യന്ത്രങ്ങള്‍ - 09
സ്‌ത്രീവശ്യയന്ത്രം
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഷട്‌കോണ്, പുറമെ ഭുപുരം ഇങ്ങനെ യന്ത്രമെഴുതുക.
ഷട്‌കോണേ നിജസാദ്ധ്യനാമസഹിതം
മായാം ലിഖേന്മദ്ധ്യത-
സ്‌തല്‍ കോണേഷു വിദര്‍ഭിതാമഭിലിഖേ-
ച്‌ഛക്‌തിം സ്വസാദ്ധ്യാഖ്യയാഃ
ബാഹ്യേ ഭൂമിപുരം സകോണമദനം
താംബൂലപത്രേ ക്യതം
ജപ്‌തം ഖാദയിതുഃ പ്രിയാ നിശിഭവേത്
സാ തസ്യ വശ്യാ ചിരം
യന്ത്രത്തിന്റെ മദ്ധ്യാഭാഗത്തായി ഹ്രീം എന്ന മായാബീജവും സാദ്ധ്യനാമവുമെഴുതുക. വീണ്ടും അതുതന്നെ ആറു കോണുകളിലുമെഴുതണം. ഒടുവില്‍ ഭുപുരകോണുകളില്‍ ക്ലീം എന്ന കാമബീജവുമെഴുതേണ്ടതാണ്.ഈ യന്ത്രം വെറ്റിലയിലെഴുതി 108 ഉരു മന്ത്രം ജപിച്ച് അതുകൊണ്ട് മുറുക്കുന്നവന്, എത്ര വിരക്‌തയായ സ്‌ത്രീയും വളരെ വേഗത്തില്‍ വശഗ (സ്വാധീന) യായിത്തീരുന്നതാണ്. ഇങ്ങനെ താബുലചര്‍വ്വണം ചെയ്യുന്നത് സ്‌ത്രീയാണെങ്കില്‍, വിരക്‌തിവന്ന പുരുഷന്‍ പോലും അവള്‍ക്ക് സ്വാധീനമായിത്തീരുന്നതായിരിക്കും.
പതിവശ്യകരം യന്ത്രം
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഭൂര്‍ജ്‌ജാദൗ കനകാദൗ വാപട്ടേഷ്‌ട്ര ദളമാലിഖേല്‍
സകാരപുടിതം നാമ കര്‍ണ്ണികായാം ദളേ ദ്രിജാം
പ്രടയോഗമന്ത്രങ്ങള്‍ :
💢●●●●●ॐ🔥🔱🔥ॐ●●●●●💢
വ്യത്തമദ്ധ്യത്തില്‍ സാദ്ധ്യനാമമെഴുതുക. അതിന്റെ ഇടത്തുവശത്തും വലത്തുവശത്തും സ എന്ന അക്ഷരമെഴുതണം. ദളത്തില്‍ ഹ്രീം എന്നുമെഴുതുക.
യന്ത്രരീതി :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഒരു വ്യത്തവും പുറമെ എട്ടു ദളങ്ങളും ചേര്‍ന്നതാണ് യന്ത്രം. കുടപ്പന, കരിമ്പന തുടങ്ങിയവയിലോ സ്വര്‍ണ്ണം, വെള്ളി മുതലായ ലോഹത്തകിടുകളിലോ ഈ യന്ത്രമെഴുതാം.
യന്ത്രധാരണഫലം: -
💢●●●●●ॐ🔥🔱🔥ॐ●●●●●💢
കണ്‌ഠേ ധ്യതം ഭര്‍ത്യവശ്യകാരകം യന്ത്രമുത്തമം
വാമബാഹൗസുതാപ്രാപ്‌തിര്‍ദക്ഷബാഹൗ സുതപ്രദം.
സ്‌ത്രീകള്‍ ഈ യന്ത്രത്തെ കഴുത്തില്‍ ധരിച്ചാല്‍ ഭര്‍ത്താവ് സ്വാധീനമായിത്തീരും. ഇടത്തെ കൈയിന്മേല്‍ കെട്ടുകയാണെങ്കില്‍ പുത്രിയുണ്ടാകും. വലത്തെ കൈയിന്മേല്‍ കെട്ടുകയാണെങ്കില്‍ പുത്രനേയും ലഭിക്കും.
ധനിവശ്യകരം യന്ത്രം പ്രമാണം :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
സുവര്‍ണ്ണാദിക്യതേ പത്രേ ഷടകോണം സാദ്ധ്യകര്‍ണ്ണികം
കോണോഗ്രേ കോണമദ്ധേയ ച കാമാന്‍ ദ്വാദശസംലിഖേല്‍
തദ്‌്യത്തേന ച സംവേഷ്‌ട്യ മായയാ വേഷ്‌ടയേദ് ബഹി
പുനര്‍വ്യത്തേന സംവേഷ്‌ട്യ ധാരയേദ് ഭക്‌തിസംയുതഃ
ഈ യന്ത്രം സ്വര്‍ണ്ണം, വെള്ളി മുതലായ ലോഹം കൊണ്ടു നിര്‍മ്മിച്ച തകിടിന്മേലാണ് എഴുതേണ്ടത്.
യന്ത്രരീതി:-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ആദ്യം ഷട്‌കോണ്, അതിനുപുറമെയായി രണ്ടു വൃത്തങ്ങള്‍, ഇങ്ങനെ യന്ത്രം വരയ്‌ക്കണം
No comments:
Post a Comment