എന്താണ് ആത്മീയ പക്വത
1. ആത്മീയ പക്വത എന്നാൽ മറ്റുള്ളവരെ മാറ്റാൻ നമ്മൾ ശ്രമിക്കുന്നത് അവസാനിപ്പിച്ച് പകരം സ്വയം മാറുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഉണ്ടാകുന്നതാണ്.
2. നമ്മൾ മറ്റുള്ളവരെ അവർ ആയിരിക്കുന്ന അവസ്ഥയിൽ ആളുകളെ അതേപടി സ്വീകരിക്കുമ്പോൾ ഉണ്ടാകുന്നതാണ്.
3 എല്ലാവരും സ്വന്തം വീക്ഷണകോണിൽ ശരിയാണെന്ന് മനസ്സിലാക്കുമ്പോഴാണ് നമ്മുക്ക് ആത്മീയ പക്വത ഉണ്ടാകുന്നത്
4. കഴിഞ്ഞ കാര്യങ്ങൾ പോകാൻ അനുവദിക്കുന്നത് പഠിക്കുമ്പോഴാണ് ആത്മീയ പക്വത ഉണ്ടാകുന്നത്.
5. ബന്ധങ്ങളിൽ നിന്ന് കുറെ "നന്മകൾ പ്രതീക്ഷകൾ ഉണ്ടാകുന്നത് ഉപേക്ഷിക്കാനും നമ്മുക്ക് ആകുന്നത് മറ്റുള്ളവർക്ക് നൽകാനും കഴിയുമ്പോഴാണ് ആത്മീയ പക്വത രൂപപ്പെടുന്നത്.
6. നമ്മൾ ചെയ്യുന്ന എന്ത് പ്രവർത്തികളും ഒരു കാര്യത്തിനാണ് എന്ന് മനസിലാക്കുക, നമ്മളുടെ സമാധാനത്തിനായി നമ്മൾ ചെയ്യുന്നു.
7. നമ്മൾഎത്ര ബുദ്ധിമാനാണെന്ന് ലോകത്തിന് മുന്നിൽ തെളിയിക്കുന്നത് നിർത്തുമ്പോഴാണ് ആത്മീയ പക്വത ഉടലെടുക്കുക
8. നമ്മൾ മറ്റുള്ളവരിൽ നിന്ന് അനുമതി തേടി ബഹുമതി തേടി കാര്യങ്ങൾ ചെയ്യാത്ത സമയത്താണ് ആത്മീയ പക്വത രൂപപ്പെടുക.
9. നമ്മൾ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നത് അവസാനിപ്പിക്കുമ്പോഴാണ് ആത്മീയ പക്വത രൂപപ്പെടുക
10. നമ്മൾ സ്വയം സമാധാനത്തിലാകുമ്പോഴാണ് ആത്മീയ പക്വത.
11. “ആവശ്യം”, “ആഗ്രഹം” എന്നിവ തമ്മിൽ വേർതിരിച്ചറിയാനും നമ്മളുടെ ആഗ്രഹങ്ങൾ ഉപേക്ഷിക്കാൻ കഴിയുമ്പോഴാണ് ആത്മീയ പക്വത.
12. ഭൗതികവസ്‌തുക്കളുമായി "സന്തോഷം" ചേർക്കുന്നത് നിർത്തുമ്പോൾ നമ്മൾക്ക് ആത്മീയ പക്വത ലഭിക്കും !!
No comments:
Post a Comment