അഷ്ടാവക്രൻ
ഭാരതത്തിലെ മഹർഷിമാരിൽ അടുത്തത് അഷ്ടാവക്രൻ ആണ്. ഉദ്ദാലകമഹർഷിയുടെ പുത്രി സുജാതയുടെയും കഹോഡകൻറെയും പുത്രനാണ് അഷ്ടാവക്രൻ. ഗർഭസ്ഥശിശു ആയിരിക്കെതന്നെ പിതാവ് വേദം ചൊല്ലുന്നത് കേട്ട് പഠിക്കുകയും പിതാവിൻറെ ഉച്ചാരണ പിശക് ചൂണ്ടിക്കാണിക്കുകയും ചെയ്തു. അതിൽ കോപിഷ്ഠനായ കഹോഡകൻ നിൻറെ മനസ്സുപോലെ ശരീരവും വക്രമായിത്തീരട്ടെയെന്ന് ശപിച്ചു. എട്ട് വളവുകളോടെ ജനിച്ച ശിശു അഷ്ടാവക്രനുമായി. ശിശു ജനിക്കും മുമ്പ് തന്നെ പിതാവ് മരണമടഞ്ഞു. ഗർഭകാലത്ത് ദാരിദ്രമനുഭവിച്ചതിനാൽ, കഹോഡകൻ സഹായം ചോദിച്ചു ജനകൻറെ കൊട്ടാരത്തിൽ എത്തുകയും , രാജസദസ്സിലെ താർക്കികനായ വാന്ദീനനാൽ തോല്പ്പിക്കപ്പെട്ട് കടലിലെറിയപ്പെടുകയുമാണ് ഉണ്ടായത്.
ഇതൊന്നും അറിയാതെ വളർന്ന അഷ്ടാവക്രൻ ഒരു നാൾ മാതാവിന്റെ സഹോദരനുമായി കളിക്കിടയിൽ പിണങ്ങിയപ്പോൾ മാതൃസഹോദരൻറെ ആക്ഷേപത്താൽ തൻറെ പിതാവിന്റെ മൃത്യുവിനെ കുറിച്ച് അറിയാനിടയായി. തൻറെ പിതാവിനെ കടലിലെറിയാൻ കാരണക്കാരനായ താർക്കികനെ തോല്പിച്ചു കടലിലെറിയുമെന്ന് തീരുമാനിച്ച് ജനകരാജധാനിയിലെത്തിയ അഷ്ടാവക്രനെ ബാലനെന്ന് പറഞ്ഞു തിരിച്ചയയ്ക്കാൻ ശ്രമിച്ച ദ്വാരപാലകരെയും രാജാവിനെയും തൻറെ ജ്ഞാനത്താൽ നേരിട്ട അഷ്ടവക്രൻ താർക്കികനായ വാന്ദീനനെ തോല്പിച്ചു കടലിൽ എറിയിച്ചു. വാന്ദീനൻ കടലിൽ വീണപ്പോൾ കഹോഡകൻ തിരികെയെത്തി. മകൻറെ ശരീരവളവുകൾ കണ്ട പിതാവ് പശ്ചാതാപവിവശാനായി പുത്രനെ ഗംഗാസ്നാനം ചെയ്യിച്ചു. അഷ്ടാവക്രൻറെ വൈകൃതം ഗംഗയിലൊഴുകി പോയി. നിറവും വടിവുമൊത്ത സുന്ദരനായി.
വദാന്യൻ എന്ന മുനിയുടെ സുന്ദരിയായ മകൾ സുപ്രഭയിൽ അനുരുക്തനായ അഷ്ടാവക്രൻ മുനിയുടെ വ്യവസ്ഥകൾ പാലിച്ച് സുപ്രഭയെ വരിച്ചു. ഒരുവനിൽ ജനാമാർജ്ജിതമായോ കർമ്മാർജ്ജിതമായോ വന്നു ചേരുന്ന ' വക്രത ' ഈശ്വരകൃപയാൽ മാറിക്കിട്ടിയാൽ പിന്നെ മോക്ഷം തന്നെ
No comments:
Post a Comment