ബ്രഹ്മമാണ് വിശ്വയോനി - ബീജം ഭഗവാനും.
മഹത്തായ ബ്രഹ്മം എന്റെ യോനി(ഉല്പ.ത്തി കേന്ദ്രം) യാകുന്നുവെന്നും അതില്‍ ഞാന്‍ ഗര്‍ഭധാനം ചെയ്യുന്നുവന്നും ഭഗവാന്‍ പറയുന്നു. സർവച്ചരാച്ചരങ്ങളും അതില്‍ നിന്നാണ് ഉണ്ടാകുന്നത്. എല്ലാ യോനികളും ചേരുന്നതാണ് വിശ്വയോനി,അതില്‍ നിന്നാണ് എല്ലാം ഉണ്ടാവുന്നത്. ജനനത്തിനായി സ്വീകരിക്കുന്ന മാർഗമാണ് യോനി. ഏതെല്ലാം ശരീരങ്ങള്‍ ഉണ്ടാകുന്നുണ്ടോ അവക്ക് മഹത്തായ ബ്രഹ്മപ്രകൃതി തന്നെയാണ് യോനി. പിതാവ് ഭഗവാനും അച്ഛന്‍ അമ്മ എന്നെല്ലാം പറയുമ്പോള്‍ ഈ വിശ്വ പിതാവുമായി, വിശ്വമാതാവുമായി ചേരണം.പ്രകൃതിയില്‍ നിന്നുണ്ടാകുന്ന ഗുണങ്ങള്‍ നിർമലവും പ്രകാശിക്കുന്നതും അനാമയവുമായ സത്വഗുണം സുഖസംഗം കൊണ്ടും ജ്ഞാനസംഗം കൊണ്ടും നാശരഹിതനായ ജീവാത്മാവിനെ ശരീരത്തില്‍ ബന്ധിക്കുന്നു. രാഗ(താല്പര്യം) രൂപത്തിലുള്ള രജോഗുണം ത്രിഷ്ണയിലും സംഗത്തിലും നിന്നുണ്ടാകുന്നു. അത് കര്മ്ത്സംഗത്തിലൂടെ ജീവാത്മാവിനെ ബന്ധിക്കുന്നു. അറിവില്യായ്മയില്‍ നിന്ന് ജനിച്ച തമോഗുനം സകലജീവികൾക്കും മോഹമുണ്ടാക്കുന്നു. പ്രമാദം,ആലസ്യം,നിദ്ര ഇവകൊണ്ട് ബന്ധിക്കുന്നു. തമോഗുണം ജ്ഞാനത്തെ മറച്ച് തെറ്റില്‍ ചേർക്കുന്നു. ഒന്നിനെ മറ്റൊന്നായി മനസ്സിലാക്കലാണ് തെറ്റ്. ഓരോ ഗുണവും മറ്റു രണ്ടു ഗുണങ്ങളെ മറച്ച് പ്രകടമാകുന്നു. തമോഗുണം പ്രകടമായിരിക്കുന്ന വ്യക്തിക്ക് വിശ്രമവും നിദ്രയുമാണ് ആവശ്യം. അയാള്‍ കർമ്മം ചെയ്യാന്‍ ശ്രമിച്ചാലും പൂർണമാകില്ല. ഗുണത്തിനനുസരിച്ചു വേണം കാര്യങ്ങള്‍ ചെയ്യാന്‍.
അനുഭവജ്ഞാനത്തെ ആശ്രയിച്ചു ഭഗവദ് ധർമ്മത്തെ പ്രാപിച്ചിട്ടുള്ളവര്‍ സൃഷ്ട്ടിയുടെ ആരംഭത്തില്‍ പോലും ജനിക്കുന്നില്ല. പ്രളയത്തില്‍ ദുഖിക്കുന്നുമില്ല. അവര്ക്ക് ജനിമൃതികളില്ല. ആഭരണം അല്ല സ്വർണ്ണം ആണ് എന്നറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ കമ്മലും മാലയും വളയും ഒന്നുമില്ല. എല്ലാം സ്വർണ്ണമാണ്. അത് പിന്നെ എല്ലാകാലവും സ്വർണ്ണക്കട്ടിയായി രൂപമാറ്റം വരാതെ ഇരിക്കും എന്നല്ല. രൂപം മാറുന്നു എന്നാ ഭാവം സ്വർണ്ണത്തിനുണ്ടാകില്ല.
No comments:
Post a Comment