പഞ്ചാക്ഷരി മന്ത്രരഹസ്യം - 10
ശ്ലോകം :-
മുക്തി ലാഭായ, സേയം
തത്ത്വം വിവേകത:
ഭിന്നം ബു ദ്ധ്വാഹൃദാ ദേവം
മന്ത്രേണേശം ജഗദ് ഗുരും
അർത്ഥം :-
അല്ലെങ്കിൽ ജഗദ് ഗുരുവും സർവലോകനിയന്താവും പ്രകാശ സ്വരൂപനുമായ ശിവനെ തന്നിൽ നിന്നും ഭിന്നമായി അറിഞ്ഞ് ഹൃദയം കൊണ്ട് മന്ത്ര ഭാവനയിലൂടെ വിവേക പൂർവം തത്ത്വത്തെ ധ്യാനിക്കണം. ഈശ്വരൻ ജഗദ് ഗുരുവാണ്.പുർവേഷാമപി ഗുരു: കാലേ നാനവ ഛേദാത്. പൂർവികരായ ഗുരുക്കന്മാരുടെയും പരമഗുരുവാണ് ഈശ്വരൻ.ആ ഗുരുജഗത്തിന്റെ സ്വരൂപവും സ്വഭാവവുമറിയുന്നു. ആ അറിവിനെ മനുഷ്യർക്ക് വേദം മുഖേന നല്കുന്നു. ആ ശിവൻ ഈശനാണ് - ലോക നിയാമകനാണ്. സൃഷ്ടിയെ നോക്കി നടത്തുന്നവനാണ്.ദേവനാണ് - പ്രകാശ സ്വരൂപനാണ്. സൂര്യചന്ദ്രാദിഗ്രഹങ്ങൾക്കം അനേകകോടി നക്ഷത്രങ്ങൾക്കും പ്രകാശം നല്കുന്നവനാണ്. തസ്യ ഭാസാ സർവമിദം വിഭാതി. അവന്റെ പ്രകാശം കൊണ്ട് ഇതെല്ലാം പ്രകാശിക്കുന്നു. അങ്ങനെയുള്ള ഈശ്വരനെ തന്നിൽ നിന്നും ഭിന്ന നാണെന്നറിഞ്ഞ് ഉപാസിക്കണം. ഉപാസകനായ ജീവൻ ആത്മാവാണ്. ഉപാ സ്യനായ ഈശ്വരൻ പരമാത്മാവാണ്. ജീവാത്മാവിനെ പരമാത്മാവിൽ നിന്നും ഭിന്നനാകുന്നത് പരമ എന്ന വിശേഷമാണ്. ജീവാത്മാവ് ഏകദേശിയാണ് പരമാത്മാവ് സർവദേശിയാണ്. ജീവാത്മാവ് അല്പജ്ഞനാണ് പരമാത്മാവ് സർവജ്ഞനാണ്. ജീവാത്മാവ് അല്പശക്തനാണ് പരമാത്മാവ് സർവശക്തനാണ്. ഇങ്ങനെ ജീവാത്മാവും പരമാത്മാവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി ഈശ്വരാദേശത്തെ മനനം ചെയ്യണം. ഈശ്വരാദേശമാണ് മന്ത്രം.ഇങ്ങനെ തത്ത്വബോധത്തോടെ ഈശ്വരനെ അറിയണം. ഈ അറിവ് മുക്തിയെ നല്കുന്നു.
തുടരും.....
No comments:
Post a Comment