മഹാശൂലിനി ദേവി
ദുർഗ്ഗ ദേവിയുടെ തന്നെ ഏറ്റവും അത്യുഗ്ര രൂപം ആണ് മഹാശൂലിനി. ഭഗവാൻ ശരഭൻ്റെ രണ്ടാമത്തെ ശക്തി ആണ് അമ്മ. ഭഗവാൻ ശരഭൻ്റെ രണ്ടു ചിറകുകളിൽ നിന്നു ആവിർഭവിച്ച ശക്തി ആണ് ശൂലിനിയും, മഹാ പ്രത്യംഗിര ദേവിയും. ഇവർ ശരഭ്ശ്വരൻ്റെ മുഖ്യ ശക്തികളായി പറയുന്നു
ശൂലിനി ദുർഗ്ഗയുടെ ഭാവവും
പ്രത്യംഗിര കാളി ഭാവവും
ഒരു ദേവതയ്ക്കു സൗമ്യം, ഉഗ്രം, അത്യുഗ്രം എന്ന മുന്നു ഭാവം വരും. അതെ പോലെ...
ദുർഗ്ഗ ദേവിക്കു സൗമ്യം - ശാന്തി ദുർഗ്ഗാ
ഉഗ്രം - അഗ്നി ദുർഗ, വന ദുർഗ്ഗാ
അത്യുഗ്രം - ശൂലിനി ദുർഗ്ഗ.
അഷ്ട ഭുജത്തൊടെ സിംഹ വാഹിനി ആയ അമ്മ ദുർഗ്ഗാ രൂപമാണു അമ്മ കറുത്ത വർണ്ണവും, ഏട്ട് കൈയിൽ ആയുധങ്ങൾ ധരിച്ചവളും ആണ്. കറുപ്പ് തമസ്സിൻ്റെ പ്രതീകമാണു തമസ്സിനെ സംഹരിക്കയാണ് അമ്മ താമസ്സി ഭാവമായതു, സൃഷ്ടി, സ്ഥിതി സംഹാര, പരമമായ ജ്ഞാനം ദുഷ്ട സംഹാരം എന്നിവയുടെ ശക്തിയും അധീശ്വരിയുമാണു ശൂലിനി നവ ദുർഗ്ഗാ സ്വരൂപങ്ങളിൽ ഒന്നു
അഗ്നി ദുർഗ്ഗ
ശാന്തി ദുർഗ്ഗ
വന ദുർഗ്ഗ
ശൂലിനി ദുർഗ്ഗ
ശബരി ദുർഗ്ഗ
ജ്വാല ദുർഗ്ഗ
ആസുരി ദുർഗ്ഗ
ലവണ ദുർഗ്ഗ
ദീപ ദുർഗ്ഗ
ഇതിൽ മുഖ്യമായ ഒന്നാണ് അമ്മ.
ശൂലിനിക്കു അനവധി രൂപങ്ങളുണ്ടു അതിൽ പ്രധാനമായ ഒന്നു നവ ദുർഗ്ഗകളിൽ ഉള്ള ശൂലിനിയാണു എല്ലാ ശൂലിനി രൂപത്തിന്റെയും ഐക്യരൂപം ആണ് മഹാ ശൂലിനി ദുർഗ്ഗ തന്ത്രത്തിൽ ശ്രീ കുല ക്രമത്തിൽ ഉത്തര ആമ്നായത്തിന്റെ ദേവത ആണ് അമ്മ. കാളി കുലത്തിൽ ദക്ഷിണ ആമ്നായ വിദ്യയും
ഭഗവാൻ ശിവന്റെ ത്രിശൂലത്തിന്റെ മൂല ശക്തി ആണ് ത്രിശൂലിനി ആയ ശൂലിനി.
പരാ, അപര, പരാതപരാ ഈ മൂന്നുമാണു ത്രിശൂലത്തിലുള്ളതു ആ മുന്നും ഒന്നു ചേർന്നാൽ ശൂലിനിയായി. ശൂലിനി ദുർഗ്ഗാ ഭാവമെങ്കിലും കാളി കല കൂടിയവളാണു
"അഥർവ്വ രുദ്ര കാളി" യുടെ തന്നെ രൂപമാണ് അമ്മ.
അമ്മയേ യുദ്ധ പ്രിയ എന്നും വിളികയും.
"സമരേഷു ദുർഗ " ദുർഗതി നാശിനി - ഏതു ദുർഗ്ഗതിയും അമ്മയാൽ ഹനിക്കപ്പെടും
ദുഷ്ട നിഗ്രഹയും, ദുഷ്ട ശക്തികളെ നശിപ്പിക്കുന്നതാണു അമ്മയുടെ മുഖ്യ ഉദ്ദേശം. ചിത് കുണ്ഡലിനിയുടെ ജ്വലിനി രൂപം ആണ് അമ്മ.
ശൂലിനി
സൗഭാഗ്യ ശൂലിനി
ധനവർഷിണി ശൂലിനി (ഹിരണ്യേശ്വരി ).
