2 August 2020

വാസ്തുപൂജ' എന്നാലെന്ത് ?

വാസ്തുപൂജ' എന്നാലെന്ത് ?

വാസ്തുപുരുഷനെ പ്രീതിപ്പെടുത്താനും തദ്വാരാ ഗുണം ലഭിക്കാനും വേണ്ടി ചെയ്യുന്ന 'വാസ്തുശാന്തിപൂജ'യാണ് വാസ്തുപൂജ. ശിലാസ്ഥാപനം. കട്ടളവയ്പ്, ഗൃഹപ്രവേശം തുടങ്ങിയ അവസരങ്ങളിലാണ് ഇത് നടത്താറുള്ളത്. ആശാരിമാരാണ് വാസ്തുപൂജ ചെയ്യുക.

'വാസ്തുബലി' നടത്തുന്നത് എപ്പോഴാണ് ?
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
പുതുഗ്രഹത്തില് കുടിതാമസമാക്കുന്നതിന്റെ തലേരാത്രി നടത്തുന്ന പുണ്യകര്മ്മമാണ് വാസ്തുബലി. മൂത്ത ആശാരിയാണ് വാസ്തുബലി നടത്തുക. പൂജാവിധികളോടുകൂടിയ വാസ്തുബലി ചെയ്യുന്നതിന്റെ ഫലമായി സ്ഥലദോഷങ്ങള് മാറി ഐശ്വര്യവും സമൃദ്ധിയും ലഭിക്കുമെന്നതാണ് വിശ്വാസം.

പഞ്ചശിരസ്സ് സ്ഥാപിക്കുന്നതെന്തിന് ?
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഗൃഹദോഷങ്ങളെ അകറ്റി ഗൃഹത്തില് ഐശ്വര്യവും സന്തോഷവും കളിയാടാനാണ് പഞ്ചശിരസ്സ് സ്ഥാപിക്കുന്നത്.

ആന, സിഹം, ആമ, പന്നി, കാള ഇവകളുടെ ശിരസ്സിന്റെ ചെറിയ രൂപങ്ങള് സ്വര്ണ്ണം അഥവാ തങ്കം അല്ലെങ്കില് പഞ്ചലോഹങ്ങള് (സ്വര്ണ്ണമാണെങ്കില് ഒന്നേകാല് പണയിട മതിയാകും) കൊണ്ട് നിര്മ്മിച്ച് ഒരു ചെറിയ ചെമ്പ്പെട്ടിക്കുള്ളിലാക്കി വിധിപ്രകാരം പൂജാകര്മ്മങ്ങള് ചെയ്തതിനുശേഷം ഗൃഹദോഷം കണ്ടെത്തിയ സ്ഥാനത്ത് സ്ഥാപിക്കുക.
ചെമ്പ്പെട്ടിക്കുള്ളില് ആനയുടെ ശിരസ്സ് നടുവിലും മറ്റു നാലെണ്ണങ്ങളില് കാളയും സിംഹവും ഒരു ഭാഗത്തും ആമയും പന്നിയും മറുഭാഗത്തുമായി കിഴക്കോട്ടുമുഖമാക്കി വെയ്ക്കുന്നു.
പഞ്ചശിരസ്സുകളെ അടക്കം ചെയ്ത ചെമ്പ്പേടകം ഗൃഹദോഷസ്ഥാനത്ത് ഒരു ചാണ് താഴ്ത്തിയാണ് സ്ഥാപിക്കേണ്ടത്.

കുറ്റുപൂജ അഥവാ കുറ്റുശ അല്ലെങ്കില് കുറ്റീശ എന്ന ചടങ്ങ്.
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
പുതു ഗൃഹത്തില് പണികളെല്ലാം തീര്ത്ത ശില്പി ഗൃഹത്തെ വീട്ടുടമയെ ഏല്പ്പിക്കുന്ന ചടങ്ങാണിത്. പുതിയ വീട്ടില് കയറി താമസമാക്കുന്നതിന്റെ തലേരാത്രിയാണ് ഈ ചടങ്ങ് നടത്തുക.
അന്ന് വീട്ടുടമ തന്റെ പണിക്കാരെയെല്ലാവരെയും വിളിച്ചുവരുത്തി അവര്ക്ക് മൃഷ്ടാനഭോജനം, പാരിതോഷികങ്ങള് മുതലായവ നല്കി അവരെ സന്തോഷിപ്പിച്ച് മടക്കിയയയ്ക്കുന്ന ഒരു ചടങ്ങ്. അതോടനുബന്ധിച്ച് പുതിയവീട്ടില് സത്കര്മ്മങ്ങളും പൂജകളും മറ്റും നടത്തുന്നതാണ് .






