്ണമഴ പെയ്യിച്ചില്ലേ ശ്രീ ശങ്കരാചാര്യ സ്വാമികൾ. ശ്രീമഹാദേവന്റെ ഉപദേശപ്രകാരം, ശ്രീമഹാലക്ഷ്മി യെ പൂജിച്ച്, ഭാദ്രമാസത്തിലെ മഹാലക്ഷ്മീ വൃതവുമനുഷ്ഠിച്ച്, നാശമില്ലാത്ത സമ്പത്തുക്കളുടെ അധിപനായിത്തീർന്ന കുബേരന്റെ(രാവണന്റെ ജ്യേഷ്ഠൻ) കഥയും നമുക്കന്യമല്ല. പറഞ്ഞാൻ തീരാത്ത മഹത്വങ്ങ ളുള്ള ദേവിയെ ഒരു പ്രത്യേക രീതിയിൽ ഭജിച്ച് പ്രീതിപ്പെടുത്തി  യാൽ സകല സൗഭാഗ്യങ്ങളും കരഗതമാകും. ഇതിനെ 'പക്ഷാന്തര ലക്ഷീഭജനം' എന്നറിയപ്പെടുന്നു. ഇതിനായി നാം ചൊല്ലുന്നത് ബ്രഹ്മവിരചിത മായ മഹാലക്ഷ്മിയഷ്ടകമാണ്.

സാമ്പത്തികബുദ്ധിമുട്ടു കളിൽ നിന്ന് കരകയറാനും, അകാരണമായി കടബാധ്യത യിൽ പെടാതിരിക്കാനും ഉത്തമ മാർഗ്ഗമാണ് പക്ഷാന്തരലക്ഷ്മീ ഭജനം അഥവാ മഹാലക്ഷ്മി അഷ്ടക ജപം.

ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ഗജലക്ഷ്മി അഥവാ ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീർത്തിലക്ഷ്മി, വിജയലക്ഷ്മി, രാജലക്ഷ്മി എന്നീ എട്ട് ലക്ഷ്മിമാരെയും തുല്യപ്രാധാന്യത്തോടെ ജപിക്കണം. കൂടാതെ ദേവീപ്രീതി ക്കായി, വീടും പരിസരവും വൃത്തിയായി സൂക്ഷിച്ച്, രണ്ടു സന്ധ്യകളിലും വിളക്ക് തെളിയിച്ചു നാമം ജപിക്കണം. ആഹാരം കഴിവതും വീട്ടിൽ തന്നെ പാചകം ചെയ്യുന്നതാകും ഉത്തമം. തുളസി, നെല്ലി, ആര്യവേപ്പ് തുടങ്ങി ഐശ്വര്യദായകങ്ങളായ ചെടികൾ നട്ടുവളർത്തുക. സാധുക്കളായ ജനങ്ങൾക്ക് ഇരുചെവിയറിയാതെ ദാനം ചെയ്യുക.

ഋതുക്കൾക്ക് വിധേയരായ എട്ട് ലക്ഷ്മിമാരിൽ ഓരോരുത്തരേ യും ബന്ധപ്പെട്ട ഋതുക്കളിലേയും, മൂന്നു പക്ഷക്കാലത്തിന് ഏതാണ്ട് ഒന്നര മാസക്കാലം എന്ന ഒരു കണക്കുവച്ച് ഓരോ ലക്ഷ്മിമാരു ടേയും മന്ത്രം സദാ ഉരുവിട്ടു കൊണ്ടിരിക്കണം. മൗനമായി മനസ്സിൽ ഉരുവിടുന്നതാണ് ഉത്തമം.

പക്ഷാന്തര ലക്ഷീഭജന ത്തിനായുള്ള ശ്ലോകങ്ങൾ താഴെക്കൊടുക്കുന്നു.

1. "ധനലക്ഷ്മീ മന്ത്രം"

നമസ്തേസ്തു മഹാമായേ!
ശ്രീപീഠേ സുര പൂജിതേ!
ശംഖചക്ര ഗദാഹസ്തേ!
മഹാലക്ഷ്മി നമോസ്തുതേ!!

