25 July 2020

ചാന്താട്ടം

ചാന്താട്ടം

ഭദ്രകാളീ ക്ഷേത്രങ്ങളിൽ ദേവീപ്രീതിക്കായി നടത്തുന്ന ഒരു ചടങ്ങാണു ചാന്താട്ടം. ചാന്താട്ടമുള്ള കേരളത്തിലെ ക്ഷേത്രങ്ങളിൽ ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം, കൊടുങ്ങല്ലൂർ ശ്രീ കുരുംബക്കാവ്, പാറമേക്കാവ് ഭഗവതി ക്ഷേത്രം, തിരുമാന്ധാംകുന്ന് ക്ഷേത്രം ചെല്ലൂർ പറക്കുന്നത്ത് ക്ഷേത്രം എന്നിവയുൾപ്പെടും. വടക്കൻ മലബാറിലെ ചില ക്ഷേത്രങ്ങളിലും ചാന്താട്ടം പതിവുണ്ട്.

പച്ചതെക്കികാതൽ, പച്ചക്കർപ്പൂരം, രാമച്ചം, ചന്ദനംതടി, രക്തചന്ദനം, കസ്തൂരി, കുങ്കുമം, എള്ളെണ്ണ എന്നീ അഷ്ടദ്രവ്യങ്ങൾ ചേർത്ത് പ്രത്യേകരീതിയിൽ വാറ്റിയെടുക്കുന്ന ദ്രാവകരൂപത്തിലുള്ള മിശ്രിതം 9 കുടങ്ങളിലാക്കി പൂജിച്ച് ഉച്ചപൂജയുടെ സ്നാനഘട്ടതിൽ മൂലബിംബമായ ദാരുശിൽപ്പത്തിൽ അഭിഷേകം ചെയ്യുന്ന ചടങ്ങാണു ചാന്താട്ടം.

സാധാരണജനങ്ങളുടെ വഴിപാട് എന്ന നിലയിൽ മേൽ സൂചിപ്പിച്ച സന്നിധാനങ്ങളിൽ ചാന്താട്ടം നടത്തുന്നതിനു ചില പ്രയോഗിക ബുദ്ധിമുട്ടുകളുണ്ട്. കോട്ടയം ജില്ലയിൽ, വൈക്കം പാലാ റൂട്ടിൽ മണ്ണയ്ക്കനാട് എന്ന ഗ്രാമത്തിൽ നൂറ്റാണ്ടുകളായി കുടികൊള്ളുന്ന കാവിൽ ഭഗവതിക്ഷേത്രത്തിൽ ചാന്താട്ടം വഴിപാടായി നടത്താനുള്ള സൗകര്യമുണ്ട്. തേക്കിന്‍റെ കറയാണ്. സാധാരണ ചാന്ത് തൊട്ടാൽ പൊള്ളുമെങ്കിലും ആടിയ ശേഷം ലഭിക്കുന്ന പ്രസാദം ഭക്തർക്കു നെറ്റിയിൽ ചാർത്താവുന്നതാണ്. നേരത്തേ ബുക്ക് ചെയ്യുന്ന പക്ഷം ഭക്തജനങ്ങൾക്കു ഇതിൽ പങ്കെടുക്കാനെളുപ്പമുണ്ട്. 

ചാന്താട്ടം നടക്കുന്ന പ്രസിദ്ധ ക്ഷേത്രങ്ങൾ

കാവിൽ ഭഗവതി ക്ഷേത്രം, മണ്ണയ്ക്കനാട് പി.ഒ,
കുറവിലങ്ങാട് വഴി, കോട്ടയം ജില്ല

ആലപ്പുഴ ജില്ലയില്‍ ചെട്ടികുളങ്ങര പഞ്ചായത്തിലാണ്‌ പ്രസിദ്ധമായ ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം. 

തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലുള്ള ക്ഷേത്രമാണ്‌ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം. "ലോകാംബിക ക്ഷേത്രമെന്നും" അറിയപ്പെടുന്നു.

ശ്രീ പാറമേക്കാവ് ഭഗവതി ക്ഷേത്രം, തൃശൂർ

മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം എന്ന സ്ഥലത്തുള്ള ഒരു അതിപുരാതനക്ഷേത്രമാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം. 

ചെല്ലൂർ ശ്രീ പറക്കുന്നത്ത് ഭഗവതിക്ഷേത്രം കുറ്റിപ്പുറം  ഗ്രാമപഞ്ചായത്തിൽ ചെല്ലൂരിൽ പറക്കുന്നത്ത് സ്ഥിതിചെയ്യുന്നു.

No comments:

Post a Comment