ശ്രീ ലക്ഷ്മി വരാഹമൂർത്തി ക്ഷേത്രം:
ലോകപ്രസിദ്ധമായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തോട് ചേര്‍ന്നാണ് ശ്രീവരാഹം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലാണ് ക്ഷേത്രഭരണം .അയ്യായിരം വര്‍ഷത്തിലേറെ പഴക്കമുള്ളതായി വിശ്വസിയ്ക്കുന്നു.ഇന്ത്യയിലുടനീളം വരാഹമൂര്‍ത്തി പ്രതിഷ്ഠയുള്ള ഇരുപത്തിമൂന്നു ക്ഷേത്രങ്ങള്‍ മാത്രമേയുള്ളൂ .കേരളത്തില്‍ വരാഹമൂര്‍ത്തി പ്രതിഷ്ഠയുള്ള മൂന്നു ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് ശ്രീ വരാഹം ക്ഷേത്രം.
വരാഹം ഐതീഹ്യം:
മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തില്‍ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും. സനകാദി മഹര്‍ഷികള്‍ ഒരിയ്ക്കല്‍ മഹാവിഷ്ണുവിനെ സന്ദര്‍ശിയ്ക്കുന്നതിനായി വൈകുണ്ഠത്തില്‍ ചെന്നു. എന്നാല്‍ ജയവിജയന്മാര്‍ ഇവരെ അനാദരിച്ചു. താപസന്മാരെ ദാനവന്മാരാകട്ടെ എന്ന് ശപിച്ചു. ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാല്‍ ഈ ജന്മങ്ങളില്‍ നിഗ്രഹിയ്ക്കപ്പെട്ടാല്‍ ശാപമോക്ഷം ലഭിയ്ക്കും എന്ന് അവര്‍ അനുഗ്രഹിയ്ക്കുകയും ചെയ്തു. അപ്രകാരം കശ്യപമഹര്‍ഷിയ്ക്കും ദിതിയ്ക്കും ജനിച്ച പുത്രന്മാരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപുവും. അസുരന്മാരായി ജനിച്ച ജയവിജയന്മാര്‍ ലോകപീഡ ചെയ്തു നടക്കാന്‍ തുടങ്ങി. ഒരിയ്ക്കല്‍ ഹിരണ്യാക്ഷന്‍ സമുദ്രത്തിലിറങ്ങി ഗദ കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ വരുണദേവന്‍ മഹാവിഷ്ണുവിനെ അഭയം പ്രാപിയ്ക്കുകയും മഹാവിഷ്ണു വരാഹവേഷം കൈക്കൊണ്ട് സമുദ്രഭാഗത്ത് എത്തി. മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷന്‍ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തുവെന്നും വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെടുത്തു എന്നുമാണ് ഐതിഹ്യം.
പ്രതിഷ്ഠ
വരാഹമൂര്‍ത്തിയുടെ ഇടത്തെ തുടയില്‍ മഹാലക്ഷ്മി ഉപവിഷ്ടയായിരിയ്ക്കുന്ന രീതിയിലാണ് പ്രതിഷ്ഠ.
ഉപദേവതകള്‍:
ഗണപതി, ശ്രീകൃഷ്ണന്‍, യക്ഷിയമ്മ, നാഗരാജാവ്.
പ്രത്യേകതകള്‍:
വ്യാഴാഴ്ചയാണ് ക്ഷേത്ര ദര്‍ശനത്തിനു വിശേഷപ്പെട്ട ദിവസം.വരാഹമൂര്‍ത്തിയെ പ്രീതിപ്പെടുത്തിയാല്‍ വേഗം ഉദ്യോഗം ലഭിയ്ക്കുമെന്നാണ് വിശ്വാസം.ലക്ഷ്മീ ദേവിയുടെ അനുഗ്രഹത്താല്‍ സമ്പത്തും ഐശ്വര്യവും ലഭിയ്ക്കുമെന്നും വിശ്വസിയ്ക്കുന്നു.
വരാഹ പ്രീതിയ്ക്കു വരാഹമന്ത്രം:
"വരാഹ രൂപിണം ദേവം ലോക നാഥം മഹേശ്വരം മേദിന്ന്യുദ്ധാരകം
വന്ദേ രക്ഷ രക്ഷ ദയാനിധേ"
ക്ഷേത്രക്കുളം:
ശ്രീവരാഹം ക്ഷേത്രക്കുളം പ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രക്കുളമാണിത്. ഏകദേശം എട്ടു ഏക്കറോളം വിസ്തൃതി യുണ്ട്‌ക്ഷേത്രക്കുളത്തിന്.
പ്രധാന വഴിപാടുകള്‍:
ഗണപതിഹോമം, അഷ്ടോത്തരഅര്‍ച്ചന, ത്രിമധുരം, പാല്‍പ്പായസം, ഉണ്ണിയപ്പം, തുലാഭാരം.
പ്രധാന ഉത്സവങ്ങള്‍:
മീനമാസത്തിലുള്ള വരാഹജയന്തിയും പൈങ്കുനി ഉത്സവവുമാണ് പ്രധാന ഉത്സവങ്ങള്‍
ദര്‍ശന സമയം:
രാവിലെ 5.00 am 11.00 am
വൈകുന്നേരം 5.00 pm 8.15 pm.
ക്ഷേത്രത്തിലേയ്ക്കുള്ള വഴി:
നഗര ഹൃദയമായ തമ്പാനൂര്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലത്തില്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഇവിടെനിന്നും ക്ഷേത്രത്തിലേയ്ക്ക് ബസ് സൗകര്യം ലഭ്യമാണ്.
അടുത്ത റെയില്‍വേ സ്‌റ്റേഷന്‍- തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍(1.5 km)
അടുത്ത വിമാനത്താവളം- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം( 5. km )
ക്ഷേത്ര മേല്‍വിലാസം:
ശ്രീവരാഹം ക്ഷേത്രം, കിഴക്കേക്കോട്ട, തിരുവനന്തപുരം 695023
ഫോണ്‍ : 0471 2452450
No comments:
Post a Comment