വിദ്വേഷ ശൂലിനി
കാളരാത്രി ശൂലിനി
സംഹാര ശൂലിനി
ശരഭ ശൂലിനി
രുദ്ര ശൂലിനി
ത്രിശൂലിനി
യുദ്ധപ്രിയ ശൂലിനി
വടുക ഭൈരവി ശൂലിനി
മഹാശൂലിനി
ഇങ്ങനെ ഒട്ടനവധി ശൂലിനി രൂപങ്ങൾ തന്ത്രത്തിൽ ഗുപ്‌തമായി പറയുന്നുണ്ടു
ഇതിൻ്റെ എല്ലാം ഐക്യരൂപമായി മഹാശൂലിനി ദേവിയെ കാണുന്നു
തന്ത്രത്തിലും, വേദത്തിലും, ശാബരത്തിലും കേരളാ മാന്ത്രികത്തിലും ശൂലിനിയുടെ ഒട്ടനവധി വിധികൾ പറയുന്നുണ്ടു
കേരള മന്ത്രവാദത്തിൽ വളരെ എറെ പ്രാധാന്യമുള്ള ഒന്നാണു ശൂലിനി ക്രമം
ശൂലിനി ഹോമം, ശൂലിനി യന്ത്രം എന്നിവ ഭൂതബാധ, പ്രേതോപദ്രവം, സർപ്പഭയം, ശത്രു ഭയം, രോഗ ദുരിതങ്ങൾ എന്നിവ അകറ്റാൻ ചെയ്യുന്നു. കല്ലടിക്കൊടു മാന്ത്രികത്തിൽ ശൂലിനി വിധി പറയുന്നുണ്ടു
ശാരദ തിലകം, പ്രപഞ്ച സാരം, രുദ്രയാമളം, ആകാശ ഭൈരവ് കല്പം.തുടങ്ങി അനവധി ഗ്രന്ഥങ്ങളിൽ ശൂലിനി വിധി വളരെ വ്യക്തമായി പ്രതിപാദിക്കുന്നു
ചണ്ഡികാ മന്ത്രത്തിന്റെ അംഗ വിദ്യകൂടിയാണു ദുർഗ്ഗാ സപ്തശതിയിൽ ഗുപ്‌ത രൂപത്തിൽ ശൂലിനിയേ പറയുന്നുണ്ടു
"ശുലേന പാഹി നോ ദേവി "
ഖഡ്ഗിനി ശൂലിനി ഘോര "
ശൂലിനി ദേവിയും ആജ്ഞാ ചക്രത്തിലെ ശക്തിയാണ്. ശരഭൻ ആജ്ഞാ ചക്രത്തിലെ മുല ദേവൻനാണു. ആജ്ഞാ ചക്രത്തിലേ രണ്ടു ദളം രണ്ടു ചിറകുകളെ പ്രതിനിദാനം ചെയ്യുന്നു ഒന്നുശൂലിനിയും, രണ്ട് പ്രത്യുംഗിരയും ഇതു യോഗ രഹസ്യമാണു
ശൂലിനി ദേവിയുടെ ആവാരണമായി -
ദുർഗ്ഗാ
വരദാ
വിന്ധ്യവാസിനി
അസുരമർദിനി
യുദ്ധ പ്രിയ
ദേവ് സിദ്ധ പൂജിത
നന്ദിനി
മഹാ യോഗേശ്വരി
ഈ എട്ട് മഹാ ദുർഗ്ഗ കൂടിയാണു സാധകൻ അമ്മയുടെ ഇച്ഛയാൽ അഭിഷ്ട സിദ്ധി വരുത്തുന്നതു ഇതു അല്ലാത്ത അമ്മയുടെ ആയുധങ്ങൾ ആണ് അടുത്ത മുഖ്യ ആവരണം.
ഇങ്ങനെ വിധി പ്രകാരം ശൂലിനി യന്ത്ര പുജിച്ചാൽ സർവ്വ അഭിഷ്ട സിദ്ധി ഐശ്വര്യം എന്നിവ സിദ്ധിക്കും
പ്രതീംഗിര" ക്ഷം "ബീജ ശക്തി എങ്കിൽ.
ശൂലിനി "ക്ഷരും "ബിജ ശക്തിയാണ്.
ഇതു തന്നെയാണ് ഗുപ്‌ത ശൂലിനി ബീജം.
ശൂലിനി സാധനയാൽ ഉപാസകനു അതീന്ദ്രിയ ശക്തി കൈ വരും.
ശത്രു നാശം, സർവ കാര്യാ സിദ്ധി, മനോബലം, ഭയഹരണം, അഞ്ജന സിദ്ധി, ഷട്ട് കർമ സിദ്ധി, ഗ്രഹ ദോഷ നിവാരണ, വശ്യ സിദ്ധി തുങ്ങി അനവധി ഫലം ഉണ്ട.
ജ്യോതിഷത്തിൽ ചന്ദ്രൻ ആണ് ശൂലിനി ദേവിയെ പ്രതിനിധാനം ചെയുന്ന.
രാഹു കാലം ആണ് ശൂലിനി പൂജ ഹവനതിനു ഏറ്റവും ഉത്തമം സമയം.
അഷ്ടമി, നവമി, ആണ് മുഖ്യ തിഥി നവരാത്രി മുഖ്യ കാലം.
സോമവാരം ആണ് മുഖ്യ ദിവസം. ഗുരു ഉപദേശം പോലെ സാധന ചെയ്‌താൽ അമ്മയുടെ കൃപ ഉണ്ടാകും.
ഹിമാചൽ പ്രദേശിലേ സോലൻ ശൂലി നി ക്ഷേത്രമാണു അമ്മയുടെ മുഖ്യ ക്ഷേത്രം
No comments:
Post a Comment