നാട്ടറിവ്
ഞാഞ്ഞൂലിനകത്ത് ( മണ്ണിര / ഭൂനാഗം എന്നും പറയും) ചെമ്പുണ്ട്. നേരിയ ഞാഞ്ഞൂലിനെ മോരിലിട്ട്, പിറ്റേന്ന് എടുത്ത് ശർക്കരയിലരച്ചുകൊടുത്താൽ വളരെക്കൂടിയ വിട്ടുപോകാത്ത പനിയാണെങ്കിലും വേഗത്തിൽ മാറും. ഒരു മരുന്നുകൊണ്ടും മാറുകയില്ല എന്നു കാണുമ്പോൾ ഈ ഒറ്റ ഡോസു കൊടുത്താൽ പനി വിട്ടുപോകും. അമ്മമാർ മണ്ണിര കുത്താൻ പോകുന്നത് കുട്ടികാലത്തു കണ്ടിട്ടുണ്ടാവും. അത് ഇതിനാണ്. അവർ ശർക്കരയിൽ ഉരുട്ടിത്തരുന്നതുകൊണ്ട് നിങ്ങൾ ശർക്കരയെ അറിയുള്ളൂ. അവർ പുരയുടെ അടുത്ത് വെള്ളമൊഴുകുന്നിടത്തു നിന്ന് പതുക്കെ ഒന്നിനെക്കുത്തിയെടുത്ത് മോരിനകത്തിട്ട് അടച്ചു വെച്ചേക്കും. പിറ്റേന്ന് രാവിലെ എടുത്ത് ശർക്കരയിലരച്ചു കൊടുക്കും.
വലിയ ആസ്തമയൊക്കെ വന്നാൽ അമ്മമാർ പോയി കുഴിയാനയെ പൊക്കിയെടുത്തുകൊണ്ടുവന്ന് ചോറിനകത്ത് ഉരുട്ടിയിട്ട് മോനേ ഇതങ്ങു വിഴുങ്ങിക്കോ എന്നു പറഞ്ഞു കൊടുക്കും. പിന്നെ അവന്റെ ആയുഷ്കാലത്ത് ആസ്തമ ഉണ്ടാകില്ല. വലിക്കണമെന്നു തോന്നിയാലും വലിക്കാനൊക്കില്ല എന്നാ പറയുക. ഒറ്റ ഡോസിൽ മാറും. അതിനെ ചോറിൽ പൊതിയുമ്പോൾ ചോറിനകത്തേക്ക് ഒരു സ്രവമുണ്ടാക്കും. അതാണ് രോഗം മാറുന്നത്.
മിന്നാമിനുങ്ങിനും ഈ കഴിവുണ്ട്. വയനാട്ടിൽ ഒരു വൈദ്യൻ മിന്നാമിനുങ്ങിന്റെ ഈ പ്രയോഗം കൊണ്ടുതന്നെ ജീവിക്കുന്നുണ്ട്. അവിടെ മിന്നാമിനുങ്ങ് ധാരാളം ഉള്ള സ്ഥലമാണ്. ആസ്തമയുള്ളവരു ചെന്നാൽ മീൻ വിഴുങ്ങൽ പോലൊരു സാധനം എറിഞ്ഞു കൊടുക്കുകയാണ്. ചോറു നല്ലപോലെ അരച്ച് അതിന്റെ നടുക്ക് ഒരു കുഴിയുണ്ടാക്കി മിന്നാമിനുങ്ങിനെ നടുക്കു പിടിച്ചു വെച്ച് വീണ്ടും ആ ചോറുകൊണ്ടുമൂടി വായിലേക്ക് എറിഞ്ഞു കൊടുക്കുമ്പോൾ ഒരു ഡോസിൽ രോഗം മാറുന്നുണ്ട്. ആസ്തമയ്ക്കു ( ശ്വാസം മുട്ടലിനു) മാത്രമേ ചികിത്സിക്കുകയൊള്ളൂ. വളരെ വേഗത്തിൽ ഫലപ്രദമായി മാറുകയും ചെയ്യും.
No comments:
Post a Comment