"ധനു ഒന്നാം തീയതി മുതൽ മകരം പതിനഞ്ചാം തീയതി വരെ" മനസ്സിൽ ധനലക്ഷ്മീ മന്ത്രം  മൗനമായി ചോല്ലുക.
നിത്യേന അകമഴിഞ്ഞ്  സർവ്വാഭിവൃദ്ധിപ്രദായിനിയായ ദേവിയെ പ്രാർത്ഥിക്കുകയും, അചഞ്ചലമായ ഭക്തിയും വിശ്വാസവും ശ്രീ ലക്ഷ്മിയിൽ അർപ്പിക്കുകയും ചെയ്താൽ, ദേവി, സമ്പത്ത് കനിഞ്ഞു നൽകുകയും, നഷ്ടപ്പെട്ട സൗഭാഗ്യങ്ങൾ വീണ്ടെടുക്കാനും കഴിയും.

2 "ധാന്യലക്ഷ്മീ മന്ത്രം"

നമസ്തേ ഗരുഡാരൂഢേ!
കോലാസുര ഭയങ്കരി!
സർവ്വപാപഹരേ ദേവീ!
മഹാലക്ഷ്മി നമോസ്തുതേ!!

"മകരം പതിനാറു മുതൽ
മീനസംക്രമം വരെ" ഒന്നരമാസം ധാന്യലക്ഷ്മീ മന്ത്രം മനസ്സിൽ ചോല്ലുക.
ധാന്യാഭിവൃദ്ധി ഉണ്ടാകണമെ ങ്കിൽ  ലക്ഷ്മീ കടാക്ഷം അത്യന്താപേക്ഷിതമാണ്. മണ്ണിന്റെ മക്കളായ കർഷകരുടെ ഇഷ്ടദേവതയാണ് ധാന്യലക്ഷ്മി.
ഈ മഹാശക്തിയെ വിശ്വസിക്കു കയും, ആരാധിക്കുകയും ചെയ്യുന്നവരെ പ്രകൃതിക്കോ, മനുഷ്യർക്കോ ചതിക്കാൻ കഴിയില്ല. അവർക്ക് കൃഷി നാശമോ ധനനഷ്ടമോ ഉണ്ടാകാതെ ദേവി സംരക്ഷിക്കും.

3. "ധൈര്യലക്ഷ്മീമന്ത്രം"

സർവ്വജ്ഞേ സർവ്വവരദേ!
സർവ്വദുഷ്ട ഭയങ്കരീ!
സർവ്വദു:ഖഹരേ ദേവീ!
മഹാലക്ഷ്മീ നമോസ്തുതേ!!
     
"മീനം ഒന്നാം തീയതി മുതൽ മേടം പതിനഞ്ചാം തീയതി വരെ" ഒന്നരമാസം ധൈര്യലക്ഷ്മീ മന്ത്രം  മൗനമായി ഉരുവിടുക.
ധൈര്യലക്ഷ്മി സ്ഥിരമായി വാഴുന്നത്, നൽക്കീരനെപ്പോലെ , പതറാത്ത മനസ്സുള്ള,ആത്മധൈര്യമുള്ള പുണ്യാത്മാക്കളിലാണ്. കായബലത്തേക്കാൾ എത്രയോ മടങ്ങ് വലുതാണ് മനോധൈര്യം. ധൈര്യലക്ഷ്മീകടാക്ഷം കൊണ്ട് നമുക്കത് നേടിയെടുക്കാം.   

4."ശൗര്യലക്ഷ്മീ മന്ത്രം"

സിദ്ധിബുദ്ധി പ്രദേ ദേവീ!
ഭുക്തിമുക്തി പ്രദായിനീ!
മന്ത്രമൂർത്തേ സദാ ദേവീ!
മഹാലക്ഷ്മി നമോസ്തുതേ!

"മേടം പതിനാറു മുതൽ മിഥുന സംക്രമം വരെ" ഒന്നരമാസം ശൗര്യലക്ഷ്മീ മന്ത്രം സദാ മനസ്സിൽ മൗനജപം ചെയ്യുക.
വീരശൂരപരാക്രമികളായ     യോദ്ധാക്കളുടെ മനസ്സുകളിൽ ഒരു സൂര്യഗോളത്തെപ്പോലെ എല്ലായ്പ്പോഴും കത്തിജ്ജ്വലിച്ചു കൊണ്ട്, അവർക്ക് ആനകളുടെ ശക്തിയും ശൗര്യവും നൽകി അത്യാപത്ത് ഘട്ടങ്ങളിൽ നിന്ന് രക്ഷിക്കുന്നവളാണ് ശൗര്യലക്ഷ്മി അഥവാ ഗജലക്ഷ്മി.

