യോഗയുടെ ഗുണങ്ങള്‍
ഭാഗം - 13
വിവിധ യോഗാസനമുറകൾ
21. ബദ്ധകോണാസനം
വളരെ മേന്മയേറിയ ഒരു ആസനമാണിത് . ശീഖ്രസ്ഖലനം, ബലഹീനത മുതലായവ ഇല്ലാതാക്കാന്‍ ഇവക്ക് കഴിവുണ്ട്. ഗുഹ്യഭാഗത്തിന്റെയും അനുബന്ധപേശികളുടെയും ഞരമ്പുകളുടെ ശക്തി വര്‍ധിപ്പിക്കുന്നു. സ്ത്രീകള്‍ക്ക് ആര്‍ത്തവക്രമീകരണം സാധ്യമാകുന്നു.
ചെയ്യേണ്ട വിധം
നിവര്‍ന്നിരുന്നു കാലുകള്‍ മടക്കി 'തൊഴുത്' നിര്‍ത്തുക. കൈകള്‍ കൊണ്ട് പാദങ്ങള്‍ ചേര്‍ത്തുപിടിക്കുക(ഇതാണ് 'ഭദ്രാസനം). ശ്വാസം മുഴുവന്‍ ഉള്ളിലേക്ക് വലിച്ചശേഷം സാവധാനം പുറത്തേക്കു വിട്ടുകൊണ്ട് തല തറയില്‍ മുട്ടിക്കാന്‍ ശ്രമിക്കുക. ഈ സമയം ശ്വാസം മുഴുവന്‍ പുറത്തായിരിക്കും. കുറച്ചു സമയം കഴിഞ്ഞ്, കാലിലെ പിടിവിടാതെതന്നെ ശ്വാസം ദീര്‍ഘമായി ഉള്ളിലേക്ക് എടുത്തുകൊണ്ട് നിവര്‍ന്നിരിക്കുക. അഞ്ച് തവണ ആവര്‍ത്തിക്കുക.
22. കൂര്‍മാസനം
സ്ത്രീ പുരുഷ ലൈംഗിക അവയവങ്ങളെ ലക്‌ഷ്യമാക്കുന്ന മറ്റൊരു ആസനമാണിത്. ജനനേന്ദ്രിയപേശികളെ ശക്തമാക്കാന്‍ കുറച്ചുകൂടി മെച്ചപ്പെട്ടതാണ് കൂര്‍മ്മാസനം. മാത്രമല്ല; ഗുദഭാഗത്തെ മാംസപേശികള്‍ സങ്കോച-വികാസം പ്രാപിക്കാനും ഇത് ഉത്തമമാണ്.
ചെയ്യുന്ന വിധം:
ബദ്ധകോണാസനം പോലെ തന്നെ ഉള്ളംകാലുകൊണ്ട് തൊഴുത് കാല്‍മുട്ടുകള്‍ തറയില്‍ നിന്നും അല്പം ഉയര്‍ത്തി ഇരിക്കുക. അതിനുശേഷം കൈകള്‍ കാലുകള്‍ക്കിടയിലൂടെ പിന്നിലേക്ക് നീട്ടി മലര്‍ത്തിവയ്ക്കുക. ഇങ്ങനെ ഇരുന്ന് ശ്വാസം ദീര്‍ഘമായി ഉള്ളിലേക്ക് വലിച്ച് പുറത്തേക്കു വിട്ടുകൊണ്ട് മുന്നോട്ടു കുനിഞ്ഞ് പാദങ്ങള്‍ക്ക് നടുവില്‍ തല മുട്ടിക്കുക.ഇപ്പോള്‍ ശ്വാസം മുഴുവന്‍ പുറത്തായിരിക്കും. കുറച്ചു കഴിഞ്ഞ് ശ്വാസം ഉള്ളിലേക്ക് വലിച്ച്കൊണ്ട് പൂര്‍വസ്ഥിതിയിലെക്കെത്തുക. ഇങ്ങനെ അഞ്ച് പ്രാവശ്യം ചെയ്ത് റിലാക്സ് ചെയ്യുക. (ശ്രദ്ധിക്കുക: ഇത്തരം ആസനങ്ങള്‍ കുടവയര്‍ ഉള്ളവര്‍ക്ക് ചെയ്യാന്‍ അല്പം പ്രയാസം നേരിടാം. എങ്കിലും ക്ഷമയോടെ അല്‍പാല്‍പമായി പൂര്‍ണ്ണഅവസ്ഥയിലേക്ക് എത്താന്‍ കഴിയും).