സ്വർണ്ണം വാങ്ങുന്നത് മംഗളകരമായ ദിവസങ്ങൾ

പ്രപഞ്ചത്തിലെ ഓരോ ഭൂതത്തിനും (പഞ്ചഭൂതങ്ങൾക്കും) സവിശേഷമായൊരു പരിശുദ്ധ ഇടമാണ് ഇന്ത്യ നൽകുന്നത്. ലോഹങ്ങളിൽ ഏറ്റവും പരിശുദ്ധമായത് സ്വർണ്ണമാണെന്ന് ഇന്ത്യാക്കാർ വിശ്വസിക്കുന്നു, കാരണം സ്വർണ്ണത്തിന്റെ ആത്മീയവും മതപരവുമായ പ്രാധാന്യം അത്രയ്ക്കുണ്ട്. ഒരാളുടെ മൊത്തത്തിലുള്ള വളർച്ചയെ ആത്മീയമായും മാനസികമായും തടയുന്ന എല്ലാത്തിനെയും എരിച്ചുകളയുന്ന അഗ്നിയെന്ന ഭൂതത്തിൽ നിന്നുള്ള ഊർജ്ജ തരംഗങ്ങളിൽ നിന്നാണ് സ്വർണ്ണം ഉത്ഭവിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു.

ഏത് ദിവസവും സ്വർണ്ണം വാങ്ങാമെങ്കിലും, വർഷത്തിലെ മൂന്നര ദിവസത്തെ പിന്തുടർന്നുകൊണ്ട് സ്വർണ്ണം വാങ്ങുന്നത് തീർത്തും മംഗളകരമാണെന്നാണ് വിശ്വാസം.

ഗുഡി പഡ്വ: ഹിന്ദു കലണ്ടർ പ്രകാരം, ചൈത്ര മാസത്തിലാണ് ഗുഡി പഡ്വ ആചരിക്കുന്നത്. ശുക്ലപക്ഷത്തിന്റെ ആദ്യ ദിവസമാണിത്. സാധാരണ ഗതിയിൽ മാർച്ചിലോ ഏപ്രിലിലോ ആണ് ഈ ആഘോഷം വരുന്നത്. ഗുജറാത്തിലും മഹാരാഷ്ട്രയിലും വടക്കേ ഇന്ത്യയിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും കർണാടകത്തിലും പുതുവർഷമായി ഗുഡി പഡ്വ കൊണ്ടാടുന്നു.

അക്ഷയ തൃതീയ: ഹിന്ദു കലണ്ടർ പ്രകാരം വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിന്റെ മൂന്നാം ദിവസമാണിത്. അഖ തീജ് അല്ലെങ്കിൽ അഖാത്രിജ് എന്നും അക്ഷയ തൃതീയയെ വിളിക്കുന്നു. പൊതുവെ, ഏപ്രിൽ മാസത്തിലോ മെയ് മാസത്തിലോ ആണ് അക്ഷയ തൃതീയ കൊണ്ടാടുന്നത്.

ദസ്സറ: അശ്വിനി മാസത്തിലെ ശുക്ലപക്ഷത്തിന്റെ പത്താം ദിവസമാണിത്. സെപ്തംബറിലോ ഒക്ടോബറിലോ ഇത് കൊണ്ടാടുന്നു. രാക്ഷസരാജാവായ രാവണനെ രാമൻ കൊന്നത് ഈ ദിവസമാണ്. തിന്മയ്ക്ക് മേൽ നന്മ വിജയം കൈവരിച്ച ഈ ദിവസം സ്വർണ്ണം വാങ്ങാൻ ശുഭകരമാണ്.

പകുതി മുഹൂർത്തം: ദീപാവലി ദിവസത്തിന്റെ പകുതിയാണിത്, അതായത് കാർത്തിക് ശുക്ല പ്രതിപാദ. ഗുജറാത്തികൾ ഇതിനെ പുതുവർഷമായും ആചരിക്കുന്നു.
ഹിന്ദു കലണ്ടറിനെ അടിസ്ഥാനമാക്കിയതാണ് ഈ ദിവസങ്ങൾ എന്നതിനാൽ, ഓരോ വർഷവും ഇവയിലോരോന്നും ആഘോഷിക്കുന്ന തീയതികൾ മാറും.



No comments:

Post a Comment