5."വിദ്യാലക്ഷ്മീ മന്ത്രം"

ആദ്യന്തരഹിതേ ദേവീ!
ആദിശക്തി മഹേശ്വരി!
യോഗജേ യോഗസംഭൂതേ!
മഹാലക്ഷ്മി നമോസ്തുതേ!!
 
"മിഥുനം ഒന്നാം തീയതി മുതൽ കർക്കിടകം പതിനഞ്ചാം തീയതി വരെ"ഒന്നരമാസം വിദ്യാലക്ഷ്മീ മന്ത്രം മനസ്സിൽ എപ്പോഴും ജപിക്കണം.
മനസ്സെന്ന ശ്രീകോവിലിൽ, വിദ്യാലക്ഷ്മിയെ സദാ വാഴ്ത്തി സ്തുതിക്കുന്നവർക്ക്, അതിരറ്റ പാണ്ഡിത്യത്തെ പ്രദാനം ചെയ്ത് വാണരുളുന്നവളാണ് ദേവി.

6.  "കീർത്തി ലക്ഷ്മീ മന്ത്രം"

സ്ഥൂല സൂക്ഷ്മ മഹാരൗദ്രേ!
മഹാശക്തി മഹോദരേ!
മഹാപാപഹരേ ദേവീ!
മഹാലക്ഷ്മി നമോസ്തുതേ!!
    
"കർക്കിടകം പതിനാറു മുതൽ കന്നി സംക്രമം വരെ" ഒന്നരമാസം കീർത്തി ലക്ഷ്മീ മന്ത്രം സദാ മൗനമായി മനസ്സിൽ ഉരുക്കഴിക്കുക.
വിജയം, പ്രശസ്തി, സൗഭാഗ്യം, സ്ഥാനമാനങ്ങൾ, ജ്ഞാനം, കുലമഹിമ എന്നിവയെല്ലാം പ്രദാനം ചെയ്ത് , പാപാദികളെ നീക്കം ചെയ്ത്, ജീവിതം ധന്യവും,  ഐശ്വര്യപൂർണവും ആക്കിത്തീർ ക്കുന്നവളാണ് കീർത്തി ലക്ഷ്മി.

7.  "വിജയലക്ഷ്മീമന്ത്രം"

പത്മാസനസ്ഥിതേ ദേവി!
പരബ്രഹ്മസ്വരൂപിണി!
പരമേശി ജഗന്മാതാ:
മഹാലക്ഷ്മി നമോസ്തുതേ!!
      
"കന്നി ഒന്നാം തീയതി മുതൽ തുലാം പതിനഞ്ചാം തീയതി വരെ" ഒന്നര മാസക്കാലം വിജയലക്ഷ്മീ മന്ത്രം മനസ്സിൽ മൗനമായി ചൊല്ലുക.
   
വിദ്യയും, ശക്തിയും,വിത്തവും ജീവിതാഭിലാഷങ്ങൾ പൂർത്തീ കരിക്കുന്നതിനും, ജീവിതവിജയ ത്തിനും അവിഭാജ്യ ഘടകങ്ങ ളാണ്. നിരന്തരം വിജയലക്ഷ്മീ ഭജനം നടത്തി ദേവിയുടെ അനുഗ്രഹം സിദ്ധിച്ചവർക്ക് ഇവ മൂന്നും അനായാസം ലഭ്യമാകും.

8."രാജലക്ഷ്മീ മന്ത്രം"

ശ്വേതാംബരധരേ ദേവീ!
നാനാലങ്കാരഭൂഷിതേ!
ജഗൽസ്ഥിതേ ജഗന്മാതർ
മഹാലക്ഷ്മി നമോസ്തുതേ!!
  
"തുലാം പതിനാറു മുതൽ ധനു സംക്രമംവരെ" ഒന്നരമാസം  രാജലക്ഷ്മീ മന്ത്രം മൗനമായി മനസ്സിൽ ഉരുവിടുക.

പണ്ട് കാലത്ത് രാജ്യത്തിന്റെയും, പ്രജകളുടെയും അഭിവൃദ്ധിക്കും, ഐശ്വര്യത്തിനും, രാജകുടുംബ ങ്ങൾ രാജലക്ഷ്മീ ദേവിയെ ഉപാസിച്ചിരുന്നു

നവരാത്രി കാലത്ത് ഈ ഭജനമുറ ആരംഭിക്കുന്നത് അത്യധികം ഫലപ്രദമായിരിക്കും.
    

No comments:

Post a Comment