ദക്ഷിണ കാളികാ
തന്ത്ര ശാസ്ത്രത്തിന്റെ മൂന്നു പ്രധാന കുലങ്ങളിൽ ഒന്നാണ് കാളി കുലം ആ കുലത്തിന്റെ അധിഷ്ഠാന ദേവതാഃ ആകുന്നു ദക്ഷിണ കാളികാ മൂല വിദ്യാ സ്വരൂപിണി ആയ പരാശക്തി ആകുന്ന ലളിതാംബികയുടെ ഉഗ്ര ഭാവം ആകുന്നു കാളി....
ദേവി മാഹാത്മ്യത്തിലെ പതിനൊന്നാം അദ്ധ്യായത്തിൽ
''ജ്വാലാകരാളമത്യുഗ്രം അശേഷാസുരസൂധനം
ത്രിശൂലം പാദുനോ ദേവീ ഭദ്രകാളീ നമോസ്തുതേ'' അവയെ ഇപ്രകാരം വർണിച്ചിരിക്കുന്നു
പ്രപഞ്ചത്തിന്റെ ഓരോ താളങ്ങൾക്കും അതിന്റെ റിഥത്തിൽ സഞ്ചരിക്കുന്ന ഭാവങ്ങൾ ആണ് ദേവതകൾ അതിനാൽ ആണ് ദേവതാഃ ഭാവങ്ങൾക്കു രൂപ ഭാവങ്ങൾ അനുസരിച്ചു പ്രക്രിയ പറയുന്നത്
ഉദാഹരണം...
കാളി ശത്രു സംഹാരിണിയും ധർമ്മത്തെ രക്ഷിക്കുന്നവളും കുലം കാക്കുന്നവളും ആകുന്നു.
ലക്ഷ്മി ധനം മുതലായവയുടെ ദേവതാഃ.
ഭുവനേശ്വരി ഐശ്വര്യം മുതലായവ ഇപ്രകാരം.....
പ്രകൃതിയുടെ ആത്യന്തികമായ സത്യം സൃഷ്ടി സ്ഥിതി സംഹാരം ആകുന്നു അതിൽ സംഹാര രൂപിണി ആകുന്നു കാളി. ഈ ജഗത്തിൽ നിലനില്കുന്നതിനെ സംഹരികുന്ന കാലത്തിന്റെ മഹാ ജിഹ്വ ആകുന്നു കാളി കാലവും കാലാതീതവും അവൾ തന്നെ ആണന്നു ധരിപ്പിക്കുന്നത് ആണ് അവളുടെ രൂപം.
കാലം (time)എന്നത് ജനന മരണ ചാക്രികമായ പ്രവർത്തനത്തിൽ നമുക്ക് കഴിഞ്ഞു പോയി കൊണ്ടിരിക്കുന്ന ഒരേ നിമിഷം എന്നർത്ഥം നമ്മുടെ സമയവും പ്രപഞ്ചത്തിന്റെ സമയവും കൺട്രോൾ ചെയ്യുന്ന മഹാ ശക്തി ആകുന്നു മഹാ കാലൻ (ശിവൻ) ആ മഹാ കാലന്റെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന മഹാ തത്വം ആകുന്നു കാലത്തെ അടക്കി വയ്ക്കുന്ന കാലാതീത ശക്തി ആകുന്നു ഞാൻ എന്ന് പറയുന്ന ജഗദംബികയുടെ ഭാവം ആകുന്നു
""ശംഭുസ്ഥാ ശശഖണ്ഡ ലക്ഷ്മ വിലസത് കോടീരചൂഡോജ്വലാ ബിഭ്രാണാ കരപങ്കജൈർഗ്ഗുണ സൃണി
ഖണ്ഗം കപാലം തഥാ
മുണ്ഡസ്ര പരിമണ്ഡിതാ
ത്രിനയനാ രക്താംഗരാഗാംശുകാ സർവ്വാലങ്കരണോജ്വലാ
ശിതിനിഭാ ന: പാതുനിത്യം ശിവാ"
എന്ന ധ്യാനം ആ അവസ്ഥയെ സൂചിപ്പിക്കുന്നു
''മഹാ കാലസ്യ കലനാത് കാലഗ്രാസം കരോദ്യത '' കാലാമാകുന്ന കാലനെ പോലും സംരക്ഷിക്കുന്ന മഹാ തേജസ്വിനി ആകുന്നു കാളി .ജനന മരണ ചാക്രിക പ്രക്രിയയിൽ ഉഴലുന്ന മനുഷ്യൻ അവന്റെ ജന്മ വിച്ഛേദങ്ങളെയും പാപങ്ങളെയും ഇല്ലാതാക്കി ജഗദംബയുടെ പാദങ്ങളിൽ ലയിക്കുവാൻ കാളിയെ അറിയേണ്ടതുണ്ട്
''ഭദ്രം കാലയതി ഇതി ഭദ്രകാളി '' കാലത്തെ പോലും തന്റെ ഉള്ളിൽ ഒതുക്കി ഭദ്രമാക്കുന്നവൾ ആകുന്നു കാളി
ശക്തി സംഗമ തന്ത്രത്തിൽ താരാ കാണ്ഡത്തിൽ ഇപ്രകാരം പറയുന്നു ...
