തുളസി മാഹാത്മ്യം - 10
വീട്ടിലെ തുളസിച്ചെടി ഉണങ്ങുന്നുണ്ടോ ?
വീട്ടുമുറ്റത്ത് ഒട്ടുമിക്ക ആളുകളും നട്ടുവളര്‍ത്തുന്ന ഒന്നാണ് തുളസിച്ചെടി. ഹൈന്ദവഭവനങ്ങളില്‍ മിക്കവാറും നിര്‍ബന്ധമുള്ളതും പുണ്യസസ്യമായി നാം പൂജിയ്ക്കുന്നതുമായ ചെടിയാണ് ഇത്. അതുകൊണ്ടുതന്നെ മിക്ക ഹൈന്ദവ ഭവനങ്ങളിലും തുളസിത്തറയും ഉണ്ടായിരിക്കും. പുണ്യസസ്യം എന്നതിനേക്കാള്‍ ഉപരിയായി ധാരാളം ഔഷധഗുണങ്ങളും തുളസിക്കുണ്ട്.
നല്ലപോലെ പരിപാലിച്ചിട്ടും തുളസിച്ചെടി ഉണങ്ങിപ്പോകുന്നത് പല വീടുകളിലേയും ഒരു പ്രശ്‌നമാണ്. ഇത് പലര്‍ക്കും വിഷമവും ഉണ്ടാക്കാറുണ്ട്. തുളസിച്ചെടി ഉണങ്ങുന്നത് വീടുകളില്‍ ദോഷവും ഐശ്വര്യക്കേടും വരുന്നതിന്റെ സൂചനയാണെന്നാണ് വേദങ്ങളില്‍ പറയുന്നത്.
പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടെങ്കിലും ഒരു പ്രാവശ്യം ഒരു തുളസിയില മാത്രമേ പറിച്ചെടുക്കാന്‍ പാടുള്ളൂ എന്നാണ് വേദങ്ങളില്‍ പറയുന്നത്. അതുപോലെ കൈ കൊണ്ടു മാത്രമേ തുളസിയിലകള്‍ പറിച്ചെടുക്കാവൂയെന്നും അല്ലാത്തത് ദോഷമാണെന്നും പറയപ്പെടുന്നു.
വൈകീട്ടു നാലു മണിയ്ക്കു ശേഷം തുളസിയിലകള്‍ പറിച്ചെടുക്കരുതെന്നും വേദങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. ഞായറാഴ്ച ദിവസങ്ങളിലും ദ്വാദശി ദിവസങ്ങളിലും തുളസിയില പറിച്ചെടുക്കാന്‍ പാടില്ല. അതുപോലെ തുളസിയില പറിക്കുന്നതിനായി വലതു കൈ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും വേദങ്ങളില്‍ പറയുന്നു.
ഉണങ്ങിയ തുളസി വൃത്തിയുള്ള ഒഴുക്കുള്ള വെള്ളത്തിലായിരിക്കണം ഒഴുക്കി വിടേണ്ടത്. സ്വര്‍ഗത്തെയും ഭൂമിയേയും ബന്ധിപ്പിയ്ക്കുന്ന കണ്ണിയാണ് തുളസി എന്നാണ് വിശ്വാസം. ഇതുകൊണ്ടുതന്നെ തുളസിയോട് അനാദരവരവ് കാണിക്കാന്‍ പാടില്ല. തുളസിച്ചെടി വീട്ടിലുള്ളിടത്തോളം കാലം അവിടം ഒരു തീര്‍ത്ഥാടനകേന്ദ്രത്തിന്റ ഗുണം നല്‍കുമെന്നും യമദേവന്‍ അങ്ങോട്ടു കടക്കില്ല എന്നുമൊക്കെയാണ് വിശ്വാസങ്ങള്‍.
തുളസി വേണ്ട വിധത്തില്‍ പരിചരണം നല്‍കിയിയിട്ടും നശിച്ചു പോകുന്നുവെങ്കില്‍ ഇത് വീട്ടിലുണ്ടാകാന്‍ ഇടയുന്ന കഷ്ടനഷ്ടങ്ങളെയും മരണത്തെയും കുറിച്ചു സൂചിപ്പിയ്ക്കുന്നു.
ദോഷങ്ങളുണ്ടാകുന്നതിനു മുന്‍പ് തുളസീദേവി വീടു വീട്ടു പോകുന്നുവെന്നതിന്റെ സൂചനായണിത്.
എന്നാല്‍ പരിചരണമില്ലെങ്കിലും നല്ല രീതിയില്‍ തുളസി വളരുകയാണെങ്കില്‍ ഇത് സന്തോഷവും ഐശ്വര്യവും വീട്ടില്‍ നിറയുന്നുവെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
തുളസിയുടെ ഇലകളുടെ നിറം പെട്ടെന്നു മാറുകയാണെങ്കില്‍ ഇത് വീട്ടില്‍ ആരെങ്കിലും ആഭിചാരങ്ങളിലൂടെയോ സ്വാധീനം നേടാന്‍ ശ്രമിയ്ക്കുന്നവെന്നതിന്റെ സൂചന നല്‍കുന്നു.
തുളസിച്ചെടി ഉണങ്ങുകയെങ്കില്‍ ഇത് വീട്ടിലെ ഗൃഹനാഥനോ നാഥയ്‌ക്കോ രോഗം വരാനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നു.
ഒരു തുളസിയ്‌ക്കൊപ്പം തന്നെ വേറെ തുളസി അവിടെത്തന്നെ മുളച്ചു വരുന്നത് പ്രവർത്തി മേഖലയിൽ ഉയര്‍ച്ച കാണിയ്ക്കുന്ന ഒന്നാണ്.
തുളസി നശിച്ചാലോ ഉണങ്ങിയാലോ വേറെ തുളസി വച്ചു വളര്‍ത്തുക. തുളസി നന്നായി വളരുന്ന വീട്ടില്‍ ഭഗവാന്‍ വിഷ്ണു വസിയ്ക്കുമെന്നാണ് വിശ്വാസം.
No comments:
Post a Comment