ഇനി പ്രതിപാദിക്കുന്ന ആസനങ്ങള്‍ അല്പം സൂക്ഷമതയോടെ ചെയ്യേണ്ടതും നട്ടെല്ലിന് അസുഖമുള്ളവര്‍ ഒരു വൈദ്യന്റെ നിര്‍ദേശം സ്വീകരിക്കേണ്ടതുമാണ്. ഇതിനര്‍ഥം ഇത് അപകടകാരിയായ ഇനങ്ങള്‍ ആണെന്നല്ല. മറ്റു മിക്ക അഭ്യാസ-വ്യായാമ മുറകള്‍ക്കും വിനോദങ്ങള്‍ക്കും ഇത് ബാധകമാണ് ).
23. ഹലാസനം
ചെയ്യേണ്ട വിധം:
കലപ്പ (ഹലം) പോലെ തോന്നിക്കും വിധം ചെയ്യുന്ന ആസനമായതിനാലാണ് ഇതിനു ഹലാസനം എന്ന പേര്‍ വന്നത്.
മലര്‍ന്നുകിടന്നു കൈകള്‍ മലര്‍ത്തി തലയ്ക്കു പിന്നില്‍ ചേര്‍ത്തുവക്കുക.(ചിത്രം ശ്രദ്ധിക്കുക) കാല്‍പാദങ്ങള്‍ രണ്ടും ചേര്‍ത്തു ശ്വാസം പൂര്‍ണ്ണമായി അകത്തേക്കെടുക്കുക. ശേഷം കാല്‍മുട്ടുകള്‍ വളയാതെ ഒരു കുതിപ്പോടെ കാലുകള്‍ ഒന്നിച്ച് മുകളിലേക്കുയര്‍ത്തുക. പിന്നീട് ശ്വാസം സാവധാനം പുറത്തേക്കു വിട്ടുകൊണ്ട് കാല്‍മുട്ടുകള്‍ വളയാതെ തലയ്ക്കു പിറകിലേക്ക് താഴ്ത്തി തറയില്‍ മുട്ടിച്ചു വക്കുക. ഇനി ശ്വാസം എടുത്തുകൊണ്ട് കാല്‍മുട്ടുകള്‍ വളയാതെ കാലുകള്‍ തലക്കുമുകളില്‍ എത്തിയ ശേഷം തുടര്‍ന്ന് ശ്വാസം വിട്ടുകൊണ്ട് കാലുകള്‍ മുന്നോട്ടു താഴ്ത്തി തറയിലേക്ക് പൂര്‍വ്വ സ്ഥിതിയിലേക്ക് വരിക.
ഇത് അഞ്ച് പ്രാവശ്യം ചെയ്യുക.
ഗുണങ്ങള്‍:
നട്ടെല്ലിന് ഏറ്റവും ഗുണം കിട്ടുന്ന ഒരു ഇനമാണിത്. തടിയും തൂക്കവും കുറക്കാന്‍ ഇത് വഴി സാധിക്കും. ആസ്തമയും വായുകോപവും ഇല്ലാതാക്കും. ഹൃദയപേശികളെ ശക്തമാക്കും. മുഖത്തിന് കൂടുതല്‍ തേജസ് ലഭിക്കും. ക്ഷീണം മാറും. യൌവനം നിലനിര്‍ത്തും.
No comments:
Post a Comment