''മഹാ പ്രളയകേ ജാതേ തതഃ ശൂന്യം ഭവിഷ്യതി
ബ്രഹ്മ രൂപ പരാനന്ദ കേവലാ താരിണി പരാ
സർവം തസ്യാ സംലീനം തദ്രൂപം സർവ്വമേവ തു
ഏവം ദേവി മഹാ ശൂന്യേ മഹാ ദക്ഷിണ കാളികാം ..
ഈ ശ്ലോകത്തിൽ ദക്ഷിണ കാളികയേ പ്രളയനാന്തരം ഉള്ള മഹാ ശൂന്യം ആയി വർണ്ണിച്ചിരിക്കുന്നു അതായത് എല്ലാ എല്ലാ തത്വങ്ങളും തന്നിൽ ലയിപ്പിക്കുന്നവൾ എന്ന് വിവക്ഷ
അപ്രകാരം ഉള്ള മഹാ ശൂന്യം ആകുന്നു കാളിയുടെ കറുത്ത നിറം
''വ്യാപ്യ തിഷ്ഠതി ദേവേശി ശൂന്യം കൃഷ്ണ സ്വരൂപകം ''
''മഹാ ബ്രഹ്മ സ ഏവാത്മ നാമ മാത്ര വിഭേദത
ഏകമൂർത്തി ത്രയം നാമ ബ്രഹ്മാ വിഷ്ണു മഹേശ്വരഃ ''
കാളിയുടെ മൂന്നു ഭാവം ആകുന്നു ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാർ ഒരേ മൂർത്തിയുടെ [കാളി [ മൂന്ന് വ്യത്യസ്ത ഭാവങ്ങൾ ആകുന്നു ത്രിമൂർത്തികൾ
കാളി ഉപാസനയുടെ മഹത്വം നമുക്ക് ഇവിടെ മനസിലാക്കാം ..സകല തത്വങ്ങളോട് കൂടിയ ഈ പ്രപഞ്ചം തന്റെ തന്നെ സൃഷ്ടിയാണ് എന്ന് കാണിച്ചു തരുന്ന മഹാ തത്വം ആകുന്നു കാളി മഹാ ശൂന്യം എന്നാൽ തത്വമായി നിലനിൽക്കുന്ന പ്രപഞ്ചത്തിലെ ഓരോ വസ്തുവും തന്നിലോട്ടു ലയിപ്പിക്കുന്നവൾ ആകുന്നു ദക്ഷിണ കാളികാ ,അത് തന്നെ ആകുന്നു കാളിയുടെ താഴോട്ട് നീണ്ടു നൽകുന്ന നാവ് തരുന്ന രഹസ്യ തത്വം [ഇവ ഗുരു മുഖത്ത് നിന്ന് അറിയേണ്ടവയാണ്]
''ഋഗ്വേദത്തിൽ കാളിയെ ഇപ്രകാരം വർണ്ണിച്ചിരിക്കുന്നു
''ചത്വാര ഈം ബിഭ്രതീ ക്ഷേമയന്തഃ '' സൃഷ്ടിപരമായ മുപ്പത്തിയാറു തത്വങ്ങളെ തന്നിൽ ലയിപ്പിച്ചു താനും സ്വയം പരബ്രഹ്മത്തിൽ [ലളിതാ ത്രിപുര സുന്ദരിയിൽ] ലയിക്കുന്നു തുടർന്ന് പ്രളയാനന്തരം സൃഷ്ടിയുടെ പുനരാരംഭത്തിനു തന്നിൽ അടയ്ക്ക പെട്ട സകല തത്വങ്ങളോട് കൂടി ''കബലീ കൃത തത്വ ഗ്രാമ സ്വരൂപിണി ''എന്ന പ്രമാണം അനുസരിച്ചു വീണ്ടും പുനർഭവിക്കുന്നു. ആ മഹാ തത്വം ആകുന്നു തന്ത്ര ശാസ്ത്രം പറയുന്ന കാമകല (ഗുരുവേദ്യം)
തന്ത്ര ശാസ്ത്രത്തിൽ കാളിയെ വർണ്ണിക്കാൻ വാക് ദേവിപോലും അക്ഷരങ്ങളെ പുതിയത് കടം വാങ്ങേണ്ടി വരും
കാളി തത്വം ആകുന്നു കാളി സകല ആകുന്നു കാളി പ്രപഞ്ചം ആകുന്നു കാളി ശൂന്യവും മഹാ ശൂന്യവും ആകുന്നു കാളി സർവ്വതും ആകുന്നു അണുവിൽ നിന്ന് പരമാണുവിലോട്ട് പോകുന്ന പോലെ കാളിയൽ നിന്നെ ശ്രീ വിദ്യയിലേക്ക് പൊക്കാൻ സാധിക്കു കാരണം കാലിയാണ് വാഹക സാധകനെ പരാ ശക്തിയിലോട്ട് എത്തിക്കുന്ന കുണ്ഡലിനി ശക്തി അവളെ അറിഞ്ഞവനെ ശ്രീ തത്വം തുറക്കൂ --
മഹാ ഗുരുപരമ്പരകളിലൂടെ അവളെ അറിയുക കാലവും കാലാതീതവുമായ മഹാ തേജസ്വിനി ആകുന്നു കാളി.
No comments:
Post a Comment