തൃക്കൊടിത്താനം ക്ഷേത്രത്തിലെ കഴുവേറ്റി കല്ല്.
കിഴക്കേ നടയ്ക്കും ക്ഷേത്ര കുളത്തിനും മദ്ധ്യേ ആറടി പൊക്കമുള്ള ഒരു കരിങ്കൽ തൂണും അതിനു മുകളിലായി ഒരാൾ ഇടതു കൈയ്യിൽ ഒരു ശഖുമായി കിടക്കുന്നതായി ശില രൂപവുമുണ്ട്. പണ്ട് അമ്പലപുഴ രാജ്യം ഭരിച്ചിരുന്ന ചെമ്പകശ്ശേരി രാജാവ് ജന്മം കൊണ്ട് ബ്രാഹ്മണനായിരുന്നെങ്കിലും വളരെയധികം ക്രുര പ്രവര്‍ത്തികൾ ചെയ്തയാളായിരുന്നു. ഒരിയ്ക്കൽ അദ്ദേഹം ശീവേലി കഴിഞ്ഞു അമ്പലം അടച്ച സമയത്ത് വരികയും ദര്‍ശനം നടത്തണമെന്ന് ആവിശ്യപ്പെടുകയും ചെയ്തു. ദേവൻ ഉറങ്ങുകയാണ് ശല്യപ്പെടുത്തരുതന്നു അമ്പലത്തിലുള്ളവർ പറഞ്ഞെങ്കിലും ബലമായി അമ്പലം തുറന്നു അപ്പോൾ തന്നെ വീണു മരിക്കുകയും ചെയ്തു. ആ സംഭവത്തിന്റെ സ്മരണാര്‍ത്ഥം ദുഷ്പ്രവര്‍ത്തികൾ ചെയ്യുന്നവര്‍ക്ക് ശിക്ഷ ഉടന്‍ തന്നെയുണ്ടാവും എന്ന് ഏവരെയും അറിയിക്കുവാനായി മേൽ പറഞ്ഞ സ്തൂപം സ്ഥാപിച്ചുവെന്ന് ഐതീഹ്യം.
No comments:
Post a Comment