12 August 2020

സനാതനധർമ്മം

സനാതനധർമ്മം

സകലജനങ്ങൾക്കും ദുഃഖം അരുതെന്നും സുഖം വേണമെന്നും ചിന്തിക്കുന്നത് പതിവാണല്ലോ. ധർമ്മം സമ്പാദിച്ചാൽ സുഖം കിട്ടുമെന്ന് ആര്യന്മാർ മനസ്സിലാക്കി. ധർമ്മ സാധനങ്ങളിൽ ശരീരം മുഖ്യമാകയാൽ ശരീരരക്ഷണത്തിനും  പോഷണത്തിനുമായി  ദോഷഹീനമായ മാർഗ്ഗങ്ങൾ  എന്തെല്ലാമാണെന്ന് അവർ അന്വേഷിച്ചു തുടങ്ങി.  ശരീരശബ്ദം കൊണ്ട് ഇവിടെ ഒരു വ്യക്തിയുടെ ശരീരം മാത്രമല്ല  ഗ്രഹിക്കേണ്ടത്.  ധർമ്മയജ്ഞം നടത്തുന്നതിന് ഉപയോഗപ്പെടുന്ന  മറ്റുള്ളവരും ഉപാസ്യന്മാരായ ദേവതകളും  പാശ്വാദികൾ, വൃക്ഷലതാദികൾ  മുതലായ സകല ചരാചരങ്ങളും.  ഇവിടെ ശരീരശബ്ദത്തിൽ  അന്തർഭവിക്കുന്നു.   ഇങ്ങനെയുള്ള ശരീരം മുഴുവനും നല്ലതിനെന്നമണ്ണം രക്ഷിക്കപ്പെട്ട്. ഓജസ്സോടുകൂടി ഇരിക്കണമെങ്കിൽ  അതാത് സമയം  വേണ്ടപോലെ മഴ മഞ്ഞ്, വെളിച്ചം കാറ്റ്  എന്നിവ ലഭിക്കണം. തന്നിമിത്തം   ധാന്യങ്ങളും സസ്യങ്ങളും   കന്ദമൂലഫലങ്ങളും രസങ്ങളും സമൃദ്ധിയെ പ്രാപിക്കണം.  അതിവൃഷ്ടികൊണ്ടോ അനാവൃഷ്ടികൊണ്ടോ  അഗ്നിപർവ്വത പ്രോക്ഷണം കൊണ്ടോ  ആപത്തുകൾ ഉണ്ടാകയുമരുത്.
ഇങ്ങനെ ഓരൊന്ന് ചിന്തിച്ച്  ബുദ്ധിമാന്മാരായ അവർ അഗ്നി, വരുണൻ,  ആദിത്യൻ, ചന്ദ്രൻ, ആകാശം ഭൂമി, എന്നി ഇത്യാദിയായി പ്രത്യക്ഷത്തിൽ  കാണുന്ന  പ്രകൃതി ദേവതകളെ ആരാധിച്ചുവന്നു.  പ്രകൃതികൾ പ്രസാദിച്ചാൽ പിന്നെയുണ്ടോ ക്ഷാമം. എവിടെയും അവർ ക്ഷേമപൂർണ്ണമായ ജീവിതം നയിച്ചു. ഈ വിധമുള്ള വിചാരത്തിനും പ്രവർത്തിക്കും എല്ലം വിജയം നൽകിയത് അവർ വേദങ്ങളെയും  തദനുസാരികളായ ധർമ്മശാസ്ത്രങ്ങളെയും  പ്രാമാണമായി സ്വീകരിച്ച് ആ പാന്ഥാവിൽ നിന്ന്  അണുമാത്രം  മാറാതെ ദൃഢമായി ആശ്രയിച്ചു എന്നുള്ളതാണ്.  അവരുടെയെല്ലാം ഈ വക പ്രവൃത്തികൾ  എല്ലാം പ്രവർത്തിക്കുന്ന ആളിൻ്റെയോ ഒരു സമുദായത്തിൻ്റെയോ  ക്ഷേമത്തിന് വേണ്ടി മാത്രം ഉള്ളതല്ല.  പെതുവെ ലോകം മുഴുവൻ (പശുപക്ഷിവൃക്ഷലതാദികളായ ചാരചരങ്ങൾ  ഉൾപ്പെടെ ) സുഖമായിരിക്കുന്നതിന് ഉപകരിക്കാനായിട്ടാണ്. മഴപെയ്തു വെള്ളം കിട്ടിയാൽ അത് അനുഭവിക്കുന്നത് സകല ജീവരാശികളും പ്രപഞ്ചം മുഴുവനും ആണല്ലോ.  ഈ അവസ്ഥകൊണ്ട് തന്നെ സനാതനധർമ്മം  സർവ്വാനുഗ്രഹിയായിരിക്കുന്നു. എന്ന് കാണാം .  ഇങ്ങനെ സുഖസാധനമായ ധർമ്മം പുലർത്തുന്നതിനായി  അവർ  പ്രകൃതിദേവതകളെ പ്രസാദിപ്പിച്ചും  തത്ഫലമായി യഥാകാലം ധനധാന്യസമൃദ്ധിയും  അനുകൂലമായ ശിതോഷ്ണാവസ്ഥയും  കൊണ്ട് ധർമ്മ സാധനമായ ശരീരത്തെ  പോഷിപ്പിച്ചും ധന്യരായി.

No comments:

Post a Comment