യന്ത്രങ്ങള്‍ - 03
യന്ത്രസ്ഥാപനവും യന്ത്രധാരണവും
💢●●●●●ॐ🔥🔱🔥ॐ●●●●●💢
സ്ഥലശുദ്ധിവരുത്തിവേണം യന്ത്രം സ്ഥാപിക്കുവാന്‍. സ്ഥലശുദ്ധി താഴെ പറയുന്ന പ്രകാരമാണ് ചെയ്തു വരുന്നത്.
യന്ത്രം സ്ഥാപിക്കുവാനുദ്ദേശിക്കുന്ന സ്ഥലം ഒരു പരിധിവരെ കുഴിക്കുക.മുകള്‍ഭാഗത്തുള്ള മണ്ണ് വാരികളഞ്ഞ് വെടിപ്പാക്കുകനല്ല വിറകുകള്‍ നിരത്തിവച്ച് കത്തിച്ച് സ്ഥലം ശുദ്ധമാക്കുക.ശുദ്ധമായ മണ്ണ് കൊണ്ടുവന്ന് ഇട്ടു നിരപ്പാക്കുക.പശുവിനെ കെട്ടിനിറുത്തുക. (ഒരു ദിവസമെങ്കിലും കെട്ടിയിടണം)ഭക്തന്മാരായ ബ്രാഹ്മണരെ മൃഷ്ടാന്നഭോജനം ചെയ്യിപ്പിച്ച്, അതിന്‍റെ ഉച്ഛിഷ്ടം ഇടുക. (അവര്‍ക്ക് കൊടുത്ത ഭക്ഷണപദാര്‍ത്ഥത്തില്‍ ബാക്കിവരുന്ന ഭക്ഷണവസ്തുക്കള്‍)പഞ്ചഗവ്യം തളിക്കുക.
ഇങ്ങനെയൊക്കെയാണ് സ്ഥലശുദ്ധി ചെയ്യേണ്ടത്. മേല്പറഞ്ഞ ഏഴു സമ്പ്രദായങ്ങളില്‍ ഏതെങ്കിലും ഒന്ന് മാത്രം ചെയ്‌താല്‍ മതിയാകും.
കുഴിച്ച്, പുണ്യാഹം തളിച്ചതിനുശേഷം കുഴിയില്‍ അക്ഷതം (നെല്ലും അരിയും ചേര്‍ന്ന മിശ്രിതം) ദര്‍ഭപ്പുല്ല്, പൂവ്, ചന്ദനം എന്നിവ ഇടുക. അതിനുശേഷം യന്ത്രം വളവോ, ചതവോ ഉണ്ടാകാത്തവിധം കുഴിയില്‍വച്ച് മണ്ണുകൊണ്ട് കുഴി തൂര്‍ക്കുക. ആ സ്ഥാനത്ത് വൃത്തികേടുള്ള വസ്തുക്കളൊന്നുമിട്ട് അശുദ്ധമാക്കാതെ സൂക്ഷിക്കണം. ഗൃഹത്തിലുള്ള വേണ്ടപ്പെട്ടവരെല്ലാം യന്ത്രം സ്ഥാപിച്ച സ്ഥാനം അറിയുകയും ആ സ്ഥലം വൃത്തികേടാവാതെ ശ്രദ്ധിക്കുകയും ചെയ്യേണ്ടതാണ്.
യന്ത്രധാരണം
💢●●●●●ॐ🔥🔱🔥ॐ●●●●●💢
യന്ത്രം ധരിക്കുവാനുദ്ദേശിക്കുന്ന വ്യക്തിയുടെ ശാരീരിക മാനസികങ്ങളായ ദോഷങ്ങള്‍ നശിപ്പിക്കുക; ഗൃഹം, വാസസ്ഥലം മുതലായവയ്ക്കുള്ള വൈകല്യങ്ങള്‍ ശമിപ്പിക്കുക തുടങ്ങിയവയായിരിക്കുമല്ലോ യന്ത്രധാരണോദ്ദേശം. അതിനു വ്യക്തിയുടെ ശരീരമനസ്സുകളെ ബാധിച്ചിട്ടുള്ള മൂര്‍ത്തിവിശേഷങ്ങളെ ആവാഹിച്ച് ആവും വിധം ബലിപൂജാദികള്‍ കൊടുത്ത് പറഞ്ഞയയ്ക്കണം. വ്യക്തിയെ ശുദ്ധമായി കുളിപ്പിച്ച് പുണ്യാഹം, കലശാഭിഷേകം മുതലായവകളാല്‍ ശുദ്ധനാക്കണം. പിന്നെയാണ് യന്ത്രം ധരിപ്പിക്കേണ്ടാത്. ഉന്മാദം (ഇളക്കം) ഉള്ള ആളാണ് യന്ത്രം ധരിപ്പാനുദ്ദേശിക്കുന്നതെങ്കില്‍ ബാധിച്ച മൂര്‍ത്തികളെ ഇളക്കി സത്യം ചെയ്യിപ്പിച്ച് യാത്രയാക്കിയതിനുശേഷം വേണം യന്ത്രം ധരിക്കുവാന്‍.
No comments:
Post a Comment